ഇന്ത്യയില്‍ ഡി.ടി.എച്ച് വന്‍ വളര്‍ച്ച നേടിയതിനൊപ്പം അതിന്റെ ദുരുപയോഗവും കൂടുന്നതായി റിപ്പോര്‍ട്ട്. ഡി.ടി.എച്ച് സര്‍വ്വീസ് അതാത് രാജ്യത്തിന്റെ പരിധികളില്‍ മാത്രം ഉപയോഗിക്കാന്‍ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളവയാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വ്യാപകമായി ഡി.ടി.എച്ച് പുറം രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലേക്ക് കൊണ്ടുപോകുന്നുണ്ട്. കേരളത്തില്‍ നിന്ന് മാലിദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പ്രവാസികള്‍ ധാരാളമായി ഡി.ടി.എച്ച് റിസീവറുകള്‍ കൊണ്ടുപോകുന്നുണ്ട്. എയര്‍ടെല്‍, ഡിഷ് ടി.വി എന്നിവയാണ് ഇവയില്‍ പ്രധാനം. മികച്ച സിഗ്നലാണ് ഇവക്ക് ഗള്‍ഫ്് നാടുകളിലുള്ളത്. പക്ഷേ ഇത് നിയമവിരുദ്ധമാണ് എന്ന് മിക്കവര്‍ക്കും അറിയില്ല. അതുപോലെ ശ്രീലങ്കയുടെ ഡയലോഗ് പോലുള്ള സര്‍വ്വീസുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇടക്കാലത്ത് എയര്‍ടെല്‍ പുറത്തേക്ക് പോയ കണക്ഷനുകളെല്ലാം റദ്ധാക്കിയിരുന്നു.
ഇപ്പോള്‍ പുതുതായി വന്ന വാര്‍ത്ത ഇന്ത്യയിലെ ഡി.ടി.എച്ചുകള്‍ അനധികൃതമായി പാക്കിസ്ഥാനില്‍ ഉപയോഗിക്കുന്നു എന്നതാണ്. ബീഹാറിലേയും മറ്റും എ.ടി.എമ്മുകള്‍ വഴി കണക്ഷനുകള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യാക്കാരുടെ പേരിലെടുക്കുന്ന ഈ കണക്ഷനുകള്‍ പ്രധാനമായും പാക്ക് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ പേ ചാനലുകള്‍ വിതരണം ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത്. ഹിന്ദി, ബോളിവുഡ് ചാനലുകള്‍ക്ക് വലിയ അളവ് പ്രേക്ഷകരാണ് പാക്കിസ്ഥാനിലുള്ളത്. സാധാരണക്കാരായ ആളുകളുടെ പേരിലെടുത്ത എ.ടി.എം അക്കൗണ്ടുകള്‍ക്ക് പ്രതിഫലമായി അയ്യായിരം രൂപയോളം പ്രതിമാസം നല്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്‌ക്രാച്ച് കാര്‍ഡിലെ പിന്‍ നമ്പരുകള്‍ ഇമെയില്‍ വഴിയായും, എസ്.എം.എസായും അയക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം ഏകദേശം ഒന്നരലക്ഷം രൂപയുടെ റീച്ചാര്‍ജ്ജ് കൂപ്പണുകളാണ് വില്‍ക്കുന്നത്. ഡിഷ് ടി.വി, ടാറ്റാസ്‌കൈ എന്നിവയാണ് ഇങ്ങനെ ഉപയോഗിക്കുന്നതില്‍ പ്രധാനപ്പെട്ട ഡി.ടി.എച്ചുകള്‍. അന്വേഷണത്തെ തുടര്‍ന്ന് ഏതാനും ഡീലേഴ്‌സിനെ അറസ്റ്റ് ചെയ്തിരുന്നു. കമ്പനികള്‍ ശ്രദ്ധിക്കാത്തിടത്തോളം ഇത് തുടരുക തന്നെ ചെയ്യും, അല്ലെങ്കില്‍ ഗവണ്‍മെന്റ് കര്‍ശനനടപടികള്‍ സ്വീകിക്കേണ്ടിയിരിക്കുന്നു.
നല്ല പോസ്റ്റ്..നമ്മുടെ ഡി ടി എച്ച് പുറം രാജ്യങ്ങളില്‍ നല്ല ഡിമാന്‍ഡ് ഉണ്ടെന്നു കേള്കുമ്പോള്‍ സന്തോഷം ഉണ്ടെങ്കിലും ..ഈ പറഞ്ഞ കാര്യം നമ്മള്‍ ശ്രദ്ധിക്കുക ....
മറുപടിഇല്ലാതാക്കൂ