നവംബർ 30, 2011

ഇന്റല്‍സാറ്റ് ചാനല്‍ മൈഗ്രേഷന്‍.....


ഇന്റല്‍സാറ്റിലേക്കുള്ള ചാനല്‍ മാറ്റം അവസാനഘട്ടത്തിലെത്തിയിരിക്കുന്നു. ഏതാനും നാളുകള്‍ക്കകം ഇന്‍സാറ്റ് 2 ഇ പിന്‍വാങ്ങുന്നതോടെ മലയാളം ചാനലുകളെല്ലാം തന്നെ ഇന്റല്‍സാറ്റ് 17 വഴിയായിരിക്കും ലഭ്യമാവുക. നിലവില്‍ ഇന്‍സാറ്റ് 2ഇ ഉപയോഗിച്ചിരുന്ന തമിഴ്,മലയാളം ചാനലുകളെല്ലാം തന്നെ ഇന്റല്‍സാറ്റില്‍ കുടിയേരിക്കഴിഞ്ഞു.

ഏഷ്യാനെറ്റ്, ന്യൂസ്,പ്ലസ്,മിഡില്‍ ഈസ്റ്റ്  എന്നിവ യോടൊപ്പം അമൃത,ജീവന്‍, ജയ്ഹിന്ദ് ചാനലുകള്‍ ഫ്രീക്വന്‍സി -4024,സിംബല്‍ റേറ്റ് -14400, പോളരൈസേഷന്‍ -വെര്‍ട്ടിക്കല്‍
കൈരളി,വി,പീപ്പിള്‍,ദര്‍ശന ചാനലുകളും ലഭിക്കും.ഫ്രീക്വന്‍സി -4015,സിംബല്‍ റേറ്റ് -30000, പോളരൈസേഷന്‍ -ഹോറിസോണ്ടല്‍
ഇന്ത്യാവിഷന്‍,യെസ് - ഫ്രീക്വന്‍സി.3894,സിംബല്‍ റേറ്റ്.13840, വെര്‍ട്ടിക്കല്‍
തമിഴ് ചാനല്‍ രാജ് ടിവി യുടെ ചാനലുകള്‍ ഏഷ്യാസാറ്റ 5 ലേക്ക് മാറുന്നു.

3 അഭിപ്രായങ്ങൾ:

  1. മനോരമ ന്യൂസും മഴവിൽ മനോരമയും കൂടി ഇന്റൽ‌സാറ്റ്-17 ലേക്ക് കുടിയേറിയിരുന്നെങ്കിൽ മുഖ്യധാരാ ചാനലുകൾ എല്ലാം ഒറ്റ ഡിഷിൽ ലഭിക്കുമായിരുന്നു. മഴവിൽ ഇപ്പോൾ ഇൻസാറ്റ്-4എ യിൽ ആയതുകൊണ്ട് അങ്ങനെ പ്രതീക്ഷിക്കേണ്ടെന്ന് തോന്നുന്നു...

    മറുപടിഇല്ലാതാക്കൂ
  2. ഹോംഡിഷുകളുടെ കാലം കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ പ്രധാന ചാനലുകളും വരും ദിനങ്ങളില്‍ പേ ഫോര്‍മാറ്റിലാവും. കുറച്ച് പുതിയ ചാനലുകള്‍ മാത്രമാവും ഡിഷില്‍ ലഭിക്കുക.

    മറുപടിഇല്ലാതാക്കൂ
  3. മലയാളം ചാനലുകളുടെ ഫ്രീക്വൻസി ലിസ്റ്റ്‌ കിട്ടിയുരുന്നെങ്കിൽ നന്നായിരുന്നൂ. കേബിൾ ചിപ്പ്‌ കിട്ടാതെ വന്നശേഷം പുതിയ ചാനലുകൾ ഒന്നും സെറ്റ്ചെയ്യാൻ കഴിഞ്ഞിട്ടില്ല. vaniyathan@yahoo.in

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.