ജൂലൈ 28, 2012

പൊക്കാളിയും രണ്ടുകിലോയുടെ വെങ്കലവും...



കാലം മനുഷ്യനെ മാറ്റും എന്നാണല്ലോ പ്രമാണം. അത് ശരിയുമാണ്. കഞ്ഞികുടിക്കാനില്ലാതെ എരന്ന് നടന്നവന്‍ പിന്നീട് കാശുകാരനായാല്‍ പിന്നെ പാവങ്ങളെ കണ്ടാല്‍ കാര്‍ക്കിച്ച് തലതിരിക്കുന്നത് ഇതുകൊണ്ടാവണം. കാശുകാരന്‍ തെണ്ടിയായാലും ഇമ്മാതിരി പ്രശ്നങ്ങളുണ്ട്.
ഇക്കൊല്ലവും ഭേദപ്പെട്ട വിവാദങ്ങളുണ്ടാക്കിയാണ് ചലച്ചിത്ര അവാര്‍ഡ്നിശ്ചയം കടന്നുപോയത്. കിട്ടാത്തവന്റെ കണ്ണീരും, തെറിവിളിയും, കിട്ടിയവന്റെ സ്വയം മറന്നുള്ള പ്രതികരണങ്ങള്‍, കണ്ടുനില്ക്കുന്നവന്റെ പ്രതികരണങ്ങള്‍ എന്നിങ്ങനെ സംഭവം കുശാല്‍. അതിനിടക്ക് കലക്കവെള്ളത്തില്‍ ഞണ്ട് പിടിക്കാന്‍ വെബ്സൈറ്റുകള്‍ ആളെവിളിച്ച് അവാര്‍‌ഡ് കമ്മിറ്റിയെ തെറിവിളിപ്പിച്ച് ഷൂട്ട് ചെയ്ത് യുട്യൂബിലിട്ട് വാര്‍ത്തയും നല്കി. ആ വകയില്‍ സൈറ്റിനും കിട്ടി റേറ്റിംഗ്. ആകെ ജകപൊക.
കാര്യമെന്തായാലും എല്ലാത്തവണയും തെറിപറയാനുള്ള കാര്യങ്ങള്‍ അവശേഷിപ്പിച്ചേ കമ്മിറ്റി പണിയെടുക്കാറുള്ളു. ഇഷ്ടക്കാര്‍ക്കും, സില്‍ബന്ധികള്‍ക്കും അവാര്‍ഡ് ഒപ്പിച്ച് നല്കുന്നത് ആത്മാര്‍ത്ഥയുടെ പ്രശ്നമാണ്. നാളെ അവാര്‍ഡ് വിട്ട് പടം പിടിക്കാന്‍ പോകുമ്പോള്‍ ഡേറ്റ് കിട്ടണമല്ലോ. സിനിമയുടെ കാര്യത്തില്‍ എന്തുചെയ്തു എന്നത് പ്രശ്നമേയല്ല. കാലം കുറെയാകുമ്പോള്‍ അവാര്‍ഡും ബഹുമതികളും ഇവറ്റകള്‍ക്ക് അവകാശം പോലെയാകും. അതു കിട്ടാനായി അടൂരിന്റെ പടത്തില്‍ കാശുവാങ്ങാതെ അഭിനയിക്കും. മാര്‍ക്കറ്റ് പടത്തില്‍ പാവാടയുടെ ഇറക്കം കുറക്കുന്നതിനനുസരിച്ച് റേറ്റ് കൂട്ടുന്ന തമിഴത്തികള്‍ അവാര്‍ഡ് മാനിയ തലക്ക് പിടിച്ചാല്‍ പിന്നെ ഫ്രീയായി നടിക്കും.
കാശുമാത്രം പോരല്ലോ പബ്ലിസിറ്റിയും വേണല്ലോ. ഇനി അവാര്‍ഡ് പടമൊന്നും കിട്ടിയില്ലെങ്കിലും കാലം കുറെയായാല്‍ സാമൂഹ്യവിമര്‍ശനം, രാഷ്ട്രീയ അഭിപ്രായം എന്നിവയൊക്കെ ചെലുത്തി പത്രസമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും. ന്യൂസ്ചാനലുകള്‍ ഏറെയുള്ളതിനാല്‍ സന്തോഷ് പണ്ഡിറ്റിനെ വരെ ലൈവില്‍ കേറ്റിവിടും. അടുത്തകാലത്തായി ആര്‍ട്ട് പടത്തില്‍ അഭിനയിക്കാന്‍ കോമേഡിയന്‍മാരുടെ തള്ളാണ്. ഇന്ദ്രന്‍സായാലും, ഹരിശ്രീ അശോകനായാലും, സലിംകുമാറായാലും ഏറെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ കാറ്റഗറിയില്‍പെട്ട സംവിധായകരും ഈ ട്രെന്‍ഡ് മുതലാക്കാന്‍ മിടുക്കരാണ്. നയാപൈസ കൊടുക്കാതെ ഫ്രീയായി അഭിനയിക്കും. അറിയപ്പെടുന്ന നടന്മാരായതിനാല്‍ പബ്ലിസിറ്റിയും കിട്ടും. എന്തായാലും സ്ഥിരം കത്തി വേഷം താടി വെച്ച ആര്‍.ബി.ഐ ഉദ്യോഗസ്ഥ സംവിധായകനെ ഇത്തവണ കണ്ടില്ല. ചേരനെ വച്ച് മായകണ്ണാടി എടുത്ത് സൈഡായെന്ന് തോന്നുന്നു.ഇല്ലെങ്കില്‍ എല്ലാത്തവണയും ഒരു ആട്ടം ഇദ്ധേഹത്തിന്റെ വകയുള്ളതായിരുന്നു.
കാര്യമെന്തായാലും ഇത്തവണ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ചില പിഴവുകളുണ്ട് എന്നത് നേരാണ്. രണ്ടുമൂന്ന് പടത്തില്‍ അടുത്തകാലത്ത് ഒന്നിച്ചഭനയിച്ച തമിഴന്‍ മാര്‍ക്കറ്റ് മാപ്പിളയായിരുന്നു ...കമ്മിറ്റിയില്‍ പ്രധാനി. ആയകാലത്ത് മുഴുവന്‍ സിനിമയില്‍ കത്തിവേഷം കെട്ടിയ അണ്ണാച്ചി അവിടെ നില്ക്കക്കള്ളിയില്ലാതെ മലയാളത്തില്‍ തനമ്പടിച്ചിട്ട് അല്പകാലമായി. ദിലീപിനൊപ്പം ഒന്നുരണ്ട് ചിത്രമായി. ഒന്നിന്റെ ഷൂട്ടിംഗ് നടക്കുന്നു. സ്വാഭാവികമായും ദിലീപിന് തന്നെ കിട്ടട്ടെ എന്ന് ടിയാന്‍ ആഗ്രഹിച്ചിട്ടുണ്ടാവും. ഇനിയും റോള്‍ കിട്ടിയാലോ?ജയറാമും, ദിലീപുമൊക്കെ അവാര്‍ഡിന് വേണ്ടി ഏറെ പണിയെടുക്കുന്നവരാണ്. പ്രതിഭയില്ലാത്തവര്‍ക്ക് കാലമാണ് തുണ. അവാര്‍ഡൊന്നും കിട്ടിയില്ലെങ്കിലും ജയറാമിന് ഇത്തവണത്തെ പത്മശ്രീ കിട്ടിയത് അല്പം ആശ്വാസം നല്കി. അത് എന്തിനാണെന്ന് എനിക്കിതുവരെ മനസിലായില്ല. ലളിതാമ്മയുടെ കാലുതിരുമ്മിയാല്‍ കിട്ടുമായിരിക്കും.ഇതൊക്കെ കണ്ട് കലിമൂത്ത് നിരാശനായ മുകേഷ് അവാര്‍ഡെല്ലാം മോഹന്‍ലാലും, മമ്മൂട്ടിയും വീതിച്ചെടുക്കുന്ന തനിക്കൊന്നും കിട്ടുന്നില്ല എന്ന് അവാര്‍ഡ് വേദിയില്‍ വെച്ചു പറയാനും ഇടവന്നു. ഒന്നു തിരുമ്മിനോക്കിയാല്‍ അടുത്ത തവണ പത്മശ്രീ കിട്ടിയേക്കും,..ഇന്നത്തെ സാഹചര്യത്തില്‍ അഭിനയത്തിന്റെ കാര്യത്തില്‍ രക്ഷ കാണുന്നില്ല.
നേരവും കാലവുമൊത്തുവന്നപ്പോള്‍ ദേശീയ അവാര്‍ഡ് ലഭിച്ച മഹാപ്രതിഭയാണ് സലിംകുമാര്‍. ഭരത് ലഭിച്ചതിന് ശേഷം അദ്ദേഹം വലിയആളായി മാറി. ഹൈലെവല്‍ തിങ്കിങ്ങ്. അഭിനയത്തിന്റെ ഉയര്‍ന്ന തലങ്ങളിലാണ് നോട്ടം. ഇടക്ക് ചില പത്രസമ്മേളനങ്ങളുണ്ട്. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ ഒരേറൂട്ടിലോടുന്ന ബസാണ്,(റോളിതുവരെ കിട്ടിയിട്ടില്ല), നെല്‍കൃഷി കേരളത്തില്‍ കുറയുകയാണ്, എനിക്കിനിയും വലുതാകാനുണ്ട് എന്ന മാതിരി. അല്പന് അര്‍ഥം കിട്ടിയെന്ന് പറയുന്നതുപോലെ വച്ചുകാച്ചുകയാണ് ഇഷ്ടന്‍. സിനിമയിലെന്നല്ല അതിന് മുമ്പ് മിമിക്രിയില്‍ പയറ്റുമ്പോഴും ഏല്ലാ തറവളിപ്പുകളും കാണിച്ചു കഴിഞ്ഞതാണ് ഈ നടന്‍. ഹാസ്യാഭിനയിത്തിന്റെ ഉത്തുംഗങ്ങളില്‍ ആസനം കാണിക്കലായിരുന്നു പ്രധാന മികവ്. കേരളത്തിലറ്റവും അധികം ആസനം കാണിക്കുന്ന തമാശ അഭിനയിച്ച നടനുള്ള അവാര്‍ഡ് ഇയാള്‍ക്ക് നല്കാം. സലിം അഹമ്മദിന്റ പുതിയ ചിത്രമൊന്നുമില്ലാത്തതിനാല്‍ ഇത്തവണ നല്ല റോളൊന്നും കിട്ടിയില്ല . എന്നാല്‍ പിന്നെ സ്വന്തം പറമ്പിലെ കൃഷി ഷൂട്ട് ചെയ്ത് ഡോകുമെന്ററിയാക്കാമെന്നായി ഇഷ്ടന്‍. ഡോകുമെന്ററി‌യാകുമ്പോള്‍അധികം മത്സരമില്ല. വലിയ കാശുചെലവില്ലാതെ അവാര്‍ഡും ഒപ്പിക്കാം. പൊക്കാളിയാണത്രേ..പൊക്കാളി. ഇനിയിപ്പോള്‍ സലിംകുമാര്‍ ഞാറുനട്ടത് കാണിച്ചിട്ടല്ലേ കേരളത്തിലെ പ്രേക്ഷകര്‍ കൃഷി പഠിക്കാന്‍ പോകുന്നത്. റോളുകുറയുമ്പോള്‍ സെലക്ടിവായി എന്നു പറയുന്ന ഈ ജാതിനടികര്‍കള്‍ക്ക് സ്വയം എന്തോ ആയിപ്പോയി എന്ന തോന്നലാണ്. പിന്നെ അടുത്ത കേസ് പ്രണയം കോപ്പിയടിയാണത്രേ..മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള 40 ശതമാനം ചിത്രങ്ങളെങ്കിലും കോപ്പിയാണ്. അത് ചിത്രം ഇറങ്ങുമ്പോഴേ മനസിലാക്കുന്ന വിവരമുള്ള പ്രേക്ഷകരാണ് ഇവിടെ ഭൂരിപക്ഷവും. ഇത് പത്തുമുപ്പതുകൊല്ലമായി നടക്കുന്ന സംഭവമാണ്. പ്രണയം ഇന്നസെന്‍സിന്റെ കോപ്പിയാണെന്നത് എന്നോ പുറത്തറിഞ്ഞതാണ്. അങ്ങനെ സലിംകുമാറടക്കം അഭിനയിച്ച എത്രയോ ചിത്രങ്ങള്‍...ആദ്യം നേരെചൊവ്വേ കാര്യങ്ങള്‍ ചെയ്തിട്ട് സമരം ചെയ്യാനിറങ്ങിയാല്‍ കാണാന്‍ തരക്കേടുണ്ടാകില്ല. സ്വന്തം പൊക്കാളിക്ക് അവാര്‍ഡ് കിട്ടാഞ്ഞിട്ടാണെങ്കില്‍ ഇനി കോപ്പികളിലഭനിയിക്കാതെ മാതൃക കാട്ടൂ...
നടന്നത് തന്നെ ..........ചന്തികാണിച്ചിട്ട് കാശുണ്ടാക്കുന്നതിനിടയില്‍ കോപ്പിയാണോയെന്ന് ആരു നോക്കുന്നു...കാശുവേറെ അവാര്‍ഡ് വേറെ..............




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.