മാറി വരുന്ന ട്രെന്‍ഡുകള്‍ ടെലിവിഷന്‍ രംഗത്തെ വളര്‍ച്ചയുടെ തെളിവുകളാണ്. ഓരോ ദിവസവും പുതിയ സാങ്കേതിക വിദ്യകള്‍...പുതിയ വിഷയങ്ങളില്‍ ചാനലുകള്‍. ഇന്ത്യ വിദേശ പേ ചാനലുകള്‍ക്ക് ഇഷ്ട വിപണിയാണ്. മികച്ച സ്വീകാര്യതയാണ് വിദേശ ചാനലുകള്‍ക്ക് ഇന്ത്യയില്‍ ഉള്ളത്. പത്തു കൊല്ലത്തിന് മുമ്പേ വന്ന ആനിമല്‍ പ്ലാനറ്റ് മുതല്‍ ഇന്നലെ വന്ന ഫോക്സ് വരെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു.
വിദേശ ചാനലുകള്‍ ഇപ്പോള്‍ പ്രാദേശിക ഫീഡുകള്‍ക്ക് പ്രാധാന്യം നല്കിത്തുടങ്ങിയിരിക്കുന്നു.നാഷണല്‍ ജ്യോഗ്രഫിക്, ഡിസ്കവറി, എന്നിവക്കൊക്കെ പ്രാദേശിക ഭാഷാ ഫീഡുകള്‍ ഉണ്ട്. ഡി.ടി.എച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സെറ്റ് ടോപ്പ് ബോക്സില്‍ ഓഡിയോ ഒപ്ഷന്‍ മാറ്റുന്നതിലൂടെ പല ഭാഷകളില്‍ പരിപാടികള്‍ ആസ്വദിക്കാം. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പ്രാദേശിക ഭാഷാ ഫീഡ് വിതരണം ചെയ്യാം. ഏറ്റവും പുതുതായി തുടങ്ങിയ ഹിസ്റ്ററി ചാനലിന് ആറ് ഇന്ത്യന്‍ ഭാഷകളില്‍ ഫീഡുണ്ട്. ഡിസ്കവറി അടുത്തിടെ തമിഴ് വേര്‍ഷന്‍ തുടങ്ങി. മള്‍ട്ടി ഓഡിയോ ഫീഡുള്ള ചാനലുകളെല്ലാം തന്നെ തമിഴ്, തെലുങ്ക് എന്നിവ നല്‍കുന്നുണ്ട്. എന്തുകൊണ്ട് മലയാളത്തില്‍ ഇവരാരും നല്‍കുന്നില്ല. അത് മലയാളിയുടെ സ്വഭാവത്തിന്റെ വിശേഷതയായി പറയാം. ഇംഗ്ലീഷ് പരിപാടികള്‍ ഇംഗ്ലീഷില്‍ തന്നെ ആസ്വദിക്കാനാണ് മലയാളിക്കിഷ്ടം. മിക്കവാറും എല്ലാ ഹോളിവുഡ് ചിത്രങ്ങളും തമിഴ് ഡബ്ബിങ്ങോടെയാണ് തമിഴ്നാട്ടില്‍ റിലീസ്. എന്നാല്‍ മലയാളത്തില്‍ എണ്ണപ്പെട്ട ചിത്രങ്ങള്‍ മാത്രമേ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളു. അതിന്റെ സ്വീകാര്യത വളരെ കുറവുമായിരുന്നു. വിലക്ഷണമായ മൊഴിമാറ്റം പ്രേക്ഷകരെ അകറ്റുന്നു എന്നത് ശരിയാണ്. കിരണ്‍, ഏഷ്യാനെറ്റ് ചാനലുകളിലെ ഇംഗ്ലീഷ് പടങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറയുന്നതിനും കാരണം മറ്റൊന്നല്ല. മാര്‍ക്കറ്റ് പഠനങ്ങളില്‍ ഈ കാര്യങ്ങള്‍ ബോധ്യം വന്നതുകൊണ്ടാവാം ചാനലുകള്‍ മലയാളത്തെ ഒഴിവാക്കുന്നത്. എങ്കിലും സമീപ ഭാവിയില്‍ ഡിസ്കവറി മലയാളം എന്നോ മറ്റോ കേള്‍ക്കാന്‍ നമുക്ക് ഭാഗ്യമുണ്ടായേക്കാം.
വിലക്ഷണമായ മൊഴിമാറ്റം പ്രേക്ഷകരെ അകറ്റുന്നു എന്നത് ശരിയാണ്
മറുപടിഇല്ലാതാക്കൂഅത് തന്നെ കാരണം
ഹോളിവുഡ് ചിത്രങ്ങളുടെ കാര്യത്തില്‍ ശരിയാണ്... പക്ഷെ ശാസ്ത്രം പോലുള്ള വിഷയങ്ങളില്‍ മൊഴി മാറ്റം വലിയ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കില്ല എന്ന് തോന്നുന്നു... ഡിസ്കവറി പോലുള്ള ചാനലുകള്‍ മലയാളത്തില്‍ വരുമെന്ന് പ്രതീക്ഷിക്കാം..
മറുപടിഇല്ലാതാക്കൂwww.manulokam.blogspot.com
കാത്തിരിക്കുന്നു അതിനായി...
മറുപടിഇല്ലാതാക്കൂ