ഒക്‌ടോബർ 04, 2011

അഡള്‍ട്ട് ചാനലുകള്‍ ഇന്ത്യയില്‍.....



സാറ്റലൈറ്റ് ഫോറങ്ങളില്‍ ഏറ്റവുമധികം ചോദിക്കപ്പെടുന്ന ചോദ്യമാണ് ഇന്ത്യയില്‍ അഡള്‍ട്ട് ചാനലുകള്‍ ലഭ്യമാണോ എന്നത്. ഒന്നാമത്തെ വസ്തുത അഡള്‍ട്ട് ചാനലുകള്‍ ഇന്ത്യയില്‍ അനുവദിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഇന്ത്യയില്‍ ലഭ്യമായിരുന്ന, ഇപ്പോള്‍ ലഭിക്കുന്ന ചാനലുകളൊന്നും ഇന്ത്യന്‍ സാറ്റലൈറ്റുകളോ, അനുമതിയോ ഉള്ളതല്ല. മാത്രമല്ല അവ സ്വീകരിക്കുന്നതും, വിതരണം ചെയ്യുന്നതും നിയമവിരുദ്ധവുമാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ ലഭ്യായിരുന്ന ആദ്യ ചാനല്‍ തായ്‌വാനില്‍ നിന്നുള്ള റെയിന്‍ബോ എന്ന ചാനലായിരുന്നു. എസ്.ടി 1 88 ഡിഗ്രിയിലൂടെ ലഭ്യമായിരുന്ന ഈ ചാനല്‍ പൂര്‍ണ്ണമായും അഡള്‍ട്ട് കണ്ടന്റ് ഉള്ളതായിരുന്നു. 2000-2002 കാലഘട്ടത്തില്‍ ഈ ചാനലുകള്‍ സാധാരണ ഡിഷ് ആന്റിനയില്‍ ലഭ്യമായിരുന്നു. പിന്നീട് ഇത് സ്‌ക്രാംബിള്‍ ചെയ്യുകയും സാറ്റലൈറ്റ് മാറ്റുകയും ചെയ്തു. ലവര്‍ ടി.വി എന്ന് പേരുമാറ്റിയ ഈ ചാനല്‍ ഇന്ന് ലഭ്യമല്ല. ബ്ലു കിസ്സ്, ഫ്രീ എക്‌സ് ടി.വി എന്നിവ പരീക്ഷണ സംപ്രേഷണം നടത്തിയപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നു. സനി വേള്‍ഡ് എന്നൊരു ഇന്ത്യന്‍ മൂവി ചാനല്‍ കുറഞ്ഞകാലത്തേക്ക് ലഭിച്ചിരുന്നു. അശ്ലീല പ്രദര്‍ശനത്തെത്തടര്‍ന്ന് ഇതിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടു.
ഇന്ന് ഇത്തരം ചാനല്‍ ലഭിക്കാന്‍ റഷ്യന്‍ സാറ്റലൈറ്റ് യമാല്‍, ഹോട്ട് ബേര്‍ഡ് സാറ്റലൈറ്റ് എന്നിവ വേണം. ഇവയില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കാന്‍ വളരെ വലിയ ഡിഷ് ആന്റിന ആവശ്യമുണ്ട്. കേരളത്തില്‍ ഇതിന്റെ ഫൂട്പ്രന്റ് കുറവാണ്. റഷ്യന്‍ ചാനലായ റെന്‍ ടി.വിയാണ് ഇന്ത്യയിലെ സാഹസികരായ അഡള്‍ട്ട് ചാനല്‍ പ്രേക്ഷകരുടെ ഏക ആശ്രയം. lyngsat.com  സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.