ഒക്‌ടോബർ 23, 2011

സണ്‍ Vs ജയലളിത- അരശു കേബിള്‍ തുടങ്ങി.


ജന്മശത്രു കരുണാനിധിയെയും മക്കളെയും കെട്ടുകെട്ടിക്കാന്‍ അയ്യഞ്ച് വര്‍ഷം കൂടുമ്പോള്‍ അമ്മ അധികാരത്തില്‍ വരും. ആവും പോലെ വേല വെയ്ക്കും. ഇത്തവണയും തെറ്റിയില്ല. ആദ്യ പടി തമിഴകം അടക്കിവാഴുന്ന സണ്‍ ടി.വിയെയും എസ്.സി.വി കേബിള്‍ കമ്പനിയെയും പൂട്ടുകയാണ്. അതിന്റെ തുടക്കം സെപ്തം.11 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. ദേശസാല്‍കൃത കേബിള്‍ ടി.വി സര്‍വ്വീസ് അരശു പ്രവര്‍ത്തനം തുടങ്ങി. ആദ്യഘട്ടത്തില്‍ മധുരയിലാണ് ആരംഭിച്ചിരിക്കുന്നത്. തെറ്റ് പറയരുത് ഇപ്പോഴത്തെ കണ്ടീഷനില്‍ മുന്നൂറ് രൂപയോളം വരുന്ന ചാനല്‍ പാക്കേജ് വെറും 75 രൂപക്കാണ് വിതരണം. സാമാന്യപ്പെട്ട ചാനലുകളെല്ലാം, തമിഴിലെ മുഴുവന്‍ ചാനലുകളും, ഇംഗ്ലീഷ് മൂവിചാനലുകളും അടക്കം മികച്ച പേ ചാനലുകളുടെ നിര തന്നെയാണ് പാക്കേജിലുള്ളത്. അടുത്തത് ചെന്നൈയിലാണ് തുടങ്ങുന്നത്. ഡിജിറ്റല്‍ വത്കരണത്തിനായി മുന്നൂറോളം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നിയമക്കുരുക്കില്‍ പെട്ട് കരുണാനിധിയും മക്കളും വലയുമ്പോള്‍ ബിസിനസ് രംഗത്തുണ്ടാകുന്ന മാന്ദ്യം മുതലെടുക്കുക കൂടി അമ്മക്കുണ്ട്. എന്തായാലും തമിഴ് മക്കള്‍ക്ക് കുറഞ്ഞചെലവില്‍ ടി.വി കാണാന്‍ വകുപ്പായി.

2 അഭിപ്രായങ്ങൾ:

  1. നമ്മുടെ കേരളത്തിലും ഇതുപോലെ വല്ലതും തുടങ്ങിയിരുന്നെങ്കിൽ..

    മറുപടിഇല്ലാതാക്കൂ
  2. ജയലളിതാമ്മ 33 ശതമാനം ടാക്‌സാണ് ഡി.ടി.എച്ചിനടിച്ചിരിക്കുന്നത്. സണ്ണിന്റെ നിക്കര്‍ കീറാന്‍...........

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.