നവംബർ 05, 2011

സോണി മാക്‌സ് എച്ച്.ഡിയില്‍


എച്ച്.ഡി ചാനലുകളുടെ ശ്രേണിയിലേക്ക് പുതിയൊരു ചാനല്‍ കൂടി. സോണി മാക്‌സാണ് എച്ച്.ഡി ഫീഡ് ആരംഭിച്ചത്. ദിനം പ്രതിയെന്നോണം പ്രധാന ചാനലുകളെല്ലാം എച്ച്.ഡി സര്‍വ്വീസ് ആരംഭിക്കുകയാണ്. അടുത്തിടെ കളേഴ്‌സ് എച്ച്.ഡി ചാനല്‍ ആരംഭിച്ചിരുന്നു. വര്‍ദ്ധിച്ചു വരുന്ന എല്‍.സി.ഡി ടി.വി ഉപഭോക്താക്കളാണ് എച്ച്.ഡി ചാനലുകളുടെ വരിക്കാര്‍. എല്ലാ ഡി.ടി.എച്ച് കമ്പനികളും എച്ച്.ഡി പ്രക്ഷേപണത്തിന് പ്രാമുഖ്യം നല്കുന്നുണ്ട്. ഡിജിറ്റല്‍ കേബിള്‍ സര്‍വ്വീസുകളിലും എച്ച്.ഡി ചാനലുകള്‍ ലഭ്യമാണ്. 5.1 സൗണ്ട്, വര്‍ദ്ധിച്ച പിക്ച്ചര്‍ റെസലൂഷന്‍ എന്നിവ മൂലം ടി.വി കാണല്‍ മികച്ച ഒരു ദൃശ്യാനുഭവം ആക്കിത്തീര്‍ക്കാന്‍ സാധിക്കും. മലയാളത്തില്‍ മഴവില്‍മനോരമ എച്ച്.ഡി ഫോര്‍മാറ്റിലാണ് പരിപാടികള്‍ തയ്യാറാക്കുന്നത്. എന്നാല്‍ പ്രക്ഷേപണം എച്ച്.ഡി യിലല്ല. സമീപകാലത്ത് തന്നെ മലയാളത്തില്‍ എച്ച്.ഡി ചാനലുകള്‍ ആരംഭിക്കപ്പെട്ടേക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.