പുതിയൊരു ട്രാവല്‍ ചാനല്‍ കൂടി ഇന്ത്യയില്‍ പ്രക്ഷേപണം ആരംഭിച്ചു. ട്രാവല്‍ ട്രെന്‍ഡ്സ് എന്ന ചാനലാണ് പുതിയതായി തുടങ്ങിയ ചാനല്‍. വ്യത്യസ്ഥമായ വിഷയങ്ങളില്‍ ദിനം പ്രതിയെന്നോണം ചാനലുകള്‍ പെരുകുന്ന ഇന്ത്യന്‍ മാധ്യമ രംഗത്ത് പുതിയട്രെന്‍ഡാണ് ട്രാവല്‍ ചാനലുകള്‍. ബി.ബി.സി യുടെ ട്രാവല്‍ ആന്‍ഡ് ലിവിങ്ങ് ഏതാനും വര്‍ഷങ്ങളായി പ്രക്ഷേപണം നടത്തുന്നുണ്ട്. അടുത്തിടെ ഫോക്സ് ഹിസ്റ്ററി ചാനല്‍ പേരുമാറ്റി ഫോക്സ് ട്രാവലര്‍ എന്നാക്കിയിരുന്നു. ഹിന്ദി, തമിഴ്,തെലുങ്ക്,ബംഗാളി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രോഗ്രാമുകളുള്ള ട്രാവല്‍ ട്രെന്‍ഡ്സ് ഏപ്രില്‍ 2011 നാണ് പരീക്ഷണ സംപ്രേഷണം ആരംഭിച്ചത്. ഇന്‍സാറ്റ് 4a വഴി സംപ്രേഷണം നടത്തുന്ന ചാനല്‍ 48 രാജ്യങ്ങളില്‍ ലഭ്യമാണ്. freq.3725 Horizontal, Symbl.rate .26665.
ഇതു കൂടാതെ എക്സ്പ്ളോര്‍ ട്രാവല്‍ ചാനല്‍ എന്നൊരു ചാനലും ലഭ്യമാണ്. ഇന്ത്യയിലെ ആദ്യ ട്രാവല്‍ ചാനല്‍ എന്നവകാശപ്പെടുന്ന ചാനല്‍ Freq.4054 Horizontal Symbl.rate 13230 ല്‍ ഇന്‍സാറ്റ് നാല് എ യില്‍ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.