നവംബർ 20, 2011

പാവങ്ങളെ വിഡ്ഡികളാക്കാന്‍ ഡി.ഡി ഡി.ടി.എച്ച്....


2004 ല്‍ ഏറെ കൊട്ടിഘോഷങ്ങളോടെ ഗവണ്‍മെന്റ് തലത്തില്‍ ആരംഭിച്ച പ്രസ്ഥാനമാണ് ഡി.ഡി.ഡി.ടി.എച്ച്. വ്യാപകമായി പരസ്യങ്ങളും മറ്റും നല്കി ആളുകളെ ആകര്‍ഷിക്കാന്‍ പ്രസാര്‍ഭാരതിക്ക് കഴിഞ്ഞു. ലാഭലക്ഷ്യമില്ലാത്ത സേവനമെന്ന് തോന്നാമെങ്കിലും പെട്രോളിനും, ഡിസലിനും വില നിര്‍ണ്ണയത്തില്‍ സ്വീകരിച്ചതുപോലൊരു പരിപാടിയായിരുന്നു ഇത്. സ്വന്തം ട്രാന്‍സ്‌പോണ്ടറിലൂടെ ആളു കാണാത്ത പത്തുമുപ്പത് ദൂരദര്‍ശന്‍ ചാനലുകള്‍ കയറ്റിവിടുക. ഒപ്പം ആകാശവാണിയും...
ഇനിയാണ് ലാഭത്തിന്റെ കണക്ക്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിനാല്‍ സ്വകാര്യചാനലുകള്‍ ഡി.ഡി സര്‍വ്വീസില്‍ ഉള്‍പ്പെടാന്‍ ശ്രമിച്ചു. ആദ്യ കാലത്ത് നിരവധി പ്രമുഖ ചാനലുകള്‍ (സണ്‍,കൈരളി, 9X......)ഇതില്‍ ഉണ്ടായിരുന്നു. പിന്നീട് സ്വകാര്യ ചാനലുകള്‍ ഉള്‍പ്പെുത്തുന്നതിന് ഓക്ഷന്‍ വന്നു. മൂന്നും നാലും കോടി രൂപക്ക് സ്‌പേസ് ലേലം വിളിച്ചെടുത്ത ചാനലുകളുണ്ട്. പക്ഷേ പേ ചാനല്‍ തരംഗം വന്നതോടെ ചാനലുകള്‍ ഡി.ഡിയെ കൈവിട്ടു തുടങ്ങി. അഞ്ച്് സ്വകാര്യ ഡി.ടി.എച്ച് കമ്പനികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് തൂത്ത് വാരിയപ്പോള്‍ ഡി.ഡിയെ ജനങ്ങള്‍ മറന്ന് തുടങ്ങി.
ചാനലുകളുടെ എണ്ണം കൂട്ടും, പേ ചാനലുകള്‍ ലഭ്യമാക്കും എന്നൊക്കെ എല്ലാവര്‍ഷവും കേള്‍ക്കുന്നുണ്ട്. ഇതൊക്കെ കേട്ട് വാങ്ങുന്നവന്റെ ഗതി ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ് ഫോണ്‍ എടുത്തപോലിരിക്കും.
നിലവില്‍ ഡി.ഡി ഡി.ടി.എച്ചില്‍ പ്രൈവറ്റ് ചാനലുകള്‍ കുറവാണ്..പ്രമുഖ നെറ്റ്വര്‍ക്കുകളുടെ ബ്രാന്‍ഡ് പ്രമോഷനും, പരീക്ഷണത്തിനും വേണ്ടിയുള്ള ചാനലുകള്‍ ചിലതുണ്ട്. ഫിരംഗി, ഉത്സവ് പോലെ...
കലൈഞ്ജര്‍ ടി.വി പേ ആകുന്നതിനുമുന്നോടിയായി ഡി.ഡി.ഡി.ടി.എച്ചില്‍ നിന്ന് പിന്‍മാറിക്കഴിഞ്ഞു. ഇനിയിപ്പോള്‍ പുതിയ ചാനലുകള്‍ വന്നാല്‍ തന്നെ ജനപ്രിയമല്ലാത്ത പുതുചാനലുകളാവും. മലയാളത്തിന്റെ കാര്യത്തില്‍ കൈരളിയും, അമൃതയും ഇത്തവണ ഓക്ഷനില്‍ പങ്കെടുത്തില്ല. ജയ്ഹിന്ദ് മാത്രമാണ് മലയാളം ചാനല്‍.
ഡി.ഡി യുടെ പ്രേക്ഷകര്‍ ഭൂരിപക്ഷവും പെയ്ഡ് കണക്ഷനുകളിലേക്ക് മാറിക്കഴിഞ്ഞു. എന്നിരുന്നാലും കൃത്യമായ കണക്കുകളൊന്നുമില്ലാത്തതിനാല്‍ പ്രസാര്‍ഭാരതിക്ക് ജനകീയത ഉയര്‍ത്തിക്കാട്ടി കുറെ സ്വകാര്യ ചാനലുകളെ പറ്റിച്ച് കാശുണ്ടാക്കാം...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.