കേന്ദ്രസര്‍ക്കാരും ഇന്ത്യയിലെ ചാനലുടമകളും കൂടി ഒരു സംഘടന രൂപീകരിച്ച് ചാനല്‍ സംബന്ധമായ പൊതു ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. ചാനലുകളിലെ കണ്ടന്റുകള്‍ സ്വീകാര്യമല്ലാതെ തോന്നിയാല്‍ കാഴ്ചക്കാര്‍ക്ക് ചാനലേത്, പരിപാടി, സമയം എന്നിവ കാണിച്ച് പരാതി നല്കാം. ഇതിന് വകുപ്പുള്ള വിഷയങ്ങള്‍ പലതുണ്ട്.
ഒക്ടോബര്‍ വരെയുള്ള പരാതികളുടെ ആകെ എണ്ണം 3041. പരാതി കിട്ടിയാല്‍ പരിഹരിക്കുന്നതെങ്ങനെയെന്ന വിഭാഗം വായിച്ചാല്‍ വില്ലേജാഫീസില്‍ വരുമാന സര്‍ട്ടിഫിക്കറ്റിന് ചെന്ന പ്രതീതിയാവും. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അവിടുന്ന് അടുത്തിടത്തേക്ക്. എട്ടുപത്ത് പേരുള്ള ഒരു കമ്മിറ്റി ഇതിനായി നിര്‍മ്മിച്ചിട്ടുണ്ട്. ചാനലുകളോട് ചോദിക്കുന്ന വിശദീകരണത്തിനുള്ള ഉത്തരം വച്ചാണ് തുടര്‍ നടപടി. വാര്‍ണിങ്ങ് നല്കുകയാവും മിക്കവാറും പരിഹാരം.
ഏറ്റവും കൂടുതല്‍ പരാതികള്‍ ഉണ്ടായിരിക്കുന്നത് സെക്‌സ് സീനുകള്‍ സംബന്ധിച്ചാണ്. Fx, Fox Crime എന്നിവയെ സംബ്ധിച്ചാണ് കൂടുതലും. സീരിയലുകള്‍ക്കിടക്കുള്ള കിസ്സുകള്‍, സീല്‍ക്കാരങ്ങള്‍ എന്നിവയാണ് പ്രധാനപരാതികള്‍. ഇന്ത്യന്‍ ചാനലുകളും മോശമല്ല. എം.ടി.വി, വി ചാനല്‍, ഇമാജിന്‍, കളേഴ്‌സ് എന്നിവയെല്ലാം അശ്ലീല പ്രദര്‍ശനത്തിലാണ് പരാതി നേരിടുന്നത്. ബാലപീഠനം പോലുള്ള സീനുകളും പരാതിക്കിടയാക്കിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് ഒക്ടോബര്‍വരെ പരാതിയൊന്നും ചെന്നിട്ടില്ല. അമൃതയിലെ കഥയല്ലിത് ജീവിതത്തിനെതിരെ നവംബറില്‍ പരാതിപ്പെട്ടതായി വാര്‍ത്തയുണ്ട്.
പണ്ട് പത്തുപതിനഞ്ച് കൊല്ലം മുമ്പ് നമ്മുടെ നാട്ടിലെ ഒരു പ്രസംഗകലാകാരന്‍ ഒരു വേദിയില്‍ പ്രസംഗിക്കുമ്പോള്‍ പറഞ്ഞു സ്റ്റാര്‍വേള്‍ഡിലും മറ്റും രാത്രി പത്തുമണി കഴിഞ്ഞാല്‍ എന്തൊരശ്ലീലമാണ് കാണിക്കുന്നത് എന്ന്. രാത്രി പത്തുമണി കഴിഞ്ഞ് ഇദ്ധേഹം വയസാം കാലത്ത് എന്തിനാണ് സ്റ്റാര്‍വേള്‍ഡ് കാണുന്നത് എന്ന് ചോദിക്കാനുള്ള സാഹചര്യം ഇല്ലാതെ പോയി. ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലുകള്‍ക്ക് നിയന്ത്രണം നല്ലതാണ്...ഫാമിലി മൊത്തം കാണുന്ന പരിപാടികളില്‍ പോലും ഇപ്പോഴും അടിവസ്ത്രത്തിന്റെയും കോണ്ടത്തിന്റെയും പരസ്യം നിര്‍ബാധമുണ്ട്. ഇവയൊന്ന് നിയന്ത്രിച്ചിട്ട് പോരെ അത്തരം ഷോകള്‍മാത്രം ലക്ഷ്യം വെക്കുന്ന സായിപ്പിന്റെ ചാനലിനെ പിടിക്കുന്നത്. അല്ലെങ്കില്‍ പിന്നെ എഫ്,എക്‌സൊക്കെ മഹാഭാരതം സംപ്രേഷണം ചെയ്യാന്‍വേണ്ടിയാണ് ഇന്ത്യയില്‍ വന്നിരിക്കുന്നത് എന്നാണോ കോണ്‍ഗ്രസിന്റെ പാരമ്പര്യ മന്ത്രി തൊഴിലാളികള്‍ കരുതുന്നത്.
സെക്‌സാവാം ന്യൂസാവരുത് എന്നാണ് മനസിലിരുപ്പ്. വാര്‍ത്ത സര്‍ക്കാര്‍ നിര്‍മ്മിച്ച് ചാനലുകള്‍ക്ക് കൊടുക്കുന്ന പരിപാടിയാണ് കോണ്‍ഗ്രസിന്റെ സ്വപ്‌നം.
തെറി മറ്റാരേയും പറയാം, രാഷ്ട്രീയക്കാരെയും വ്യാജ സ്വാമിമാരയും പറ്റി പറയരുത്.
സോഷ്യല്‍ മീഡിയകളെ എത്രനാള്‍ ഈ അമ്പലം വിഴുങ്ങികള്‍ അടക്കിവെക്കും.
രാഹുള്‍ഗാന്ധിയുടെ ചോക്കളേറ്റ് മുഖം സദാകാണിക്കുന്ന ചാനലിന് അവാര്‍ഡും കിട്ടികൂടായ്കയില്ല.
പരാതി സംബന്ധമായ വിവരങ്ങള്‍ക്ക് IBFINDIA.com സന്ദര്‍ശിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.