ഡിസംബർ 29, 2011

ദര്‍ശന ടി.വി തുടങ്ങുന്നു


ഏറെക്കാലത്തെ ടെസ്റ്റിന് ശേഷം കോഴിക്കോട് നിന്നുള്ള മുസ്ലിം ചാനല്‍ ദര്‍ശന ടി. വി 2012 ജനുവരി 1 ന് തുടങ്ങുമെന്ന് ചില വാര്‍ത്തകള്‍. പക്ഷേ ഇതുവരെയും ചാനലിന്റെ പരസ്യങ്ങളൊന്നും പത്രങ്ങളില്‍ വന്നിട്ടില്ല. ലോഞ്ചിംഗ് വരെ എല്ലാം രഹസ്യമാക്കി സൂക്ഷിക്കുന്ന മനോരമയുടേത് പോലെയുള്ള നയം മിക്ക ചാനലുകളും പിന്തുടരുന്നതായാണ് ഇപ്പോള്‍ കണ്ടുവരുന്നത്. തുടങ്ങുമെന്ന് കൊട്ടിഘോഷിച്ച രാജ് ന്യൂസ് പോലുള്ള ചില ചാനലുകള്‍ ഇപ്പോള്‍ വിസ്മൃതിയിലാണ്.
തികച്ചും മതകേന്ദ്രീകൃതമായ പരിപാടികളാവും ദര്‍ശനയിലുണ്ടാവുക എന്നാണ് നിരീക്ഷണം. അതേ സമയം കോഴിക്കോട്ട് നിന്നുള്ള മാധ്യം ഗ്രൂപ്പിന്റെ മീഡിയ വണ്‍ ചാനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.

Darshana Tv....Satelite .Intelsat 17, 66 'east, frequency . 3876,symbol rate -13840, Horizontal.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.