ഒക്‌ടോബർ 19, 2011

മലയാളിയുടെ ഇന്റര്‍നാഷനല്‍ ചാനല്‍


മലയാളിയായ സംരഭകന്റെ ഇന്റര്‍ നാഷണല്‍ നിലവാരത്തിലുള്ള ടി.വി ചാനല്‍ ലോകശ്രദ്ധ നേടുന്നു. മറൈന്‍ ബിസ് ചാനലിന്റെ ഉടമയായ ശ്രീ. സോഹന്‍ റോയിയാണ് ഈ വ്യക്തി. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏരീസ്ഗ്രൂപ്പ് ഓഫ് മറൈന്‍ കമ്പനീസ് എന്ന ഷിപ്പിങ്ങ് കമ്പനിയുടെ ഉടമയാണ് ഇദ്ധേഹം. എഞ്ചീനീയറായി പ്രഫഷണല്‍ ജീവിതം ആരംഭിച്ച ഇദ്ധേഹം ഒരു കലാകാരന്‍ കൂടിയാണ്. പക്ഷേ മലയാളികള്‍ ഇദ്ധേഹത്തെ അറിയുക തിലകന്റെ അഭിനയവുമായി ബന്ധപ്പെട്ട് വിവാദമായ ഡാം 999 എന്ന ചിത്രത്തിന്റെ സംവിധായകനായാണ്.
2007 മെയ് മാസത്തില്‍ പ്രക്ഷേപണം ആരംഭിച്ച മറൈന്‍ബിസ് ടി.വി ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ചാനലാണ്. മറൈന്‍ മേഖലയുമായി ബന്ധപെട്ട നരവധി പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ചാനല്‍ ഇന്‍സാറ്റ് 2 E,തായ്‌കോം എന്നിവയില്‍ ലഭ്യമാണ്. ചാനലിന്റെ ആസ്ഥാനം ദുബായ് ആണ്.

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.