ചായയടിക്കാന്‍ നിന്നവന്‍ ചായക്കട തുടങ്ങുകയും, പല ചരക്ക് കടയില്‍ പൊതികെട്ടാന്‍ നിന്നവന്‍ കട തുടങ്ങുകയും ചെയ്യുന്നതു പോലെയാണ് ചാനല്‍ രംഗത്തും. വാര്‍ത്തവായിച്ചിരുന്നവര്‍ ചിലപ്പോള്‍ ചാനല്‍ തന്നെ തുടങ്ങിക്കളയും. കേരളത്തിലെ എന്‍.ആര്‍.ഐ കള്‍ക്ക് ഇപ്പോഴും ചാനലെന്ന് കേട്ടാല്‍ ആവേശമാണ്. പണ്ട് വിദേശത്ത് പോയി കുറെ കാശായാല്‍ നാട്ടില്‍ വരുമ്പോള്‍ ഒരു പടം പിടിക്കും, കാശു മുഴുവന്‍ പോയിക്കിട്ടുമ്പോള്‍ പഴയ ലാവണത്തിലേക്ക് മടങ്ങും. ഇപ്പോള്‍ ചാനലിന്റെ ഷെയറെടുക്കലാണ് പാവപ്പെട്ട മലയാളി എന്‍.ആര്‍.ഐ മുതലാളിമാരുടെ ഹോബി. ഇനിയിപ്പോള്‍ സ്വമേധയാ ഷെയറെടുത്തില്ലെങ്കിലും പാര്‍ട്ടിയോ, പാതിരിയോ, കരയോഗംകാരോ എടുപ്പിക്കും.
വാര്‍ത്തവായിച്ച് ചാനല്‍ തുടങ്ങി ഒന്നാം നിരയിലെത്തിയ പ്രണയ് റോയിയെപ്പലുള്ളവര്‍ ഇന്ത്യയിലുണ്ട്. അതിന്റെ ഒരു ചെറിയ പതിപ്പാണ് നികേഷ് കുമാര്‍.ഏഷ്യാനെറ്റില്‍ തുടങ്ങി ഇന്ത്യാവിഷനിലൂടെ റിപ്പോര്‍ട്ടറിലെത്തി നില്ക്കുന്നു മാധ്യമ ജീവിതം. ഇന്ത്യാവിഷനിലായിരുന്ന കാലത്ത് കിടപ്പും, ഇരിപ്പും എല്ലാം ന്യൂസ് ടേബിളിലായിരുന്നു. പച്ചമാങ്ങ തിന്ന് വിശപ്പടക്കിയ മാധ്യ പ്രവര്‍ത്തകരായിരുന്നു അന്ന്. ശമ്പളമെന്നൊന്നില്ല. വെറുതെ രാജ്യസേവനം മാത്രം ലക്ഷ്യം. ഒരു കമ്പ്യൂട്ടറും, ഒരു നികേഷ് കുമാറും കൂടി ഒരിലക്ഷന്‍ ഫലം മുഴുവന്‍ ഇരുന്ന ഇരുപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനാണ് ജോലിയോടുള്ള ആത്മാര്‍ഥത, പ്രണയം എന്നൊക്കെ പറയുന്നത്. പക്ഷേ അന്ന് അദ്ധേഹമായിരുന്നു ചാനലിന്റെ ആത്മാവ്. എം.കെ മുനീര്‍ ആ വഴിക്ക് വരാറേയില്ല. എം.ഡി വേറെ, എഡിറ്റര്‍ വേറെ.
ഇരുന്നും, ചരിഞ്ഞിരുന്നും , ടേബിളില്‍ കിടന്നും വാര്‍ത്ത വായിച്ച് ബോറടിപ്പിച്ച് ഒരു ഭാഗത്താക്കിയപ്പോഴാണ് സ്വന്തം ചാനല്‍ എന്ന ആശയം പിറന്നത്. മലയാളിക്ക് ചാനലെന്ന് കേട്ടാലേ ആവേശമാണ്. തുടങ്ങിയതിന്റെഅവസ്ഥയൊന്നും പ്രശ്‌നമല്ല. കേരളത്തില്‍ ഇപ്പോള്‍ ചാനലിനും, ആത്മീയതക്കും, ആയുര്‍വേദത്തിനുമാണ് ഡിമാന്‍ഡ്.
ചാനല്‍ വിട്ടുപോകുന്നത് ഒരു ഹോബിയാണ്. ഇന്ന് ഏഷ്യാനെറ്റില്‍, നാളെ മനോരമയില്‍, മറ്റന്നാള്‍ അമൃതയില്‍, പിന്നെ ജയ്ഹിന്ദ് വഴി വീണ്ടും തിരികെ. ഇങ്ങനെ അലയാന്‍ നില്‍ക്കാതെ സ്വന്തം ചാനലിനെ പറഞ്ഞ നേരം കൊണ്ട് യാഥാര്‍ഥ്യമാക്കി ഇദ്ധേഹം. ഇന്ത്യാവിഷന്‍ രണ്ട് കൊല്ലം കൊണ്ട് ചെയ്തത് രണ്ട് മാസം കൊണ്ട് ചെയ്തു. ചാനല്‍ ലോഞ്ച് ചെയ്തിട്ടും അധികം പേരൊന്നും അറിഞ്ഞില്ല. ഇങ്ങനെ ഒരു ചാനലുണ്ടോ എന്ന് ചോദിക്കുന്ന സഥിതി. ഇന്ത്യാവിഷന്‍ റെജീനയെ പ്പിടിച്ചപോലെ എന്തെങ്കിലും വേണം ചാനല്‍ രക്ഷപെടാന്‍. അങ്ങനെയിരുന്നപ്പോളാണ് ബാലകൃഷ്ണപിള്ളയെ കുടുക്കിയത്. അച്ഛന്റെ സ്‌നേഹിതനാവും, പക്ഷേ മാധ്യ പ്രവര്‍ത്തകന് വികാരങ്ങളില്ല. ഫോണില്‍ വിളിച്ച്, കൊച്ചു വര്‍ത്തമാനം പറഞ്ഞും, വെക്കല്ലേയെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചും ഇന്റര്‍വ്യൂ നടത്തി. പിന്നെ ഫ്‌ളാഷ് ന്യൂസ് ...ജയിലില്‍ നിന്ന് ഫോണ്‍ വിളി. ഇങ്ങനെ പണി കൊടുക്കാന്‍ മാത്രം ശത്രുത എന്താണാവോ. ന്യൂസ് സ്‌റ്റോറിയാവുന്ന ഈ കാലത്ത് വൈകുന്നേരം പണി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ നില്ക്കുന്നവനെ ഒരാള്‍ ലോഹ്യം പറഞ്ഞ് സമിപിക്കുന്നു,
ഒരു സ്മാള്‍ അടിക്കാന്‍ ക്ഷണിക്കുന്നു, ഒരു വൈകുന്നേരം 9 മണിയുടെ ന്യൂസ് കാണുമ്പോള്‍ കാണാം, എക്‌സ്‌ക്ലുസിവ് ഇടത്തരക്കാര്‍ക്ക് മദ്യപാനാസക്തി കൂടുന്നു.....സ്വന്തം പടവും....
വാര്‍ത്തകളെ തേടിപ്പോകുകയും, റേറ്റിംഗിന് വേണ്ടി ഉണ്ടാക്കുകയും ചെയ്യുന്ന ഇക്കാലത്ത് നേരെ ചൊവ്വേ നടന്നില്ലെങ്കില്‍ പണി കിട്ടും. പോക്കറ്റിലും, മൂക്കിലും വരെ ഫിറ്റ് ചെയ്യുന്ന ക്യാമറയുടെ കാലമാണ്. പണ്ടത്തെ പ്രധാനമന്ത്രി വരെ പെട്ടു പോകും.
റിപ്പോര്‍ട്ടര്‍ വിജയിക്കട്ടെ......

റിപ്പോർട്ടർ MPEG4 format ആയത് ഞങ്ങൾ ഗൾഫുകാരുടെ ഭാഗ്യം.. അത്രയും കുറച്ച് സഹിച്ചാൽ മതിയല്ലോ... :)
മറുപടിഇല്ലാതാക്കൂ