മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനല്‍ ഇന്ത്യാവിഷന്‍ ആണ്. ഏഷ്യനെറ്റ്‌നെറ്റ് ഇന്ത്യാവിഷന് മുമ്പേ ആരംഭിച്ചെങ്കിലും ഏഷ്യാനെറ്റ് ഗ്ലോബല്‍ പേരുമാറി ന്യൂസായപ്പോഴും സിനിമകളും മറ്റും സംപ്രേഷണം ചെയ്തിരുന്നു. ഇന്ത്യാവിഷന്‍ പോലും ആദ്യ കാലത്ത് ഒരു വാര്‍ത്താചാനലായല്ല പ്ലാന്‍ ചെയ്തത്. സാമ്പത്തിക പ്രശ്‌നങ്ങളും, മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും കാരണം നീണ്ടുപോയ ചാനല്‍ ലോഞ്ചിംഗ് ഒടുവില്‍ വാര്‍ത്താ ചാനലായാണ്. തുടര്‍ന്ന് കൈരളി പീപ്പിള്‍ രംഗത്തു വന്നു. വാര്‍ത്താരംഗത്ത് ഏറെയൊന്നും മുന്നോട്ടുപോകാന്‍ കൈരളിക്കായില്ല. മനോരമന്യൂസ് വലിയ തരംഗം സൃഷ്ടിച്ച് രംഗത്ത് വന്നെങ്കിലും ആദ്യകാലത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനായില്ല. ഇന്ന് ഇവ കൂടാതെ റിപ്പോര്‍ട്ടര്‍ ചാനലും വാര്‍ത്താ വിഭാഗത്തില്‍ ഉണ്ട്. ഇനി വലിയൊരു വളര്‍ച്ചാസാധ്യതയില്ലാത്ത വാര്‍ത്താ മേഖലയിലേക്ക് നിരവധി ചാനലുകളാണ് വരാനിരിക്കുന്നത്. ഇതില്‍ കേരളകൗമുദിയുടെ കൗമുദി ചാനല്‍ ഉടന്‍ തന്നെ പ്രക്ഷേപണം തുടങ്ങും. ജൂലായില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട രാജ് ന്യൂസിനേപ്പറ്റി ഇപ്പോള്‍ വിവരമൊന്നുമില്ല. ജയ്ഹിന്ദ് ന്യൂസ്, ജീവന്‍ ന്യൂസ് എന്നിങ്ങനെ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അടുത്തൊന്നും സംഭവിക്കാനിടയില്ല.
ഒക്‌ടോബർ 24, 2011
മലയാളത്തിലെ ന്യൂസ് ചാനലുകള്‍

ലേബലുകള്‍:
വാര്‍ത്തകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാർത്താ ചാനലുകൾക്കൊപ്പം വാർത്തകളും കൂടുന്നു.. എവിടെ എന്ത് സംഭവിച്ചാലും ‘ബ്രേക്കിംഗ് ന്യൂസ്’ ആവുന്നു.. ചാനലുകളുടെ താല്പര്യത്തിനനുസരിച്ച് വാർത്തകൾ വളച്ചൊടിക്കപ്പെടുന്നു, തിരസ്കരിക്കപ്പെടുന്നു.. എല്ലാം കണ്ടും കേട്ടും പാവം പൊതുജനം വായും പൊളിച്ചിരിക്കുന്നു..
മറുപടിഇല്ലാതാക്കൂ