നവംബർ 06, 2011

സലിംകുമാര്‍ ഭരതായപ്പോള്‍ എന്ത് സംഭവിക്കുന്നു?


സലിം കുമാര്‍ അടുത്ത കാലത്തായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്ക്കുകയാണല്ലോ. ദേശീയ അവാര്‍ഡ് ലഭിച്ചതു മുതല്‍ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധ അദ്ധേഹത്തിന് മേല്‍ ഉണ്ട്. അദ്ധേഹത്തിന് മാധ്യമങ്ങളുടെ മേലും. അതു കൊണ്ടാവണം വാചകമേളയില്‍ വരാന്‍ പാകത്തിന് സൂക്തങ്ങങ്ങള്‍ എല്ലാ ആഴ്ചയും അദ്ദേഹം മൊഴിയാറുണ്ട്.
 മലയാളികളുടെ മോശം സിനിമ ആസ്വാദനത്തെപ്പറ്റി അദ്ധേഹത്തിന് പറഞ്ഞാലും മതിയാവില്ല. നിലവാരമുള്ള സിനിമകളിലേ അഭിനയിക്കൂ...അതും മനുഷ്യമനസിന്റെ അഗാധതകളെ സ്പര്‍ശിക്കുന്ന കഥകളുള്ളവ മാത്രം.
ഒരു കൊല്ലം മുമ്പുള്ള സിനിമകള്‍ കണ്ടാലറിയാം അഭിനയ പാടവം. മുഖത്തിന്റെ കോപ്രായങ്ങളും, സൗണ്ട് മോഡുലേഷനുമാണ് കയ്യിലിരുപ്പ്. സ്റ്റേജില്‍ മിമിക്രിയും,ചാനലുകളില്‍ കോമഡി പരിപാടികളും അവതരിപ്പിച്ചു നടന്ന കാലം മുതല്‍ ഒരേ ഭാവമാണ്. എല്ലാ പടങ്ങളിലും ഒരു പോലിരിക്കും.
കോമഡിക്ക് വേണ്ടി എന്തും ചെയ്യും...പക്ഷേ കോമഡിയില്‍ ജഗതിയൊഴിച്ച് ആരും കാലാകാലം നിലനിന്നിട്ടില്ല. ജഗദീഷ് പോയപ്പോള്‍ ഹരിശ്രീ വന്നു, അതു കഴിഞ്ഞ് സലിം കുമാര്‍ പിന്നെ സുരാജ്.... ചക്രം അങ്ങനെ ഉരുളും...അത് സലിം കുമാറിനും അറിയാനും. കോമഡിക്കായി തുണിയഴിക്കുന്നതടക്കം സകല വളിപ്പുകളും ചെയ്തുകഴിഞ്ഞു. ജീവിക്കാന്‍ അത്യാവശ്യം ചുറ്റുപാടായാല്‍ പിന്നെ വന്ന വഴിയില്‍ കണ്ടവരെ തെറിവിളിക്കുന്നതാണല്ലോ നമ്മുടെ ശൈലി. അങ്ങനെ അഭിനയ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് കയ്യില്‍ അല്പം ഭാവനയുള്ള ഒരു സംവിധായകന്‍ സമീപിക്കുന്നത്. അവാര്‍ഡിന്റെ മണമടിച്ചാല്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുക മാത്രമല്ല വേണമെങ്കില്‍ നിര്‍മ്മാണം തന്നെ ഏറ്റെടുക്കുന്നവരാണല്ലോ നമ്മുടെ സൂപ്പര്‍മാര്‍. ഏതായാലും പടം ക്ലിക്കായി . ദേശീയ പുരസ്‌കാരം കിട്ടി. അവാര്‍ഡ് പടം എന്ന് കേട്ടാല്‍ പിന്നെ തീയേറ്ററിന്റെ പരിസരത്തുകൂടി പോകാത്ത മലയാളികള്‍ക്ക് ആ ശീലം ഉണ്ടാക്കി കൊടുത്തത് അടൂര്‍, അരവിന്ദന്‍ ....സ്‌കൂളുകളാണല്ലോ. ആ ഓര്‍മ്മകളുള്ളത് കാരണം അവാര്‍ഡ് എന്ന് കേട്ടാല്‍ മലയാളി പിന്നെ പടത്തിന് പോവില്ല. സലിം കുമാറിന്റെ വിധിയും മറിച്ചായില്ല. ആദാമിന്റെ മകന്‍ അബു അദ്ദേഹം തന്നെ റിലീസ് ചെയ്തു. കായൊന്നും കിട്ടിയില്ല. പിന്നെ വിമര്‍ശനമാണ്. രതിനിര്‍വ്വേദം പോലെ അബുനിര്‍വേദം എന്ന് പേരിട്ടിരുന്നെങ്കില്‍ പടം ഓടിയേനെ പോലും.
ശരിയാണ് ഏഴെട്ട് കൊല്ലം മുമ്പ് കിന്നാരത്തുമ്പികളില്‍ മികച്ച ഒരു വേഷം സാര്‍ ചെയ്തിട്ടുണ്ടല്ലോ. അത് കാശു വാരുകയും ചെയ്തിട്ടുണ്ട്.
നയാപൈ വാങ്ങാതെ കലയെ ഉദ്ധരിക്കാന്‍ നടക്കുന്ന അദ്ധേഹത്തിന്റെ കലാഹൃദയത്തെ വാഴ്ത്താം. പക്ഷേ കാറും, വീടും തോട്ടവും എല്ലാം അദ്ദേഹത്തിന് നല്കിയത് ഈ കലയാണെന്ന് മാത്രം പറയരുത്. അങ്ങനെ കലക്ക് വേണ്ടി സമര്‍പ്പിച്ചിരുന്നെങ്കില്‍ താങ്കള്‍ ഇന്ന് സിനിമയുടെ ഓവു ചാലില്‍ പോലുമുണ്ടാവില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ഈ സിനിമയിലൊക്കെ എവിടെയാണ് കല. വിനോദത്തിന്റെ പല ഘടകങ്ങളെ അതി വിദഗ്ദമായി കൂട്ടിയിണക്കിയ ഒരുല്പന്നം മാത്രമാണ് നമ്മുടെ സിനിമ. അത്തരത്തിലല്ലാത്ത സിനിമകള്‍ വരട്ടെ...പക്ഷേ കിന്നാരത്തുമ്പികള്‍ക്ക് കയറുന്ന ജനം അച്ഛനുറങ്ങാത്ത വീടിന് കയറുമെന്ന് ശഠിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും. ഈ പറയുന്ന ജനം തന്നെയല്ലേ നിങ്ങളെ ഇത്ര വളര്‍ത്തിയത്. അല്ലായിരുന്നെങ്കില്‍ ഈ പടത്തിലഭിനയിക്കാന്‍ നിങ്ങള്‍ ഈ ഫീല്‍ഡില്‍ പോലും ഉണ്ടാവുമായിരുന്നില്ലല്ലോ.
അവാര്‍ഡൊക്കെ ആര്‍ക്കും കിട്ടാം. അതിന് അവസരവും സമയവും ഒത്തു വന്നാല്‍ മതി. മോഹന്‍ലാല്‍ ഇരുവറില്‍ അഭിനയച്ചിട്ട് കിട്ടാത്തത്, സുരേഷ് ഗോപിക്ക് ജയരാജിന്റെ പടത്തിലൂടെ കിട്ടിയില്ലേ. പോരാത്തതിന് ബാലചന്ദ്രമേനോനും. ഭരതിന്റെ കേമത്തമൊക്കെ അത്രയേ ഉള്ളു.
പണ്ഡിറ്റ് സാറിന്റെ പടത്തിന്റെ വിജയത്തില്‍ അദ്ധേഹത്തിന് അസൂയതോന്നുന്നു പോലും. ആരെങ്കിലും, വ്യഭിചരിച്ചിട്ടായാലും കാശുവാരുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നത് ചിലരുടെ മനോവൈകല്യമാണ്. കാശുവാരാനാണെങ്കില്‍ സാറ് അബുവിനകത്ത് ഷക്കീലയുടെ പഴയ രണ്ട് ബിറ്റ് ഇട്ട് കേരളത്തില്‍ പ്രദര്‍ശിപ്പിക്കൂ. വിജയം ഉറപ്പാണ്.
അവാര്‍ഡും വേണം, പടത്തിന് ആളും കേറണം എന്നൊക്കെ പറയാന്‍ താരങ്ങളുടെ ചിലവിലാണോ പ്രേക്ഷകന്‍ പടം കാണുന്നത്. അവനവന്‍ കാശുമുടക്കുന്നത് അവനവന്റെ ഇഷ്ടത്തിനാണ്. അല്ലാതെ സലിം കുമാറിനേയോ സുരാജിനേയോ ജീവിതകാലം മുഴുവന്‍ താങ്ങാന്‍ പ്രേക്ഷകര്‍ക്കെന്താ ഭ്രാന്തോ? അങ്ങനെ ഒരുത്തരവാദിത്വവും കാണികള്‍ക്കില്ല എന്നറിയാന്‍ സാറ് അവാര്‍ഡ് മാറ്റി വച്ച് വന്ന വഴിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതി.

2 അഭിപ്രായങ്ങൾ:

  1. cinema yil ivarude kopraayangal nokki aale vilayiruthanda.Jagatiyum ithu pole thanne gouravamulla vishayangale samsaarikkuu.Jagathi pandu sakala kaanana padangalilum mama paniyumaayi nadannirunnu.pinne mutta vizhunalum gas vidalumaayirunnu sthiram.personal aayi ivarokke bujikalaanu thaanum. Harishree ashokan adakkam.pinne niram karuppaayathinaal malayaalikal annachikale poleye vila nalkuu !!

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.