നവംബർ 07, 2011

സ്റ്റാര്‍ ഗ്രൂപ്പില്‍ നിന്ന് ആക്ഷന്‍ മൂവി ചാനല്‍....


സ്റ്റാര്‍ ഗ്രൂപ്പില്‍ നിന്ന് പുതിയ ഇംഗ്ലീഷ് ആക്ഷന്‍ മൂവി ചാനല്‍ വരുന്നു. ഡിസംബറിന് മുമ്പായി ചാനല്‍ ലോഞ്ച് ചെയ്യും. നിലവില്‍ ഇന്ത്യയില്‍ യു.ടി.വി ആക്ഷന്‍ മാത്രമാണ് ആക്ഷന്‍ മൂവികള്‍ കാണിക്കുന്നത്. ഇതാകട്ടെ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയവയാണ്. ഈ സാഹചര്യത്തില്‍ ചാനലിന് വിപണിയില്‍ മുന്നേറാന്‍ സാധിക്കുമെന്നാണ് സ്റ്റാര്‍ മേധാവികളുടെ പ്രതീക്ഷ. ഇതോടൊപ്പം രണ്ട് പ്രാദേശിക ചാനലുകളും ആരംഭിക്കുന്നുണ്ട്. മിക്ക ഇന്ത്യന്‍ ഭാഷകളിലും ചാനലുകളുള്ള സ്റ്റാറിന്റെ കീഴിലാണ് സ്റ്റാര്‍ വിജയ്, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, സുവര്‍ണ എന്നിവ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.