കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നിസഹകരണം മൂലം മനോരമയുടെ പ്രസിറ്റീജ് ചാനല്‍ സംരംഭം തടസപ്പെടുന്നു. ഏറെ കൊട്ടിഘോഷങ്ങളോടെ വന്ന മഴവില്‍ മനോരമ ഇതു വരെയും എല്ലാ നെറ്റ് വര്‍ക്കുകളിലും ലഭ്യമായിട്ടില്ല. പുതിയ ചാനലുകള്‍ ലോഞ്ച് ചെയ്താലും നിലവില്‍ ഏറെ നാളെടുത്താണ് സര്‍വ്വീസില്‍ ലഭ്യമാക്കുന്നത്. കേബിള്‍ സര്‍വ്വീസിലെ സ്പേസ് ലഭ്യതക്കുറവാണ് പ്രധാന കാരണം. നെറ്റു വര്‍ക്കുകളെല്ലാം ഡിജിറ്റലായാല്‍ മാത്രമേ ഇതിന് പരിഹാരമാവൂ. ഇതിന് പുറമേ പുറമേ പുതിയ ചാനലുകള്‍ വിതരണം ചെയ്യാന്‍ കാര്യേജ് ഫീസ് ഈടാക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്നേ ലോഞ്ച് ചെയ്ത റിപ്പോര്‍ട്ടറും പൂര്‍ണ്ണമായും കേബിള്‍ സര്‍വ്വീസില്‍ ലഭ്യമായിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.