ഡിസംബർ 02, 2011

ചില ഹോട്ട് ചിന്തകള്‍.................


ലോകം മുഴുവന്‍ താല്പര്യത്തോടെ എല്ലാ സമയവും ശ്രദ്ധനല്കുന്ന ഒരു കാര്യമേ കാണൂ...ലൈംഗികത. പരസ്യമായി കേള്‍ക്കുമ്പോള്‍ അസഹ്യത കാണിച്ചാലും രഹസ്യത്തില്‍ ഓരോനിമിഷവും ഇഷ്ടപ്പെടുന്ന കാര്യം. മൂല്യ സങ്കല്പങ്ങളൊക്കെ കാലത്തിനനുസരിച്ച് മാറുമ്പോള്‍ സെക്‌സിനോടുള്ള സമീപനത്തിലും മാറ്റം വരും. സെക്‌സപ്പീലൊക്കെ ഇപ്പോള്‍ പബ്ലിക് വോട്ട് വഴി നിര്‍ണ്ണയിക്കപ്പെടുന്ന സംഭവമായി. കുടുംബമായിരുന്ന് ദേശീയ ചാനലില്‍ വരെ സൗന്ദര്യമത്സരം കാണാന്‍ തുടങ്ങി.
ഓഷോയുടെ ചിന്താഗതിയിലൂടെ നോക്കിയാല്‍ നമ്മുടെ ജനംമുഴുവന്‍ ലൈഗികതക്ക് ദാഹിച്ചു നില്ക്കുന്നു. അത് ശരിയായും, പൂര്‍ണ്ണമായും അടക്കാത്തിടത്തോളം അവന്‍ പീപ്പിങ്ങ് ടോം ആയിനിലനില്ക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി.വി, വിസിആര്‍ ഒക്കെ അപൂര്‍വ്വമായിരുന്ന കാലത്ത് നമ്മുടെയൊക്കെ സീനിയേഴ്‌സ് പത്തുപതിനാല് കിലോമീറ്റര്‍ അകലെനിന്നും ടി.വിയും കാസറ്റും കൊണ്ടുവന്ന് ഗ്രുപ്പ് വ്യൂവിങ്ങ് നടത്തിയിരുന്നു...കൂട്ടമായി കാണാനായിട്ടല്ല...കാശ് ലാഭിക്കാനായിട്ട്. പഴയ മമ്മൂട്ടിപ്പടം സംഘത്തിലേതുമാതിരി സ്ഥിതി.
അക്കാലത്ത് ദേശീയചാനലില്‍ പാതിരാപ്പടം എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. പന്ത്രണ്ട് മണിയാകുമ്പോള്‍ സായിപ്പിന്റെ ഒരു സ്റ്റാന്‍ഡാര്‍ഡ് തുണ്ടുപടം കാണിക്കുന്ന പരിപാടി. തുണ്ടൊക്കെ മാറ്റി സാമാന്യ നിലവാരത്തിലായിരുന്നു ഈ സംപ്രേഷണമെന്നാണ് കേട്ടിട്ടുള്ളത്. അന്ന് അതൊക്കെയൊരു സംഭവമായിരുന്നു. ഇപ്പോള്‍ നഖത്തിന്റെ വലിപ്പമുള്ള കാര്‍ഡില്‍ ഒരാഴ്ച കുത്തിയിരുന്ന് കാണാനുള്ള ക്ലിപ്പിങ്ങ്‌സുമായി നടക്കുന്ന യംഗസ്റ്റേഴസ് കേട്ടിട്ടുപോലുമില്ലാത്തസംഗതി.
നിയമം വഴി ലൈംഗികപ്രസരമുള്ള പരിപാടികള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണമുണ്ടെങ്കിലും പത്തുമണിക്ക് ശേഷം അല്പമൊക്കെ ആവാം എന്നാണ് ഇപ്പോഴത്തെ നയം. അല്പകാലം മുമ്പ് ഇതിലേറെയായിരുന്നു. സൂര്യടി.വിയില്‍ ശനിയാഴ്ച പന്ത്രണ്ട് മണിക്ക് നടത്തിയിരുന്ന ഷക്കീല സ്‌പെഷല്‍ സിനിമകള്‍ ചാനലിന് ചില്ലറയൊന്നുമല്ല നേട്ടമുണ്ടാക്കിയത്. മിക്കവാറും എല്ലാ പ്രാദേശിക ഭാഷാ സാറ്റലൈറ്റ് ചാനലുകളിലും ഇത്തരം പരിപാടികളുണ്ടായിരുന്നു. സിനിമയില്ലാത്തവന്‍ പഴയ കുളിപ്പാട്ടുകളൊക്കെ കാണിച്ചു പിടിച്ചുനിന്നു. ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബലായിരുന്ന കാലത്ത് ആഴ്ചയില്‍ ഒരു ദിവസം എ സര്‍ട്ടിഫിക്കറ്റ് പടം രാത്രി 9 മണിക്ക് കാണിച്ചിരുന്നു. അവരുതന്നെയാണല്ലോ പ്രൈം ടൈമില്‍ കിന്നാരത്തുമ്പികള്‍ എയര്‍ ചെയ്ത് കുപ്രസിദ്ധി നേടിയത്.
ഇന്ത്യയിലെ ജനങ്ങളുടെ ഫ്രസ്‌ട്രേഷന്‍സ് ഇന്ത്യക്കാരേക്കാള്‍ അറിയാവുന്നത് സായിപ്പിനാണ്. അതുകൊണ്ടാണ് പ്ലേബോയ് പണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റ് പഠിക്കാന്‍ വന്നത്. പക്ഷേ സര്‍ക്കാര്‍ അടുപ്പിച്ചില്ല. മൈക്കല്‍ ആഡം സാറ് തന്നെ മോഡലിന്റെ നെഞ്ചത്ത് നിന്ന് വസ്ത്രം മാറിപ്പോയത് കാണിച്ചതിന് ഫാഷന്‍ടി.വി രണ്ടാഴ്ച പൂട്ടിയിടേണ്ടി വന്നു. അരിക്കും, പെട്രോളിനുമൊക്കെ വിലകൂട്ടാന്‍ നിയന്ത്രണമില്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ക്ക് നല്ല പിടുത്തമാണ്...ഇതിനാണ് ഭാരതീയന്റെ സംസ്‌കാരശുദധി എന്ന് പറയുന്നത്. സമാന്യപ്പെട്ട ഹിന്ദിപടത്തിലെ പ്ാട്ടുമതി ഇതിന്റെ തോതളക്കാന്‍. നട്ടുച്ചനേരത്ത് വരെ ഇത്തരം ഗാനങ്ങള്‍ കാണിക്കുന്ന എത്രയോ ഹിന്ദി ചാനലുകളുണ്ട് .
ശോഭാ ഡേ പണ്ട് പറഞ്ഞത് സാധാരണ ഇന്ത്യക്കാരന്‍ ഭാര്യയുടെ ശരീരം പൂര്‍ണ്ണമായി കണ്ടിട്ടില്ലാത്തവനാണെന്നാണ്. അതുകൊണ്ടാവും നമുക്ക് ഇത്ര പര്യവേഷണ സ്വഭാവം. റഷ്യന്‍ സാറ്റലൈറ്റിലെ റെന്‍ ടി.വിയും മറ്റും പിടിക്കാന്‍ ജീവിതം ഉഴിഞ്ഞ് വെച്ചവരുണ്ട്. നെറ്റില്‍ കയറിയാല്‍ സെക്‌സിന്റെ സൂപ്പര്‍മാര്‍ക്കറ്റുകളാണ്. പതിനാല് തികയാത്തവന്റെ ഫോണിലുണ്ട് തരാതരം വീഡിയോകള്‍......
ഇതൊക്കെ കാണുമ്പോള്‍ വിദേശ രാജ്യങ്ങളിലേതുമാതിരി ചാനലുകള്‍ നമുക്കും ഉണ്ടായാലും കുഴപ്പമില്ല എന്ന് തോന്നുന്നു. പ്രൈംബാന്‍ഡില്‍ നിന്ന് മാറ്റിയാണ് അവിടെ സംപ്രേഷണം. ചാനല്‍ ലോക്കിംഗും ഉണ്ട്. ഒരു സാധാ എന്റര്‍ടെയ്ന്‍മെന്റ് ചാനലിന്റെ അതേ പ്രോഗ്രാമിങ്ങ് സെറ്റപ്പുള്ള ഹോട്ട് ചാനലുകളുണ്ട്. ടെലിഷോപ്പിങ്ങും, റോഡ് ഷോയും, സിനിമയുമടക്കം. ഇതെങ്ങാനും ഇന്ത്യയില്‍ വന്നാല്‍ ചാനല്‍ കമ്പനിക്കാരന്‍ പിറ്റത്തെ കൊല്ലം മൂന്ന് പുതിയ ചാനലുകൂടി തുടങ്ങും അതായിരിക്കും വരുമാനം ......

1 അഭിപ്രായം:

  1. അജ്ഞാതന്‍11:11 AM, ഡിസംബർ 03, 2011

    രാജീവ് ഗാന്ധിക്ക് സെക്സിനെ പറ്റി ഒരു ബ്രോഡ് ആന്‍ഡ് പോസിടീവ് ഔട്ട് ലുക്ക് ഉണ്ടായിരുന്നു അദ്ദേഹമാണ് പാതിരാ പടം ഒക്കെ ആരം ഭിച്ചത് പലതും ക്ലാസ് പടങ്ങള്‍ ആയിരുന്നു പക്ഷെ ഇവിടെ കുറെ സാംസ്കാരിക തീവ്രവാദികള്‍ ഉണ്ട് അവര്‍ക്കാണ് ഫാഷന്‍ ടീ വീ ഇന്റര്‍നെറ്റ് ഒക്കെ കാണുമ്പോള്‍ കലിപ്പ് വരുന്നത് ഈ മഹാന്മാര്‍ തന്നെ ഫിലിം ഫെസ്റിവല്‍ വരുമ്പോള്‍ ഹോട്ട് ചാന്‍സുള്ള സിനിമകള്‍ക്ക്‌ ഇടിക്കുന്നതും ഏറ്റവും മുന്നില്‍ പോയി തറയില്‍ കുത്തി ഇരുന്നു കാണുന്നതും കാണാം തുടക്കക്കാലം ഫാഷന്‍ ടീ വിയില്‍ ഉള്ളതിന്റെ പത്തിലൊന്ന് പോലും ഇപ്പോള്‍ കാണുന്നില്ല നമ്മുടെ സ്വഭാവം എല്ലാം ആദ്യമേ നിരോധിക്കുക പിന്നെ ആ നിരോധിച്ചതെല്ലാം പോയി ചെയ്യുക നിരോധനം ലംഘിക്കുക വെളിനാടില്‍ ഒന്ന്നും ഇതൊന്നും ഒരു ഇഷ്യൂ അല്ല ഇവിടെ എല്ലാം നിരോധിച്ചു സപ്പ്രസ് ചെയ്തു കുറെ ഞരമ്പ് രോഗികള്‍ ആയി ജീവിക്കുന്നു ജീവിതം ജീവിക്കാനുള്ള താണെന്ന് മനസ്സിലാക്കാതെ കഴിഞ്ഞു കൂടുന്നു ഇരട്ട താപ്പ് , കപട സദാചാരം എന്നിവ ഏറ്റവും കൂടുതല്‍ ഉള്ള സമൂഹം പാതിരാ സൂര്യന്‍ ഉദിച്ചാല്‍ ഏറ്റവും അധികം പെര്‍വര്ട്ടുകള്‍ ഉള്ള സ്ഥലം

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.