ഡിസംബർ 04, 2011

ഏഷ്യാനെറ്റിന്റെ ചിരി.


ഏഷ്യാനെറ്റില്‍ നിന്നുള്ള പുതിയ ചാനല്‍ ചിരി പ്രക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ബ്രോഡ്കാസ്റ്റിംഗ് അനുമതി ലഭിച്ചു കഴിഞ്ഞ ചിരി മലയാളത്തിലെ ആദ്യ മുഴുനീള കോമഡി ചാനലായിരിക്കും. കുറച്ച് കാലം മുമ്പ് സണ്‍ ടി.വി ചിരിത്തിര എന്ന പേരില്‍ ഒരു ചാനല്‍ അവരുടെ ഡി.ടി.എച്ചില്‍ തുടങ്ങിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തലാക്കി. നിലവില്‍ ഓരോ വിഷയങ്ങള്‍ക്കും ഇനം തിരിച്ചുള്ള ചാനലുകളാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ സണ്ണിന്റെ മലയാളം മൂവിചാനല്‍ വരാന്‍ പോകുന്നതായി വാര്‍ത്തയുണ്ട്. ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ സങ്കല്പങ്ങള്‍ മലയാളത്തിലും മാറ്റിയെഴുതപ്പെടുകയാണ്. പേ ഫോര്‍മാറ്റിലായിരിക്കും ഇവയുടെ സംപ്രേഷണവും. ടി.വി വ്യുവിങ്ങ് മലയാളിക്ക് ചെലവേറിയതായി മാറുന്ന കാലമാണ് വരാന്‍ പോകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.