
ലോഞ്ച് ചെയ്ത് ഒരു മാസം കഴിയുമ്പോള്‍ ഹിസ്റ്ററി ചാനല്‍ ഇന്ത്യയില്‍ ചരിത്രമെഴുതുന്നു. പതിറ്റാണ്ടുകളായി ഇന്‍ഫോടെയ്ന്‍മെന്റ് രംഗം അടക്കി വാഴുന്ന ഡിസ്‌കവരി, നാഷണല്‍ ജ്യോഗ്രഫിക് ചാനലുകളെ പിന്തള്ളി വ്യൂവര്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയതായാണ് വാര്‍ത്ത. നിലവില്‍ എല്ലാ നെറ്റ് വര്‍ക്കുകളിലും ലഭ്യമല്ലായിട്ടു കൂടി മികച്ച വ്യുവര്‍ഷിപ്പ് നേടാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ചാനലിന് കഴിഞ്ഞു.
മുമ്പ് ഇന്ത്യയില്‍ പ്രക്ഷേപണം നടത്തിയിരുന്ന ചാനല്‍ പിന്നീട് കമ്പനി ഉടമസ്ഥത മാറിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. ഇപ്പോള്‍ ടെലിവിഷന്‍ 18 മായി സഹകരിച്ച് ആധുനിക സംവിധാനങ്ങളോടെയാണ് പ്രക്ഷേപണം. തുടക്കത്തില്‍ തന്നെ ആറ് ഇന്ത്യന്‍ ഭാഷകളില്‍ ഫീഡ് നല്കുന്നുണ്ട്. ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് ഇതു വരെ കണ്ടിട്ടില്ലാത്ത അഡ്വെഞ്ചര്‍ പരിപാടികളാണ് മിക്കതും. പരിപാടികളുടെ ആശയ നൂതനത്വവും, ചിത്രങ്ങളുടെ തെളിച്ചവും എടുത്ത് പറയേണ്ടിയിരിക്കുന്നു. എച്ച്.ഡി യിലും ചാനല്‍ ലഭ്യമാണ്.
ചരിത്രവിഷയങ്ങളെക്കാള്‍ അഡ്വഞ്ചര്‍, ലൈഫ് സ്‌റ്റൈല്‍ പ്രോഗ്രാമുകളാണ് ഇപ്പോള്‍ ചാനല്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. ചാനല്‍ ലഭ്യതയെക്കുറിച്ച് മുമ്പ് ഒരു പോസ്റ്റില്‍ വിവരങ്ങള്‍ നല്കിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.