ജനാധിപത്യരാജ്യമായ ഇന്ത്യ ലോകത്തിന് മുന്നില്‍ മാതൃകയാണെന്ന് രാഷ്ട്രീയ തൊഴിലാളികള്‍ കവലകളില്‍ അലറുന്നത് നാം ഏറെ കേട്ടിട്ടുണ്ട്. 1947 ന് ശേഷം ഇന്ത്യയില്‍ മാറി മാറി വന്ന അധികാരികള്‍ അവരാലാവും പോലെ നല്ലതും ചീത്തയും ചെയ്തിട്ടുമുണ്ട്. ജനാധിപത്യ രാഷ്ട്രത്തില്‍ ജനങ്ങളാണ് സര്‍വ്വാധികാരികള്‍ എന്നാണ് സങ്കല്പം. പക്ഷേ നമ്മുടെ പാരമ്പര്യ പരമ്പരാഗത രാഷ്ട്രീയ പിന്‍മുറ തൊഴിലാളികള്‍ അച്ഛനും, മക്കളും, മകനും കൊച്ചുമകനുമായി കാലാകാലം ഭരണം നടത്തി നാടിനെ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. നെഹ്‌റു കുടുംബത്തില്‍ നിന്ന് അധികാര മോചനം രണ്ട് നേരം മാത്രം ഗോതമ്പ് തിന്ന് കഴിയുന്ന ഉത്തര ദേശക്കാര്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. അവരുടെ ചിന്തകള്‍ ചോരയിലലിഞ്ഞ് പോയതാണ്. വെളുത്ത് തുടുത്ത രാജകുമാരന്‍മാരുടെ കാലം ഇനിയും കഴിഞ്ഞിട്ടില്ല. വരാനിരിക്കുന്നതേ ഉള്ളു.
ഭരണം നടത്തി സമ്പാദിച്ച കോടികള്‍ കേരളം മുതല്‍ ഇന്ത്യയൊട്ടാകെയുള്ള സകല എം.എല്‍.എ, എം.പി തൊഴിലാളികളുടെയും കയ്യിലുണ്ട്. എം.പിയാകുമ്പോള്‍ ഓലപ്പുരയില്‍ കിടന്നവന്‍ അഞ്ച് വര്‍ഷം കൊണ്ട് ശതകോടീശ്വരനാകുന്ന വിദ്യ ഇന്ത്യന്‍ നിയമ-രാഷ്ട്രീയ വ്യവസ്ഥ എന്നേ അംഗീകരിച്ചു കഴിഞ്ഞു. പക്ഷേ അതേപ്പറ്റി പറയരുത്. ഇത്രക്കും ജനവിരുദ്ധമായ നയങ്ങള്‍ സ്വീകരിക്കുന്ന ഭരണകുടം മറ്റെന്നാണുണ്ടായിട്ടുള്ളത്. ഇന്ത്യ ഇന്ന് സമ്പന്നന്റെ രാജ്യമാണ്. അവനേ നിയമം കൂടെ നില്ക്കു. സുപ്രീം കോടതിയില്‍ അപ്പീല് പോകാന്‍ കാശുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്ത് കാര്യവും ചെയ്യാം. എല്ലാവരും പണം മാത്രം ചോദിക്കുന്നു.
പക്ഷേ പുറത്ത് പറയാന്‍ പാടില്ല.
ജഡ്ജിമാര്‍ 90 ശതമാനവും അഴിമതിക്കാരാണ്. പക്ഷേ പറഞ്ഞാല്‍ കോതിയലക്ഷ്യം.
ന്യൂനപക്ഷ മതത്തിന്റെ നേതാക്കന്മാര്‍ ആ ആനുകൂല്യത്തില്‍ മതപഠനത്തിന് വരെ ഗ്രാന്റ് നേടുന്നു. തീവ്രവാദം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റും കംപ്യൂട്ടറും നല്കും. പെന്‍ഷന്‍ നല്കും. ഭൂരിപക്ഷം എന്നറിയപ്പെടുന്ന ഗതിയില്ലാത്തവര്‍ പഠിക്കുന്ന സ്‌കൂളില്‍ നേരേ ചൊവ്വേ ഒരു മൂത്രപ്പുര പോലും ഇല്ല. കോടികള്‍ ന്യൂന പക്ഷ സ്‌കോളര്‍ഷിപ്പ് നല്കുന്നു. ഇതിന് നമ്മള്‍ മതേതരത്വം എന്ന് പറയും.
ഇത് പുറത്ത് പറയുമ്പോള്‍ നാം വര്‍ഗ്ഗീയവാദിയാകും.
പൊതുസ്ഥലത്ത് പാവപ്പെട്ടജനങ്ങളെ കാട്ടുമൃഗങ്ങളെ എന്നപോലെ വെടിവച്ചിട്ടവനെ ആടുബിരിയാണി കൊടുത്ത് നമ്മള്‍ വളര്‍ത്തുന്നു...ഇന്ത്യ ഏറെ മുന്നിലാണ്. വധശിക്ഷ നല്കരുത്....
സിനിമയില്‍ തുണിയഴിച്ചും കാബറേ നടത്തിയും ജനങ്ങളെ ഉണര്‍ത്തിയ കൂത്തിച്ചികളെ പാര്‍ലമെന്റില്‍ ഇലക്ഷനില്ലാതെ പ്രതിനിധികളാക്കും. ഇന്ത്യാക്കാരന്റെ വികാരങ്ങളെ പുഷ്ടിപ്പെടുത്തിയവരെന്ന നിലക്ക്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആധുനിക ദേവദാസികള്‍.
ഇതൊന്നും പറയരുത്, എഴുതരുത്....കാരണം ഇന്ത്യ ഒരു മതേതര, ജനാധിപത്യ, സാംസ്‌കാരിക മാതൃകയാണ്.
പിന്നെയെന്ത് ചെയ്യാം.
ആധുനിക കാലത്തിന്റെ സ്വരങ്ങളായ ഇന്റര്‍നെറ്റിലെ കൂട്ടായ്മകള്‍ ബ്ലോക്ക് ചെയ്യാം. അഴിമതിയെപ്പറ്റി പറഞ്ഞാല്‍ രണ്ട് വര്‍ഷം തടവ് നല്കുന്ന നിയമം പാസാക്കാം.
അഴിമതിയില്‍ മുങ്ങി നില്ക്കുന്ന ഇന്ത്യയുടെ ഭരണാധികാരികള്‍ ഏറെ ഭയപ്പെടുന്നു. ജനമുന്നേറ്റത്തെ. വാര്‍ത്തകളെ. ഉടുതുണിയഴിഞ്ഞുപോകുന്ന പല നേതാക്കളും ആശങ്കയിലാണ്. യുവജനതയെ ഇത്തരം തിരിച്ചറിവുകളില്‍ നിന്ന് അകറ്റിയേ ഒക്കൂ. അതിന് ഇന്റര്‍നെറ്റ് ബ്ലോക്കാണ് വഴി.
ചാനല്‍ വാര്‍ത്തകള്‍ എഡിറ്റ് ചെയ്‌തേ വിടാവൂ...
പത്രവും അങ്ങനെ തന്നെ.
ഇതിനെല്ലാം പിന്നില്‍ ഒറ്റ കാര്യം മാത്രം. രാഷ്ട്രീയക്കാരുടെ വൃത്തികേടുകള്‍ ജനമറിയരുത്.തട്ടിപ്പുകള്‍ അറിയരുത്.
ജനത്തിനൊരു ജോലിയേ ഉള്ളു...അഞ്ചാണ്ട് കൂടുമ്പോള്‍ പോയി വോട്ട് ചെയ്യുക.
അതാണ് ജനാധിപത്യം...
പകരം രണ്ടുരൂപയുടെ അരി നാല് കിലോ തരും.
തിന്ന് വായടക്കി കാലം കഴിക്കുക.
കൊന്നവനെയല്ല, കൊന്നവനെപ്പറ്റി പരാതി നല്കിയവനെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്ന കാലമാണ് ഇത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.