മേയ് 26, 2012

പ്രമീളയെ റീമേക്ക് ചെയ്യാനാവുമോ....?


തകരയിലെ ഒരു സീന്‍

റീമേക്കും റീമിക്‌സും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. സിനിമയില്‍ അടുത്തകാലത്തായി ഇതൊരു തരംഗം തന്നെ. രസകരമെന്ന് പറയട്ടെ മലയാളിയുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍സ് എന്നൊരു സംഭവം മനസില്‍ കണ്ടിട്ടാണോ എന്നറിയില്ല ഇവിടെ പല സംവിധായകര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും പഴയ കുളിര് പടങ്ങളേ റീമേക്കാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവൂ. സുരേഷ് കുമാര്‍ എന്ന നിര്‍മ്മാതാവ് സാമാന്യം നല്ല ബഡ്ജറ്റ് പടങ്ങള്‍ നിര്‍മ്മിച്ചിരുന്ന ആളാണ്. പക്ഷേ നാലുപടം നിന്ന നില്പില്‍ തലകുത്തിവീണപ്പോള്‍ അദ്ദേഹം കണ്ട മാര്‍ഗ്ഗം പഴയ പടങ്ങളുടെ റീമേക്കിങ്ങാണ്. അതൊക്കെ പണ്ടത്തെ കാരണവന്‍മാരെ ഇളക്കിയ മസാലപടങ്ങളും. ഇനിയിപ്പം പഴയ കഥഎടുത്താലും മസാലക്കാവും പ്രാധാന്യം. ഭരതന്റെ രതിനിര്‍വ്വേദം റീമേക്ക് ചെയ്തപ്പോള്‍ സംഭവിച്ചത് നോക്കു. ഷക്കീല പടത്തിലെന്നതുപോലെ നായിക ചെക്കനേ കാണുമ്പോഴേ മദിലക്ഷണം കാണിക്കാന്‍ തുടങ്ങും. പശ്ചാത്തലത്തില്‍ ഒരു മാതിരി അവലക്ഷണം പിടിച്ച മ്യൂസിക്കും. മുന്‍നിരതാരങ്ങളെ വച്ച് എ പടം പിടിച്ച മുന്‍പരിചയം രാജിവ് കുമാറിന് നേരത്തെയുണ്ട്. കഥയില്‍ യാതൊരു സത്യസന്ധതയുമില്ലാത്ത കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം നോക്കുക. മഞ്ജുവാര്യരും, തിലകനുമൊക്കെ അഭിനയിച്ചതുകൊണ്ട് സംഭവം സ്റ്റാന്‍ഡേര്‍്ഡ് എന്നറിയപ്പെട്ടു. അല്ലായിരുന്നെങ്കില്‍ അത് തമിഴ്‌നാട്ടിലൊക്കെ ബിറ്റിട്ട് ഓടിയേനെ.
പഴയ സിനിമാ ചരിത്രം തിരഞ്ഞ് മസാലപ്പടങ്ങള്‍ തപ്പിയെടുക്കുകയാണ് നമ്മുടെ സംവിധായക പ്രതിഭകള്‍. കാലം മാറുന്നതും, ജീവിതം മാറുന്നതും അറിയാത്തുകൊണ്ട് തന്നെയാണ് ഇവരുടെ സിനിമകള്‍ രണ്ട് ദിവസം പോലും കളിക്കാതെ പെട്ടിയിലാവുന്നത്. സിബി മലയിലൊക്കെ പടച്ച് വിടുന്ന സാധനങ്ങള്‍ നോക്കുക. രതിന്‍ര്‍വേദത്തിന് പുറകെ രാസലീല, ചട്ടക്കാരിയൊക്കെ വരികയാണ്. 1970 പശ്ചാത്തലമാക്കിയ കാബറേയും മറ്റുമുള്ള കാലത്തെ പടങ്ങള്‍. അവളുടെ രാവുകളും വരുന്നുണ്ടത്രേ. ഇതുവരെ പറ്റിയ നടിയെ കിട്ടിയില്ല പോലും.
തകര തുടങ്ങിയ ഭരതന്‍ ചിത്രങ്ങളും വൈകാതെ പ്രതീക്ഷിക്കാം.
സിനിമകളില്‍ കാണുന്ന ആ ട്രെന്‍ഡ് വായന കുറയുന്ന ഈ കാലത്ത് പത്രധിപന്‍മാരെയും ആകര്‍ഷിക്കുന്നുവെന്ന് വേണം കരുതാന്‍. കാലികമായ ഒന്നും കിട്ടാഞ്ഞിട്ടണെന്ന് തോന്നുന്നു മാതൃഭൂമിയുെട പുതിയ നീക്കം. മാതൃഭൂമിയില്‍ തകര ഗ്രാഫിക് നോവലായി പ്രസിദ്ധീകരണം തുടങ്ങിയിരിക്കുന്നു. ആയ്‌ക്കോട്ടെ പത്മരാജന്റെ നോവലല്ലേ...പക്ഷേ എന്തേ തകര തന്നെ എടുക്കാന്‍.
മാതൃഭൂമിയില്‍ നിന്ന്‌


പെണ്‍ ശരീരം ചിത്രരൂപത്തില്‍ ആസ്വദിക്കാനുള്ള അവസരമാകും ഇതു വഴി നമുക്ക് ലഭിക്കുക. സെക്‌സ് ആനിമേഷനുകള്‍ മാര്‍ക്കറ്റ് വിപുലമാക്കുന്ന ഈ കാലത്ത് ഇത്തരം സമീപനങ്ങള്‍ സര്‍ക്കുലേഷന്‍ കൂട്ടാന്‍ ഉപകരിക്കുമായിരിക്കും. പോത്തനും പ്രമീളയും കൂടി പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന സീനും, വിളക്ക് തിരി ഉണ്ടാക്കുന്ന സീനും ഫുള്‍ പേജില്‍ പ്രതീക്ഷിക്കാം.
2012 ലും 1970 ല്‍ ജീവിക്കുന്നത് രോഗമാണ്, ചികിത്സയുണ്ടെങ്കില്‍ ഒന്ന് ശ്രമിച്ചുനോക്കുന്നത് നന്നായിരിക്കും
പഴയ രതിലയം, ചുഴലി, മൂര്‍ഖന്‍, കൗമാരസ്വപ്‌നങ്ങള്‍, ടീനേജ് ലൗ, മൃദുല, ലയനം മുതല്‍ കിന്നാരത്തുമ്പികള്‍ വരെ ഒന്ന് റീമേക്ക് ചെയ്യാന്‍ ശ്രമം നടത്താവുന്നതാണ്.
പിന്നൊരു കാര്യം ഇവ പ്രൈം ടൈമില്‍തന്നെ ടെലിവിഷനില്‍ കാംണിക്കണെമെന്നതാണ്.
ഇല്ലെങ്കില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇടപെടും.
ഡേര്‍ട്ടിപിക്ചര്‍ പ്രദര്‍ശനം കോടതി തടഞ്ഞപ്പോള്‍ എന്തായിരുന്നു ഇവിടെ പുകില്‍.
ഇന്ത്യയില്‍ പട്ടാപ്പകല്‍ ചാനലില്‍ സെക്‌സ് കാണിക്കണമെന്നാണ് ഈ ആധുനികന്‍മാര്‍ പറയുന്നത്.
ചാനലില്‍ കാണിക്കുന്നത് പ്രശ്‌നമാണെങ്കില്‍ തിയേറ്ററില്‍ കുട്ടികള്‍ കാണുന്നില്ലേയെന്നാണ് ഈ പരിഷ്‌കൃത വഹകളുടെ ചോദ്യം. ടിക്കറ്റെടുത്ത് തീയേറ്ററില്‍ കയറി കാണുന്നത് പോലെയാണോ ക്ഷണിക്കാതെ വീട്ടിലെ ടിവിയില്‍ കാണിക്കുന്നത്.
എന്നാല്‍ പിന്നെ കുട്ടികള്‍ വീട്ടില്‍ രക്ഷിതാക്കള്‍ മദ്യപിക്കുമ്പോള്‍ ട്രൈ ചെയ്യാറുണ്ട് അതിനാല്‍ ബാറിലും പ്രവേശനം നല്കണമെന്ന് ഈ പ്രതിഷേധക്കാര്‍ പറയുമോ.
എന്തോ ക്ലാസിക് പടമെന്ന മാതിരി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തീം സെക്‌സ് തന്നെ. സില്‍ക്കിന്റെ ആത്മകഥയാണ് പോലും.
ഇതൊക്കെ നട്ടുച്ചക്ക് കാണണമെന്ന് ഇവറ്റകള്‍ക്ക് എന്താ ഇത്രവാശി..അതിന് നാലുപുറം പേജ് മാറ്റി വയ്ക്കാന്‍ ചില ആഴ്ചപ്പതിപ്പുകളും. പത്തോ മുപ്പതോ രൂപ കൊടുത്താല്‍ മെയ്ഡ് ഇന്‍ കൂട്ടാലിട മുതല്‍ അഫ്ഗാനിസ്ഥാന്‍ പീസ് വരെ മൊബൈലിന്റെ ആത്മാവില്‍ കേറ്റി തരുന്ന വാണിഭക്കാരുള്ളപ്പോള്‍ അതുമാതിരിയൊന്ന് വാങ്ങി ആശതീര്‍ത്താല്‍ പോരേ എന്റെ താടിവച്ച ആശാന്‍മാരേ...
അല്ലെങ്കില്‍ പത്തോ അമ്പതോ കൊടുത്ത് ഡി.വി.ഡി വാങ്ങുക, അതുമല്ലെങ്കില്‍ അണ്‍ലിമിറ്റഡ് നെറ്റ് എടുത്ത് അണ്‍ലിമിറ്റഡ് സെക്‌സ് ആസ്വദിക്കുക. വിദ്യാബാലന്റെ എന്തോ ടി,വിയില്‍ കാണാഞ്ഞിട്ടുള്ള പുകിലേ.....
കേന്ദ്രത്തിലെ അമ്മച്ചിക്കും പരിവാരത്തിനും പ്ലേബോയ് കൈക്കൂലി കൊടുത്ത് ചാനല്‍ ലൈസന്‍സ് ഒപ്പിക്കും വരെ ടിന്റുമോന്‍ പറഞ്ഞ പോലെ ആ പാവപ്പെട്ട പെണ്‍കുട്ടികളുടെ ചാനല്‍ കണ്ട് സംതൃപ്തി അടയുക. മൈക്കല്‍ ആഡംസ് ചേട്ടന്‍ ഇറ്റലിക്കാരനല്ലേ........

2 അഭിപ്രായങ്ങൾ:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.