ജൂലൈ 06, 2012

ഇമാജിന്‍ ടി.വി പൂട്ടുന്നു..


ടര്‍ണര്‍ ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള ഇമാജിന്‍ ടി.വി എന്ന ഹിന്ദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ പൂട്ടുന്നു. വാര്‍ഷിക നഷ്ടം 200 കോടി രൂപയാണത്രേ ചാനല്‍ നേരിടുന്നത്. എന്‍.ഡി.ടി.വി യും ടര്‍ണര്‍ ഇന്റര്‍നാഷണലും ചേര്‍ന്നുള്ള സംയുക്ത സംരഭമായിരുന്നു ഈ ചാനല്‍. മുമ്പ് പൂട്ടിപ്പോയ സീ നെക്‌സ്റ്റ്, റിയല്‍, 9എക്‌സ്, എന്നീ ഹിന്ദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളുടെ വഴിയേയാണ് ഇമാജിനും.
രാഖി കാ സ്വയംവര്‍ എന്ന വിവാദമുയര്‍ത്തിയ പ്രോഗ്രാമിലൂടെയാണ് ഇമാജിന്‍ ചാനല്‍ ഏറെ ശ്രദ്ധനേടിയത്.
പ്രത്യേകിച്ച് കാശുമുടക്കൊന്നും പ്രോഗ്രാമിനില്ലാതെ ചാനല്‍ നടത്തുന്ന ജീവനും, വിയും, യെസും മാതൃകയായി മാറ്റാവുന്നതാണ് ഹിന്ദിക്കാര്‍ക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.