ഏഷ്യാനെറ്റില്‍ നിന്നുള്ള പുതിയ മുഴുവന്‍ സമയ മൂവി ചാനല്‍ ജൂലൈ 15 ന് ആരംഭിക്കും. മലയാളത്തിലെ ആദ്യ മൂവി ചാനലായിരിക്കും ഇത്. സണ്‍ ടി.വിയുടെ മൂവി ചാനലും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏഷ്യാനെറ്റ് മുവീസ് പേ ചാനലാണ്. തങ്ങളുടെ കൈവശമുള്ള പഴയതും, പുതിയതുമായ വന്‍ ചലച്ചിത്ര ശേഖരം പുതിയ ചാനലില്‍ ഉപയോഗിക്കുന്നത് വഴി ചാനല്‍ രംഗത്ത് കൂടുതല്‍ സ്വാധിനമുറപ്പിക്കാന്‍ ഏഷ്യാനെറ്റിനാവും.
അതേ സമയം കൈരളി രണ്ട് പുതിയ ചാനലുകള്‍ കൂടി ആരംഭിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കൈരളി അറേബ്യ, കൈരളി ആരോഗ്യം എന്നീ ചാനലുകള്‍ക്ക് പെര്‍മിഷന്‍ ലഭിച്ചിട്ടില്ല. നാല് വര്‍ഷത്തോളമായി പറഞ്ഞ് കേള്‍ക്കുന്ന രാജ് ന്യുസ് ഈ വര്‍ഷം ഓണത്തിന് ആരംഭിക്കുമെന്നാണ് അവസാന വാര്‍ത്ത.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.