ജൂലൈ 11, 2012

ഏഷ്യാനെറ്റ് മൂവീസ് ..സിനിമകളുടെ ആഘോഷം


മലയാളത്തിലെ ആദ്യ ചാനല്‍ ഏഷ്യാനെറ്റ് ആദ്യ മൂവി ചാനല്‍ ലോഞ്ച് ചെയ്ത് വീണ്ടും ഒന്നാമതെത്തിയിരിക്കുന്നു. സണ്‍ നെറ്റ് വര്‍ക്കിന്റെ മലയാളം മൂവി ചാനല്‍ സംരംഭം ആരംഭിക്കാനിരിക്കേ ഒരു പടി മുമ്പേ ഏഷ്യാനെറ്റ് കളത്തിലിറങ്ങിയിരിക്കുന്നു. എച്ച്.ഡി സാങ്കേതിക വിദ്യയിലാണ് ചാനല്‍

സംപ്രേഷണം നടത്തുന്നത്. ഇന്ത്യയിലും, ഗള്‍ഫ് രാജ്യങ്ങളിലും ലഭിക്കുന്ന ചാനല്‍ ഇന്റല്‍സാറ്റ് 66 ഡിഗ്രിയിലൂടെയാണ് സംപ്രേഷണം. പഴയതും, പുതിയതുമായ രണ്ടായിരത്തിന് മേല്‍ സിനിമകളുടെ വന്‍ശേഖരമാണ് ഏഷ്യാനെറ്റിന്റെ ലൈബ്രറിയിലുള്ളത്. 1970 കള്‍ മുതലുള്ള സിനിമകള്‍ ഇതില്‍ പെടും.സിനിമകള്‍ പഴയതായാലും, പുതിയതായാലും കാണാനിഷ്ടപ്പെടുന്ന വിലയൊരു വിഭാഗം പ്രേക്ഷകര്‍ക്ക് ഇത് ഒരു ആശ്വാസമാകും. പ്രധാന കേബിള്‍ ശ്രംഖലകളിലും, ഡി.ടി.എച്ച് സര്‍വ്വീസുകളിലും ചാനല്‍ വൈകാതെ ലഭിച്ചുതുടങ്ങും.
ലാല്‍ ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാലയാകും പ്രഥമദിനത്തിലെ ഹൈലൈറ്റ് എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്ത. സിനിമകള്‍ കൂടാതെ മറ്റ് സിനിമാധിഷ്ഠിത പ്രോഗ്രാമുകളും ചാനലിലുണ്ടാവും.
ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ നിന്നുള്ള ഡബ്ബ്ഡ് ചിത്രങ്ങളും ഉള്‍പ്പെടുത്തും. ഏഷ്യാനെറ്റ് , പ്ലസ് ചാനലുകളിലെ  സിനിമ  ഷെഡ്യൂളിന്  മാറ്റമുണ്ടാകില്ലെന്ന് ചാനല്‍ വൃത്തങ്ങള്‍ പറയുന്നു...

കാത്തിരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.