ജൂലൈ 14, 2012

ന്യൂജനറേഷനില്‍ പൊതിഞ്ഞ ബ്രാണ്ടിക്കുപ്പി......



കഴിഞ്ഞകൊല്ലം വരെ മലയാളസാഹിത്യചര്‍ച്ചകളിലെ പ്രധാന ഐറ്റം കള്ളുകുടിയായിരുന്നു എന്ന് തോന്നുന്നു. മാതൃഭൂമിയായാലും, മാധ്യമമായാലും ജോണ്‍ എബ്രഹാം ഒരു വീക്ക്‌നെസാണ്. കണ്ടിട്ടുള്ളവനും, തൊട്ടിട്ടുള്ളവനുമൊക്കെ ഓര്‍മ്മക്കുറിപ്പെഴുതി ഓര്‍മ്മകള്‍ ശൂന്യമായതുകൊണ്ടാകണം ഇപ്പോള്‍ ജോണ്‍ എബ്രാഹം ഓര്‍മ്മകള്‍ കാണുന്നില്ല.
വെള്ളമടി എന്തോ മഹത്തരകര്‍മ്മമാണെന്നും, അത് ചെയ്താലേ സാംസ്‌കാരിക രംഗത്ത് തിളങ്ങനാവൂ എന്നും ഒരു ചിന്ത കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നെന്ന്  തോന്നുന്നു. വീട്ടിലെ വിശേഷങ്ങള്‍ ഉറക്കെപ്പറഞ്ഞ് നാട്ടുകാരെ കേള്‍പ്പിക്കുന്ന ഒരു നവീന ശൈലി സിനിമയിലും, ആത്മകഥയിലും തകര്‍ത്തടിക്കുന്ന കാലമാണല്ലോ ഇത്. ഇതിനെയാണ് പ്രധാനമായും ന്യൂ ജറേഷന്‍ എന്ന് പറയുന്നത്. പഴയപടത്തിലൊക്കെ നായകനും, നായികയും പ്രേമിക്കും, കല്യാണം കഴിക്കും, ഒരു പാട്ട് കഴിയുമ്പോള്‍ കുട്ടിയുമാകും. ഇത് കണ്ടിട്ടാണ് പണ്ടൊരു കുട്ടി ചോദിച്ചത് കെട്ടിപ്പിടിച്ചാല്‍ കുട്ടിയുണ്ടാകുമോ എന്ന്. എന്തിനേറെ പറയുന്നു ശശികുമാര്‍, ഐ.വി ശശി പടങ്ങളിലൊക്കെയേ അക്കാലത്ത് ന്യുജനറേഷന്‍ വീഡിയോകള്‍ ഉണ്ടായിരുന്നുള്ളു.
മുമ്പ് വീട്ടിലെ വിശേഷമെന്ന് പറഞ്ഞത് സാംസ്‌കാരിക മേഖല (?) ല്‍ വിഹരിക്കുന്നവരുടെ കാര്യം തന്നെ. സിനിമ എന്തോ സാംസ്‌കാരിക പ്രവര്‍ത്തനമാണ് എന്നാണല്ലോ നമ്മളൊക്കെ വിചാരിച്ച് വച്ചിരിക്കുന്നത്. 8 ലക്ഷത്തിന് അഭിനയവും, 3 ലക്ഷത്തിന് ഐറ്റം ഡാന്‍സും നടത്തുന്ന ആധുനിക വാംപുകളെ നമ്മളുടെ പെണ്‍കുട്ടികള്‍ ഫേസ്ബുക്കെന്ന പോലെ നെഞ്ചോട് ചേര്‍ക്കുകയാണ്. നടിമാര്‍ക്ക് ഇടക്കാലത്ത് എന്തോ ക്ഷാമം മലയാളത്തില്‍ അനുഭവപ്പെട്ടിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നില്ല...എത്രവേണമെങ്കിലും. ഒരു ദിവസം നാലെന്ന് തോതിലാണ് ഇവരുടെ ഉത്പാദനം. എന്ത് പറഞ്ഞാലും ഏതെങ്കിലും നടിയുടെ അഭിനയം മോശമാണെന്ന് ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ല. ചാനലുകളുടെ അവാര്‍ഡ് ഫങ്ഷനില്‍ കുട്ടി ട്രൗസറും, ബ്രായുമിട്ട് ആടുന്ന ഉത്തരേന്ത്യക്കാരികള്‍ ഇവിടങ്ങളിലെ റിയാലിറ്റി ഷോ പൈതങ്ങളുടെ റോള്‍മോഡലുകളാണല്ലോ.
 
വെള്ളമടി ഒരു തെറ്റാണ് എന്നാണ് വയ്പ്. എന്നാല്‍ വെള്ളമടിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്നു. ആണ്‍പെണ്‍ ഭേദമൊന്നും അതിനില്ല. കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ മുന്‍കാല നായികനടി കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് വന്നമാതിരി നടത്തിയ  റിയാലിറ്റി ഷോ നമ്മള്‍ കണ്ടതാണ്. മരുന്നിന്റെ ഡോസ് മൂലമാണ് എന്ന് പിറ്റേന്ന് വഴുക്കലില്ലാതെ പറഞ്ഞ നടി നാലുദിവസം കഴിഞ്ഞപ്പോള്‍ പറഞ്ഞത് തന്റെ ഭര്‍ത്താവ് ...........ന്‍ ആണ് ഇത് പഠിപ്പിച്ചത് എന്നാണ്. കിടപ്പറയിലെ കാര്യങ്ങള്‍ വരെ തെരുവ് പെണ്ണുങ്ങളേക്കാള്‍ മേശമായി ലോകത്തോട് വിളിച്ച് പറയുന്ന, പണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഇവറ്റകളെയൊക്കെ ചാനലില്‍ റിയാലിറ്റി ഷോക്ക് മാര്‍ക്കിടാന്‍ തന്നെ വിളിക്കണം.
മുമ്പൊരു പത്രത്തിലെ ലേഖകന്‍ എഴുതിയത് പോലെ വെള്ളമടിച്ച് ലിവര്‍ സീറോസിസ് വന്ന സിനിമക്കാര്‍ക്ക് കുപ്പി വാങ്ങാന്‍ കാശുകൊടുക്കലാണ് നമ്മളുടെ സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ പണി. സമൂഹത്തിന് പ്രതിലോമകരമായ ആശയങ്ങളും, ചിന്തകളും സംഭാവന ചെയ്യുന്നവരില്‍ മുന്നിലാണ് സിനിമക്കാര്‍. സകല വൃത്തികേടുകളും സിനിമയില്‍ ആവിഷ്‌കരിക്കുന്ന ഇവരില്‍ പലരും സാംസ്‌കാരിക നായകന്‍മാര്‍ കൂടിയാണ്. കള്ളുകുടിച്ച് കാലിയായ എത്രയോ സിനമക്കാര്‍ നമുക്ക് മുന്നിലുണ്ട്. പണിതീരേണ്ട താമസം സര്‍ക്കാര്‍ ലക്ഷങ്ങള്‍ കൊണ്ടുവന്നിട്ട് കൊടുക്കും. എന്ത് സംഭാവനയാണ് ഇവര്‍ സമൂഹത്തിന് ചെയ്തത്. ഒരു പഴയ സംവിധായകപ്രതിഭക്ക് അടുത്തിടെ സര്‍ക്കാര്‍ ഒരു ലക്ഷം രൂപയോ മറ്റോ കൊടുക്കുന്നത് കണ്ടു. ഇപ്പോള്‍ പടമൊന്നുമില്ല, എടുത്ത് പീറപ്പടങ്ങളുടെ കണക്ക് നോക്കിയാല്‍ അതങ്ങനയേ വരൂ. ഗുരുവായൂരിലെ ആനസംരക്ഷണേന്ദ്രത്തില്‍ വയസന്‍ ആനകളെ സംരക്ഷിക്കുന്നത് പോലെ ഇവരെയൊക്കെ സര്‍ക്കാര്‍ തന്നെ സംരക്ഷിക്കണം. കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും ഒരു രൂപ ആനുകൂല്യം നല്കാന്‍ കൈവിറയ്ക്കുന്ന മന്ത്രിമാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് ആവേശം കൂടും. ഒരു കോളേജ് പ്രൊഫസര്‍ സിനമാനടനുണ്ടായിരുന്നു. കൈനിറയെ പടങ്ങള്‍ ചെയ്തിരുന്ന, സര്‍ക്കാര്‍ ശമ്പളമുള്ള ഇയാള്‍ മരിച്ച് കഴിഞ്ഞപ്പോള്‍ കുടുംബത്തിന്റെ കയ്യില്‍ കാല്‍ കാശില്ല. മനോരമ സപ്ലിമെന്റില്‍ പഴയൊരു വില്ലന്‍ നടനെപ്പറ്റി ഫീച്ചര്‍ വ്ന്നിരുന്നു കുറെക്കാലം മുമ്പ്. ആള്‍ പോലീസില്‍ ഡി.വൈ.എസ്.പി യോ മറ്റോആണ്. പക്ഷേ പുരപണി പൂര്‍ത്തിയാക്കാന്‍ പറ്റിയിട്ടില്ലത്രേ...വീടിന് വാതില്‍ പോലും വക്കാന്‍ പണമില്ല....അയാള്‍ക്കും കൊടുത്ത് കാണും സര്‍ക്കാര്‍...
ഇത്തരം വെള്ളമടി പ്രോത്സാഹനത്തിന് പ്രയത്‌നിക്കുന്ന സര്‍ക്കാര്‍ അടുത്തിടെ സ്പിരിറ്റ് ചിത്രത്തിന് ടാക്‌സ ഇളവ് നല്കി. നല്ലകാര്യം. രഞ്ജിത് സിനിമകളിലെല്ലാം വരുന്ന കുറേ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങള്‍ നിരന്ന്  നിന്ന് ബോധവത്കരണം നടത്തുന്നു.
ബോധവത്കരണത്തിന് മുന്നില്‍ നില്‍ക്കുന്ന ഇവര്‍ ഒരു കാലത്ത് കേരളത്തിലെ മദ്യപ്രചാരകരായിരുന്നു..സിനമകള്‍ വഴിയും, പരസ്യം വഴിയും
ഇപ്പോളും അതങ്ങനെയാണോ എന്നറിയില്ല...ഒരു കഥ എന്നതില്‍ കവിഞ്ഞ് രഞ്ജിത് ആ സിനമയില്‍ ഒരു ലക്ഷ്യം വെച്ചിട്ടുണ്ടാവാന്‍ വഴിയില്ല
നാലു നവസിനിമ പൊട്ടട്ടെ..അപ്പോള്‍ കാണാം മീശപിരിച്ച്, കയ്യില്‍ ബ്രാണ്ടിക്കുപ്പിയുമായി മോഹന്‍ലാലല്‍ വരുന്നത്.
എല്ലാം വയറ്റിപ്പിഴപ്പിന് വേണ്ടിയുള്ള വേഷങ്ങളല്ലേ......



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.