ഡിസംബർ 13, 2012

രതിച്ചേച്ചിയുടെ പ്രസവം (ഒരു സിനിമാക്കഥ)


മലയാള ചലച്ചിത്ര നഭോമണ്ഠലത്തില്‍ ചെറുതല്ലാത്ത വിപ്ലവം സൃഷ്ടിച്ച നടിയാകുന്നു രതിചേച്ചി. ഒന്നിലേറെ തവണ ഇവരെക്കുറിച്ച് ഞാനെഴുതി. എഴുതാന്‍ തക്ക മൂല്യമില്ലെങ്കിലും എഴുതാതെ വയ്യ. പാവാടപ്രായത്തില്‍ അന്നത്തെയും ഇന്നത്തയും നായകനായ മമ്മൂട്ടിക്കൊപ്പം അനശ്വരം എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് അഭിനയ സപര്യ. മെലിഞ്ഞുണങ്ങി ആകെ കോലം കെട്ട രൂപത്തില്‍ അധികം റീല്‍ഓടാതെ മലയാളത്തില്‍ നിന്ന് പിന്നെ പലായനം ചെയ്തു. കുറെ നാളുകള്‍ക്ക് ശേഷം പത്രങ്ങളുടെയും, ഇക്കിളി വാരികകളുടെയും ബോളിവുഡ് വാര്‍ത്തകളില്‍ കാമസൂത്ര നടിയെ പരിചയപ്പെടുത്തിയപ്പോള്‍ അന്നത്തെ കേരളത്തിലെ സാമാന്യപ്പെട്ട പ്രേക്ഷകര്‍ ഞെട്ടി. ഞെരിഞ്ഞില്‍ പോലിരുന്ന ഈ കൊച്ച് അടിവസ്ത്രം മാത്രമിട്ട് മിലിന്ദ് സോമനൊപ്പം കവച്ചും, കുനിഞ്ഞും  വാത്സ്യായന പോസുകള്‍ ചെയ്യുന്ന ചിത്രങ്ങള്‍ വനിതാ മാസികകളില്‍ നിറഞ്ഞു. സംഗതി കോണ്ടത്തിന്‍റെ പരസ്യമായിരുന്നു. തുരുമ്പെടുത്ത് കിടന്ന യമഹബൈക്കില്‍ നൂറ്മില്ലി പെട്രോള്‍ ചെന്ന മാതിരി അതൊരു ട്രെന്‍ഡായി. പിന്നെ ബോളിവുഡിലെ രണ്ടാം നിര (?) ചിത്രങ്ങളില്‍ ടാക്സിയില്‍ വന്നിറങ്ങുന്ന നായികവേഷങ്ങള്‍. പിന്നെ കുറെക്കാലം ഒന്നും കേട്ടില്ല. പ്രായം മേദസ് കേറ്റിയ സ്ത്രീ ശരീരങ്ങളോട് മലയാളത്തിലെ ആവറേജ് പ്രേക്ഷകന് എന്നും ഹരമായിരുന്നു. ഷക്കീല ചിത്രങ്ങള്‍ ഒന്നൊഴിയാതെ കണ്ട് തീര്‍ക്കുന്ന മധ്യവയസെത്തിയ കാമലോലുപന്‍മാര്‍ കേരളത്തില്‍ എത്രയോ ഉണ്ടായിരുന്നു. ഷക്കീലയെ സൂപ്പറും, മെഗായുമൊക്കെ കൂടി കെട്ടുകെട്ടിച്ചു. അതോ മലയാളിക്ക് ധാതു പുഷ്ടി നഷ്ടപ്പെട്ട് തളര്‍ച്ചയായോ? എന്തായാലും ഷക്കീല കേരളം വിട്ടതോടെ ഒരിരുനൂറ് ടാക്കീസുകളെങ്കിലും കേരളത്തില്‍ പൂട്ടി. അതോടെ സി ക്ലാസ്സ് എന്ന് സിനിമ പ്രദര്‍ശന ശാലകള്‍ അവസാനിച്ചു.
ടെലിവിഷനിലെ അവാര്‍ഡ് ഷോകളായിരുന്നു പിന്നെ വാമ്പുകളെ കാണാനുള്ള ആശ്രയം. റഷ്യയില്‍ നിന്നും ഡമാസ്കസില്‍ നിന്നും നല്ല തൊലിവെളുപ്പുള്ള നൃത്തക്കാരികളെ ഇറക്കി അണ്ടര്‍ വെയറും, അതിന് മേലെ നെറ്റുമിടീച്ച് ഏഷ്യാനെറ്റ് കേരളിയന്‍റെ ദാഹം തീര്‍ത്തു നല്കാന്‍ ശ്രമിച്ചു. അപ്പോഴും സിനിമയില്‍ ഒരൊഴിവുണ്ട്. അങ്ങനെയിരിക്കെ കീര്‍ത്തിചക്ര പോലുള്ള ചിത്രങ്ങളില്‍ രതിചേച്ചി വീണ്ടും വന്നു തുടങ്ങി. മധ്യവയസിന്റെ മേദസ് പ്രേക്ഷകന് ക്ഷ പിടിച്ചു. അതോ സംവിധായകന്‍മാര്‍ക്കോ? എന്തായാലും സെമി കമ്പി പടങ്ങളെ കലാമൂല്യത്തിന്‍റെ താറുടുപ്പിച്ച് പലരും പടം പിടിക്കാനിറങ്ങി. അതില്‍ മുന്നേ നടന്നത് പഴയ പുലി രേവതി കലാമന്ദിറാണ്, സെക്സുള്ള പടം മാത്രം റീമേക്ക് ചെയ്യുക എന്നതാണ് ഈ പ്രൊഡ്യൂസറുടെ സിനിമപ്രവര്‍ത്തനം. ഭരതന്‍ പത്മരാജന്‍ ടീമിന്‍റെ തരിനിര്‍വേദം റീമേക്കിലൂടെ രതിചേച്ചിക്ക് ചില്ലറ പുള്ളിങ്ങൊന്നുമല്ല കിട്ടിയത്. കേരളത്തിലങ്ങോളമിങ്ങോളം ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്ത സ്ത്രീകളെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ച ചെറുബാല്യക്കാര്‍ക്ക് വലിയൊരു ധാര്‍മ്മിക പിന്തുണ ഇതില്‍ നിന്ന് കിട്ടി. ഇതിനാണ് സിനിമയുടെ സാമൂഹിക പ്രതിബദ്ധത എന്ന് പറയുന്നത്. പണ്ട് കൃഷ്ണ ചന്ദ്രന്‍ ജയഭാരതിയെ കൈകാര്യം ചെയ്തത് പോലെ ശ്രീജിത് രതിചേച്ചിയെ എന്തൊക്കെയോ ചെയ്തു. പക്ഷേ പത്തിരുപത് വര്‍ഷം സിനിമയെടുത്തിട്ടും ഒരു ഹിറ്റ് പോലും ഉണ്ടാക്കാനാവാത്ത സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജീവ് കുമാര്‍ സംവിധാനിച്ചപ്പോള്‍ സംഭവം വഴിവിട്ട് പോയി. കന്നിമാസത്തിലെ പട്ടിയെപ്പോലെ ചേച്ചിയെ കാണുമ്പോളെ എന്തൊക്കെയോ തോന്നുന്ന നായകനായി റീമേക്കുകാരന്‍ മാറി. സംഭവമെന്തായാലും പടം കാശുണ്ടാക്കി. നിര്‍മ്മാതാവിനും അതോടെ ..................യായി. രതിചേച്ചിയെ മനോരമ മഴവില്ലിലെടുത്ത് വച്ചു. പിന്നെ കയം പോലുള്ള ചിത്രങ്ങളില്‍ കാണിക്കാവുന്ന മുഴപ്പുകളെക്കൊ കാണിച്ച് രതിചേച്ചി താരപദവി നിലനിര്‍ത്തി. ഈ അടുത്തിറങ്ങിയ പറുദീസായിലും ചേച്ചി ഉണ്ട്. പഴയ നിര്‍മ്മാതാവകട്ടെ കയ്യിലിരുന്ന പഴയ ചിത്രഭൂമിയും നാനയുമൊക്കെ പരതി എഴുപതുകളിലെ ഒരു പടം കൂടി കണ്ടെടുത്തു. പമ്മന്‍റെ ചട്ടക്കാരി. പക്ഷേ ഇത്തവണ കൈവിട്ടുപോയി. ഷംനകാസിമിനെ കുട്ടിയുടുപ്പിടീച്ചത് വെറുതെയായി. കേരളത്തിലെ ജനങ്ങള്‍ക്ക് ഉദ്ധാരണശേഷി നഷ്ടപ്പെട്ടു എന്ന് നിര്‍മ്മാതാവ് ഇന്‍റര്‍വ്യുകളിലൊന്നും പറയാതിരുന്നത് ഭാഗ്യം.
അങ്ങനെ രതിചേച്ചി ജീവിതത്തില്‍ ഒരു കല്യാണമൊക്കെ കഴിച്ചു. ഗര്‍ഭിണിയുമായി, പുതിയപടം പിടിക്കാന്‍ ഇംഗ്ലീഷ്,  കൊറിയന്‍ പടങ്ങളൊക്കെ ഡൗണ്‍ലോഡ് ചെയ്തു കാണുന്ന ന്യൂജനറേഷന്‍കാര്‍ക്കിടയിലെ വ്യത്യസ്ഥനാണ് ബ്ലെസ്സി. ഇന്നസെന്‍സിന് ശേഷം എന്ത് ചെയ്യുമെന്ന് കരുതിയിരിക്കുമ്പോളാണ് രതിചേച്ചിക്ക് പ്രസവമടുത്തത്. പെട്ടന്ന് ലഡു പൊട്ടി. പ്രസവം ഷൂട്ട് ചെയ്യുക. പടത്തിന് കഥയുണ്ടാക്കിയിട്ടില്ല, സിനീല്ല, നിര്‍മ്മാതാവുമില്ല...പക്ഷേ ഇത് ഇപ്പോളല്ലേ കിട്ടു. വൈകിയില്ല... ആശുപത്രിയില്‍ പ്രസവം ...തല്സമയം ഷൂട്ടിംഗ്. ഷൂട്ട് ചെയ്തത് ബാങ്ക് ലോക്കറില്‍. എന്താണാവോ ബ്ലെസ്സി ഷൂട്ട് ചെയ്തെടുത്തത്. കുട്ടി പുറത്തേക്ക് വരുന്നതോ? അതോ ഡോക്ടറുടെ കൈക്രിയയോ? അല്ലെങ്കില്‍ രതിചേച്ചിയുടെ പ്രസവ വേദനയോ? എന്തായാലും ശരീരം മുഴുവന്‍ മാര്‍ക്കറ്റ് ചെയ്ത് കാശുണ്ടാക്കുന്നവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം നല്ലത് തന്നെ. കേരളത്തില്‍ ഈ സംഭവമുയര്‍ത്തിയ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. സിനിമ വിശ്വസിപ്പിക്കലിന്റെ കഥയാണെന്ന് ആരാണ് പറഞ്ഞത്? ഇക്കണക്കിന് പ്രസവം കാണിച്ചാല്‍ അതിന് വിത്തിടുന്നത് കൂടി കാണിക്കാന്‍ സംവിധായകന് ഉത്തരവാദിത്വമില്ലേ.
പണ്ടെരുസായിപ്പ് ഒരു ഇന്ത്യന്‍ ബിഗ്രേഡ് പടം കണ്ട് പറഞ്ഞതുപോലെ ..ഈ ഇന്ത്യക്കാരെ സമ്മതിക്കണം, തുണി അതേപടിവച്ചുകൊണ്ടല്ലേ സെക്സ്.
മന്ത്രിയും, ഐക്യമുന്നണിയുമൊക്കെ അഭിപ്രായം പറഞ്ഞ് കഴിഞ്ഞ സ്ഥിതിക്ക് ഇനി ബ്ലെസി ആ പടം ചെയ്ത് കാണിക്കണം. ലോക്കറിലിരിക്കുന്ന സാധനം കാണാഞ്ഞിട്ട് കേരളമാകെ വീര്‍പ്പ് മുട്ടുകയാണ്. ട്രാവന്‍ഡ്രം ലോഡ്ജിലെ കൂതറ മേനോനെപ്പോലയല്ല അല്പം സ്റ്റാന്‍ഡാര്‍ഡ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കില്‍ നാലഞ്ച് ഡി.വി.ഡി കൂടി കണ്ട് പടത്തിന് ഒരു കഥയൊക്കെ ശരിക്ക് ഉണ്ടാക്കിയിട്ടായാലും മതി. ഒരു വ്യത്യസ്ഥതക്ക് വല്ല ആഫ്രിക്കന്‍ ഡി.വി.ഡികളും കാണുന്നത് നന്നായിരിക്കും. അതൊന്നും നെറ്റിലുണ്ടാവാന്‍ വഴിയില്ല. പടമിറങ്ങി പിറ്റേന്ന് മോഷണം മോഷണമെന്ന് വിവരമില്ലാത്ത ജനം പറയില്ല്ലല്ലോ....
നോട്ട് ദി പോയിന്റ്  -  പണത്തിന് വേണ്ടി എത് വേഷവും ചെയ്യുന്നവളല്ല താനെന്ന് രതിചേച്ചി.
ഈശ്വരാ.....ഇക്കണ്ടതൊക്കെ പിന്നെ സാമൂഹ്യ സേവനമായിരുന്നു. അരഞ്ഞാണച്ചരടിനും താഴെ കണ്ട ആ കാഴ്ചകളായിരുന്നോ കല....എന്നോട് ക്ഷമിക്കൂ.................വിവരമില്ലാതെ എന്തോ പറഞ്ഞുപോയി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.