ജനുവരി 25, 2013

നടന്‍ സിദ്ദിഖ് ചാനല്‍ തുടങ്ങുന്നുമലയാളത്തിലെ ചാനല്‍ പെരുമഴയിലേക്ക് ഒന്നുകൂടി. നടന്‍ സിദ്ദിഖിന്‍റെ നേതൃത്വത്തിലാണ് പുതിയ ചാനല്‍ ആരംഭിക്കുന്നത്. ചാനല്‍ ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ചാനല്‍ ഒരു ലൈഫ് സ്റ്റൈല്‍ ചാനലാവും. ആഹാരം, യാത്ര, ഫാഷന്‍, ടെക്നോളജി തുടങ്ങിയ വിഷയങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന ചാനല്‍‌ ഇത്തരത്തിലുള്ള ആദ്യ മലയാളം ചാനലാവും. കാക്കനാട്ടാണ് ചാനല്‍ ആസ്ഥാനം. മാര്‍ച്ചില്‍ പരീക്ഷണ സംപ്രേഷണം ആരംഭിക്കുമെന്ന് ചാനല്‍ വക്താക്കള്‍ പറയുന്നു. ചാനലിന്‍റെ ലോഗോ ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.

അടിക്കുറിപ്പ്  - കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മൂന്ന് വര്‍ഷം മുമ്പ് അനൗണ്‍സുചെയ്ത പല ചാനലുകളും ഇപ്പോളും നിദ്രയിലാണ്. ജനപ്രിയയും, രാജ് ന്യൂസുമൊക്കെ നാളെ, നാളെ എന്ന മട്ടില്‍ പോകുന്നു. കേരളകൗമുദി ടെസ്റ്റ് തുടരുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.