ഒക്‌ടോബർ 18, 2011

ഇന്ത്യയിലെ ഇംഗ്ലീഷ് മൂവി ചാനലുകള്‍




ഇന്ത്യയില്‍ ഇന്ന് നിലവില്‍ പതിനൊന്ന് ഇംഗ്ലീഷ് മൂവി ചാനലുകള്‍ ലഭ്യമാണ്. ഇതില്‍ അഞ്ചെണ്ണം ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളവയാണ്. എച്ച്.ബി.ഒ, എം.ജി.എം, സ്റ്റാര്‍മുവീസ്,ഹാള്‍മാര്‍ക്ക്, ഡബ്ലിയു.ബി., ടി.സി.എം എന്നിവയാണ് വിദേശകമ്പനികളുടേത്. സോണി പിക്‌സ്, മുവീസ് നൗ (ടൈംസ്
ചാനല്‍ ഗ്രൂപ്പ്), യു.ടി.വി വേള്‍ഡ് മുവീസ്, സീ സ്‌ററുഡിയോ,ലൂമിയര്‍ മുവീസ് എന്നിവ ഇന്ത്യന്‍ കമ്പനികളുടേതും. ഇതില്‍ മുവീസ് നൗവിനൊഴിച്ച് ഇന്ത്യന്‍ ചാനലുകള്‍ക്ക് ഇതുവരെയും ശ്രദ്ധേയമായ മുന്നേറ്റം നേടാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ എച്ച്.ഡി ഹോളിവുഡ് ചാനല്‍ എന്നനിലയില്‍ മൂവിസ് നൗവിന് വളര്‍ച്ച നേടാന്‍ കഴിഞ്ഞു. ലൂമിയര്‍, വേള്‍ഡ് മുവീസ് എന്നിവ ഇംഗ്ലീഷ് കൂടാതെ മറ്റ് വിദേശ ഭാഷകളിലുള്ള സിനിമകളും പ്രക്ഷേപണം ചെയ്യുന്നുണ്ട്. പക്ഷേ ഇവക്ക് പ്രേക്ഷകര്‍ കുറവാണെന്നാണ് റേറ്റിംഗ് കാണിക്കുന്നത്.  യു.ടി.വി ഗ്രൂപ്പിന്റെ വേള്‍ഡ് മുവീസ് പ്രക്ഷേപണം നിര്‍ത്താന്‍ പോകുന്നു എന്നൊരു വാര്‍ത്ത അടുത്തകാലത്ത് പുറത്ത് വന്നിരുന്നു. എ.എക്‌സ്.എന്‍ മൂവി ചാനല്‍, എച്ച്.ബി.ഒ യുടെ സിനിമാക്‌സ്,ഫോക്‌സ് മുവീസ് എന്നിവ സമിപകാലത്തു തന്നെ ഇന്ത്യയില്‍ പ്രക്ഷേപണം തുടങ്ങിയേക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.