


മൊബൈല്‍ ഫോണ്‍ കമ്പനികളുടെ പോരിന് സമാനമായി ഡി.ടി.എച്ച് മേഖലയിലും കടുത്ത മത്സരത്തിനാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ സാക്ഷ്യം വഹിച്ചത്. ചാനല്‍ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച സീ ടെലിവിഷന്‍ ഉടമ സുഭാഷ് ചന്ദ്ര ഇന്ത്യയില്‍ ഡിഷ് ടി.വി ഡിടിഎച്ച് ആരംഭിക്കുമ്പോള്‍ അത് വലിയൊരു പുതുമയായിരുന്നു ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക്. പേചാനലുകള്‍ കേബിള്‍ ഓപ്പറേറ്ററുടെ സഹായമില്ലാതെ ലഭിക്കുന്ന സംവിധാനം ഇടത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചു. പക്ഷേ അന്നത്തെ വരിസംഖ്യ വളരെ വലുതായിരുന്നു. തുടര്‍ന്ന് ടാറ്റാസ്‌കൈ, എയര്‍ടെല്‍, സണ്‍ നെറ്റ്വര്‍ക്ക്, റിലയന്‍സ്, വീഡിയോകോണ്‍ എന്നിവ രംഗത്ത് വന്നു. വരിക്കാരുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചനേടിയെന്ന് പറയുന്ന മിക്ക കമ്പനികളും ആക്ടീവല്ലാതെ കിടക്കുന്ന കണക്ഷനുകളെ കണക്കില്‍ പെടുത്തുന്നില്ല. ഓഫറുകള്‍ നല്കി മത്സരം കൊഴുത്തപ്പോള്‍ പല കമ്പനികള്‍ക്കും കൈപൊള്ളി. എസ്.ടി.ബി സൗജന്യമായാണ് കമ്പനികള്‍ നല്കുന്നത്. സൗത്ത് ഇന്ത്യയില്‍ വന്‍ മത്സരത്തിന് കളമൊരുക്കിയത് സണ്‍ ഡയറക്ടിന്റെ രംഗപ്രവേശമായിരുന്നു. മറ്റ് ഉത്തരേന്ത്യന്‍ കമ്പനികള്‍ വരിസംഖ്യാ നിരക്ക് കുത്തനെ കുറച്ചു. 99 രൂപയില്‍ ബേസ് പാക്ക് നല്കിയ സണ്‍ പക്ഷേ ഇപ്പോള്‍ 150 ല്‍ എത്തിച്ചിരിക്കുന്നു റേറ്റ്. ഇന്ത്യയൊട്ടാകെ 35 മില്യണ്‍ വരിക്കാരാണ് ആകെയുള്ളത്. 2012 ല്‍ ഡയറക്ട് ബ്രോഡ്കാസ്റ്റ് വരിക്കാരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളുമെന്ന് കരുതുന്നു.
വരിക്കാരുടെ എണ്ണത്തില്‍ഒന്നാം സ്ഥാനത്തുള്ള കമ്പനി ഡിഷ് ടി.വിയാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികള്‍ എയര്‍ടെല്ലും, വീഡിയോകോണും. പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങളും, ട്രാന്‍സ്‌പോണ്ടര്‍ ലഭ്യത തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങളും കമ്പനികളെ ബാധിക്കുന്നുണ്ട്. കൂടാതെ സംസ്ഥാന ഗവണ്‍മെന്റുകള്‍ ഡി.ടി.എച്ചിന്‍മേല്‍ ഓരോ തവണയും ടാക്‌സ് കൂട്ടുന്നു.
ഈ വിധം തുടരുമ്പോഴാണ് കമ്പനികള്‍ നിരക്കുകള്‍ ഏകീകരിച്ച് തുടങ്ങിയത്. നിലവില്‍ എല്ലാ കമ്പനികളുടെയും പാക്കേജ് നിരക്കുകള്‍ ഏറെക്കുറെ തുല്യമാണ്. അടുത്തയിടെ സണ്‍ഡയറക്ടും, റിലയന്‍സും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും തുടങ്ങിയിരിക്കുന്നു. ഇവര്‍ മീസാറ്റ് സാറ്റലൈറ്റിലെ ട്രാന്‍സ്‌പോണ്ടര്‍ ഷെയര്‍ ചെയ്താണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വരും നാളുകളില്‍ മൊബൈല്‍ കമ്പനികള്‍ക്കു സാമാനമായ ഏകീകൃത നിരക്കുകളും, കമ്പനികളുടെ ലയനവും നടന്നേക്കാം. ഇന്ന് കമ്പനികള്‍ പിടിച്ച് നില്ക്കുന്നത് എച്ച്.ഡി വിപ്ലവത്തിലാണ്. കേബിള്‍ ടി.വി മേഖല ഒപ്പത്തിനൊപ്പം എത്താത്തിടത്തോളം എച്ച്.ഡി ഡി.ടി.എച്ച് കമ്പനികള്‍ക്ക് ഒരു പിടി വള്ളിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.