ചാനല്‍ ഇന്‍ഡസ്ട്രി പുതിയ മേഖലകള്‍ തിരഞ്ഞ് കൊണ്ടേയിരിക്കുകയാണ്. എന്തിനും ഏതിനും ചാനലുകള്‍. മാഗസിനുകളുടേത് പോലെ സ്‌പെഷ്യലൈസ്ഡ് ലോകം. സയന്‍സ്, മൂവി, കോമഡി, സീരിയല്‍,പാചകം എന്നിങ്ങനെയുള്ള ഡസന്‍ കണക്കിന് വിഷയങ്ങളിലെ ഒരു പ്രധാന ഇനമാണ് മതം. ആത്മീയ ചാനലുകള്‍ക്ക് ചെറുതല്ലാത്ത മാര്‍ക്കറ്റ് ഇന്ന് ലോകമൊട്ടാകെ ഉണ്ട്. യൂറോപ്യന്‍ മേഖലകളില്‍ വിരലിലെണ്ണിയാലൊടുങ്ങാത്തത്ര ക്രിസ്ത്യന്‍ ഡിവോഷണല്‍ ചാനലുകളുണ്ട്. ഗോഡ്, ഹോപ്, എഫ്.ഈ.ടി.വി, ഏഞ്ചല്‍, സ്‌മൈല്‍ ഓഫ് ചൈല്‍ഡ്, തുടങ്ങി അനേകം ചാനലുകള്‍. അറബിയിലും മറ്റും നിരവധി ഖുര്‍ ആന്‍, ഇസ്ലാമിക് ചാനലുകള്‍ ഇന്ത്യയില്‍ തന്നെ ലഭ്യമാണ്. ഇതിന്റെ വഴിയേ ഇന്ത്യയിലും നിരവധി ഹൈന്ദവ ചാനലുകളുണ്ട്. ആസ്ത പോലുള്ള പഴയ ചാനലുകള്‍ കൂടാതെ സംസ്‌കൃതി, മഹര്‍ഷി, ശ്രീ ശങ്കര എന്നിങ്ങനെ നിരവധി ചാനലുകള്‍.
മലയാളത്തില്‍ ആത്മീയ ചാനലുകളില്‍ ആദ്യത്തേത് ക്രിസ്ത്യന്‍ ചാനലായ ശാലോം ആണ്. തുര്‍ന്ന് പവര്‍ വിഷന്‍ ആരംഭിച്ചു. കേരളത്തില്‍ നിന്ന് സംപ്രേഷണം ചെയ്യുന്നതും എന്നാല്‍ ഡൗണ്‍ലിങ്കിംഗ് പെര്‍മിഷന്‍ ഇല്ലാത്തതുമായ ഡിവൈന്‍ ടി.വി, ആത്മീയ യാത്ര എന്നിവയും നിലവിലുണ്ട്. എന്നാല്‍ ഇതുവരേയും ഒരു ഹിന്ദു, മുസ്ലിം ചാനല്‍ ആരംഭിക്കപ്പെട്ടിട്ടില്ല. മുന്‍പ് അനൗണ്‍സ് ചെയ്യപ്പെട്ട ഗുരു വിഷന്‍ (എസ്.എന്‍.ഡി.പി), സായ്‌റാം, ലിയോ(ശ്രീ ശ്രീ രവിശങ്കര്‍) എന്നിവ ഇനിയും ആരംഭിക്കപ്പെട്ടിട്ടില്ല. രംഗത്ത് വന്നിരിക്കുന്ന ദര്‍ശന ടി.വി ഒരു പക്ഷേ മുസ്ലിം പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്‌തേക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.