നവംബർ 17, 2011

അത്ഭുതപ്രവര്‍ത്തകരായ നമ്മുടെ ന്യൂസ് ചാനലുകള്‍ !


മലയാളം ന്യൂസ് ചാനലുകളില്‍ കുറച്ച് കാലമായി അത്ഭുതങ്ങള്‍ സംഭവിക്കുന്നുണ്ട്. പ്രമാദമായ വിഷയങ്ങളുള്ള ദിവസങ്ങളില്‍ ആണ് ഇത് സംഭവിക്കുന്നത്. അത് പറയുന്നതിന് മുമ്പേ രാത്രി 9 മണിയുടെ ന്യസിനെക്കുറിച്ച് പറയണം. എല്ലാ ന്യൂസ് ചാനലുകളിലും ഏറ്റവും കൂടുതല്‍ ആളുകള്‍ വാര്‍ത്ത കാണുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ചര്‍ച്ചകള്‍ക്കും മറ്റും വിഷയവുമായി ബന്ധപ്പെട്ട ആളുകളെ പിടിക്കാന്‍ മത്സരമാണ്. ഏറ്റവും പ്രധാന കാര്യം എല്ലാ ചാനലുകളും ഈ സമയത്തെ വാര്‍ത്ത ലൈവ് ആണ് എന്നാണ് അവകാശപ്പെടുന്നത്. പക്ഷേ കുറച്ച് കാലമായി ഈ വാര്‍ത്തകളില്‍ എല്ലാ ചാനലുകളിലും ഒരേ സമയം ഒരേ ആളുതന്നെ പ്രത്യക്ഷപ്പെടുന്നതായി കാണുന്നു. ഇത് ഏറ്റവും അവസാനം കണ്ടത് മൂന്ന് നാല് ദിവസം മുമ്പ് ഇരട്ടപദവി പ്രശ്‌നത്തില്‍ പി.സി ജോര്‍ജ്ജുമായുള്ള ചര്‍ച്ചയിലാണ്. മനോരമയിലും, ഏഷ്യാനെറ്റിലും ഒരേ സമയം പി.സി ജോര്‍ജ്ജ്. മനോരമ റെക്കോര്‍ഡഡ് കാണിച്ചതാവുമെന്ന് കരുതിയിരിക്കുമ്പോള്‍ ഇന്നലെ (16.11.2011) അതാ ജയില്‍ മോചിതനായ ജയരാജന്‍ മൂന്ന് ചാനലിലും തല്‍സമയം. മനോരമ, ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് എല്ലാത്തിലും ചര്‍ച്ച ഉഷാര്‍...ഒരേ സമയത്ത്....
റെക്കോഡഡ് ചര്‍ച്ചയാണെങ്കില്‍ പിന്നെ മുന്നില്‍ ലൈവ് എന്ന് കാണിക്കുന്നതെന്തിനാണാവോ?
ഏതൊക്കെയോ ചാനലുകള്‍ നമ്മളെ വിഡ്ഡികളാക്കുന്നു....................

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.