നവംബർ 21, 2011

കൊടുത്താല്‍ കൊല്ലത്തും...സോറി ചാനലിനും....




(ഞാന്‍ മുമ്പെഴുതിയ ബ്ലോഗിന്റെ തുടര്‍ച്ചയായി ഇത് വായിച്ചാല്‍ മതി...എന്തെങ്കിലും വ്യക്തിവിരോധം ഇതിന് പിന്നിലില്ല...അതല്ല ബ്ലോഗിലും അദ്ഭുതപ്രവര്‍ത്തികളുടെ 500 നോട്ടീസടിക്കാന്‍ കയറിയവരുണ്ടെങ്കില്‍ അങ്ങനെ..)
മലയാളത്തില്‍ റിയാലിറ്റി ഷോകളുടെ പൂര്‍വ്വികന്‍മാര്‍ തരകിടയും, ഊരാക്കുടുക്കുമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇവയൊക്കെ നിര്‍ത്തിപ്പോയി ചാനലുകള്‍ സീരിയലുകളുമായി കാലം കഴിക്കവേ ആണ് ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറുമായി രംഗത്തെത്തിയത്. മലയാള ചാനല്‍ രംഗത്തിന്റെ പൊളിച്ചെഴുത്തുകളാണ് പിന്നീട് നടന്നത്. അവതാരകരുടെ ലക്ഷണ ശാസ്ത്രം തന്നെ മാറിപ്പോയി.
രഞ്ജിനി ഹരിദാസെന്ന അവതാരക കൂടി ലാന്‍ഡ് ചെയ്തതോടെ ഏഷ്യാനെറ്റ് പച്ചതൊട്ടു.
അസ്ഥാനത്തെ ഏഭ്യച്ചിരി, സ്വന്തം തുണിയില്ലാത്ത പടം കണ്ടാലും അത് ഞാനല്ല മോര്‍ഫ് ചെയ്തതാണ് എന്ന് പറയാനുള്ള കഴിവ്, പത്തുവരെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചതാണെങ്കിലും ഇംഗ്ലീഷ് മലയാളം ബാന്ധവത്തില്‍ പിറന്ന തന്തയില്ലാത്ത ഭാഷയില്‍ വാചകമടിക്കാനുള്ള കഴിവ് എന്നിവയാണ് അവതാരകയോഗ്യതകളായി പിന്നീട് കാലം തുന്നിച്ചേര്‍ത്തത്. വസ്ത്രത്തിന്റെ ഇറക്കം പരമാവധി കുറഞ്ഞാലും, വണ്ണം ഒട്ടും കൂടണ്ട എന്നതാണ് ഡ്രസിങ്ങ് സ്റ്റൈല്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒന്നും ഒളിച്ചുവക്കാത്ത പ്രകൃതം. ....
പാട്ടുത്സവമായിരുന്നു പിന്നെ. പലരും മസിലു പിടിച്ചു നോക്കിയെങ്കിലും പിടി വിട്ടു പോയി. സൂര്യക്കും കാലിടറി. അപ്പോഴാണ് പുതു ഐഡിയകള്‍ക്കായുള്ള അന്വേഷണം തുടങ്ങുന്നത്. അതിനിടെ അമൃത ടി.വി മുലകുടി മാറാത്ത കുട്ടികളുടെ ഡപ്പാകൂത്ത്, മഹിളാമണികളുടെ(Marrried) സ്‌റ്റേജ് ഷോ (ഫൈനലില്‍ തല്ല് നിര്‍ബന്ധം...എല്ലാവര്‍ക്കിട്ടും.. പഴയ പ്രിയദര്‍ശന്‍ ചിത്രം പോലെ), എന്നിങ്ങനെ തരാതരം റിയാലിറ്റികളുമായെത്തി. റിയാലിറ്റിയില്‍ പങ്കെടുത്ത് റിയാലിറ്റിയായിരുന്ന വീടും പറമ്പും പോയവരുണ്ട്. അവരുടെ ദുരിത കഥ പുതിയ റിയാലിറ്റി ഷോയില്‍ എവിടെയെങ്കിലും കാണുമായിരിക്കും.
വന്നുവന്ന് ചാനലുകളില്‍ റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കാന്‍ റിട്ടയേഡ് സിനിമനടിമാര്‍ വേണമെന്ന് നിര്‍ബന്ധമായി. ഉത്സവപ്പറമ്പില്‍ നിന്ന് നേരെ കാമറക്ക് മുന്നിലെത്തിയവര്‍ വരെ ഇപ്പോള്‍ കാമറക്ക് മുന്നില്‍ വന്നിരുന്ന് പറയുന്ന ഡയലോഗ് കേട്ടാല്‍ കിടുങ്ങിപ്പോകും.അടിവസ്ത്രം മാത്രം ധരിച്ച് ആദിവാസിചിത്രത്തില്‍ (തുണിവേണ്ടല്ലോ) മുഴുനീളം അഭിനയിച്ച ഒരു നടി ഒരു പരിപാടിയില്‍ പറയുന്നതു കേട്ടാല്‍.....................!!!!
വിഷയം മാറിപ്പോയി...കഥയല്ലിത് ജീവിതം എന്ന ഷോയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.
അമൃതയിലെ പരിപാടിക്കെതിരെ ഒരു വനിത അഡ്വക്കറ്റ് ബ്രോഡ്കാസ്റ്റിംഗ് കൗണ്‍സിലിന് പരാതി നല്കിയതായി സ്‌കൂപ്പില്‍ വായിച്ചു.. നല്ലത്... നടക്കാന്‍ നേരവും, കാശുമുള്ളവര്‍ ഇത്തരം ഉപകാരങ്ങള്‍ സമൂഹത്തിന് ചെയ്യുന്നത് നല്ലതാണ്. കേരളത്തില്‍ കുറെ മനോരോഗികളെ ഉണ്ടാക്കാതെ സഹായിക്കും

സമൂഹത്തിന് സന്ദേശം നല്കുകയല്ല.. തീവ്രമായ വൈകാരിക സന്ദര്‍ഭങ്ങളെ നേരിട്ട് തന്നെ പ്രേക്ഷകരിലെത്തിച്ച് അവരെ കയ്യിലെടുക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നും ഈ പരിപാടിയിലില്ല. അല്ലെങ്കില്‍ തന്നെ അങ്ങേയറ്റത്തെ ശ്രദ്ധയും, മനശാസ്ത്രബോധവും വേണ്ട വ്യക്തിപരമായ പ്രശ്‌നങ്ങളെ അപഗ്രഥിക്കാനും വിധിക്കാനും നാല് നസീര്‍ പടത്തില്‍ അഭിനയിച്ച ഇവര്‍ക്കെന്താണ് യോഗ്യത. ഇത്തരത്തില്‍ പോയാല്‍ നാളെ രേഷ്മയും, മറിയയും വരെ വരും ടോക്ക് ഷോയുമായി . സിനിമതാരങ്ങളെ എന്തിനും ഏതിനും കെട്ടിയെഴുന്നള്ളിക്കുന്ന ചാനലുകള്‍ക്ക്് ഈയിടെയായി റിട്ടയേഡ് നടിമാരോട് വലിയ താല്പര്യമാണ്....
സംസ്‌കാരത്തിന്റെ സൂക്ഷിപ്പുകാര്‍ ഈ കളികളിച്ചാല്‍ മറ്റുള്ളവര്‍ ഏത് കളി കളിക്കണം?

3 അഭിപ്രായങ്ങൾ:

  1. കാണാന്‍ ആളുണ്ടെങ്കില്‍ പിന്നെ അവര്‍ക്കെന്താ ...കാണാന്‍ ആളില്ലെങ്കില്‍ ഏതു പ്രോഗ്രാമും നിര്‍ത്തേണ്ടി വരും ...

    പ്രേക്ഷകര്‍ക്കും ഇതൊക്കെ തന്നെയാണ് വേണ്ടത് ....!

    മറുപടിഇല്ലാതാക്കൂ
  2. ബ്രോഡ്കാസ്റ്റിംഗ് കൌണ്‍സില്‍ യഥാര്‍ത്തത്തില്‍ പ്രേക്ഷകര്‍ക്ക് പരാതി കൊടുക്കാനും മറ്റുമുള്ള വേദിയാണോ ? അത് ചാനലുകള്‍ തമ്മിലുള്ള ഒരുകൂട്ടുകെട്ട് കറക്കു കമ്പനിയല്ലേ. ഇതിനെപറ്റിയുള്ള ഒരു പോസ്റ്റ് പ്രതീക്ഷിക്ക്കുന്നു.ഞാന്‍ ആ സ്സൈറ്റില്‍ പോയി നോ‍ക്കിയപ്പോള്‍സംഭവം ഒരു കമ്പനിയായി റജിസ്റ്റര്‍ ചെയ്ഥതാണ് എന്നൊക്കെ കണ്ടു.

    മറുപടിഇല്ലാതാക്കൂ
  3. ആരാന്റെ വീട്ടിലെ കുറ്റം കാണാന്‍ പണ്ടേ നമ്മുക്ക് ഇഷ്ട്ടം ആണല്ലോ.അത് തന്നെയാ ഈ പരിപാടിയുടെ വിജയം

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.