നവംബർ 18, 2011

ഇന്ത്യന്‍ ടെലിവിഷന്‍- ഒരു യുഗം അവസാനിക്കുന്നു...


1990 കളില്‍ ആരംഭിച്ച സാറ്റലൈറ്റ് ടി.വി വിപ്ലവത്തിലുടെ ഇന്ത്യയില്‍ ആരംഭിച്ച ടെലിവിഷന്‍ മേഖലയുടെ വളര്‍ച്ച പുതിയ ഉയര്‍ച്ചകളിലേക്ക്. തുടങ്ങി ഉടന്‍ തന്നെ അവസാനിച്ച അനേകം അനലോഗ് ചാനലുകള്‍ക്ക്് ശേഷമാണ് ഡിജിറ്റല്‍ വിപ്ലവം വരുന്നത്. അനലോഗ് ടി.വി സംപ്രേഷണത്തെക്കാള്‍ ലാഭകരവും, ട്രാന്‍സ്‌പോണ്ടര്‍ ഷെയറിങ്ങ് സാധ്യവുമായി ഡിജിറ്റലില്‍. MPEG 2 കാലഘട്ടമായിരുന്നു പിന്നീട്. ഇപ്പോള്‍ അതിനും അവസാനമാകുന്നു. MPEG 4സ്‌കീമിലേക്ക് ഏകദേശം മുഴുവന്‍ ചാനലുകളും മാറിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന ചാനലുകളും വൈകാതെ പുതിയ സാങ്കേതിക വിദ്യയെ സ്വീകരിക്കുന്നതോടെ MPEG 2 കാലം അവസാനിക്കും. കൂടുതല്‍ ശബ്്ദ്ധ,ചിത്രവ്യക്തതയും സാറ്റലൈറ്റ് ട്രാന്‍സ്‌പോണ്ടറുകളില്‍ കൂടുതല്‍ ചാനലുകള്‍ ഉള്‍ക്കൊള്ളിക്കാനാവുന്നതും ഇതിന്റെ പ്രത്യേകതയാണ്. മുപ്പതോളം ചാനലുകള്‍ ഒറ്റ ട്രാന്‍സ്‌പോണ്ടറുകളില്‍ വരുന്നതോടെ ആയിനത്തിലെ ചെലവ് വന്‍തോതില്‍ കുറക്കാന്‍ ചാനലുകള്‍ക്കാകും. ഇതു തന്നെയാണ് ഇന്ത്യയില്‍ ചാനല്‍പെരുപ്പത്തിന് കാരണമായതും.
നിലവില്‍ ഹോംഡിഷുകളും റിസീവറുകളും അപ്രസക്താകുന്ന കാലമാണ് വരുന്നത്. വരും ദിനങ്ങളില്‍ മിക്ക ചാനലുകളും പേ ഫോര്‍മാറ്റിലേക്ക് മാറും. എച്ച്.ഡി തരംഗം ശക്തമാകുന്നതോടെ ഡിജിററല്‍ കോബിള്‍ സര്‍വ്വീസും, ഡി.ടി.എച്ചും വളര്‍ച്ചനേടുകയും എഫ്.ടി.എ സര്‍വ്വീസുകള്‍ അപ്രസക്തമാവുകയും ചെയ്യും. പുതുചാനലുകളല്ലാതെ മറ്റുള്ളവയെല്ലാം പേ ആവുകയാണ്. ഡോള്‍ബി ശബ്്ദ്ധവ്യക്തതയും, എച്ച്.ഡി മിഴിവുള്ള ചിത്രങ്ങളും നിറയുന്ന ടെലിവിഷന്‍ കാലം വന്നുകഴിഞ്ഞിരിക്കുന്നു. അടുത്ത വര്‍ഷം എച്ച്. ഡി ത്രിഡി ചാനലുകള്‍ അടക്കിവാഴുന്ന ദിനങ്ങളാവും...........

1 അഭിപ്രായം:

  1. ഇൻസാറ്റ് 4 എ യിലുള്ള മനോരമ ചാനലുകളും കൂടി ഇന്റൽ സാറ്റിലേക്ക് മാറിയിരുന്നെങ്കിൽ ഡിഷ് അങ്ങോട്ട് തിരിച്ച് വയ്ക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.