സെപ്റ്റംബർ 30, 2011

സണ്‍ നെറ്റ്വര്‍ക്ക് പ്രതിസന്ധിയില്‍ ?


പ്രമുഖ സൗത്ത് ഇന്ത്യന്‍ ചാനല്‍ കമ്പനി സണ്‍ നെറ്റ് വര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. തമിഴ്‌നാട്ടിലെ ഭരണത്തിന്റെ അനൂകൂല്യങ്ങളും സാമ്പത്തിക നേട്ടങ്ങളും മതിവരുവോളം ആസ്വദിച്ച ചാനല്‍ ഉടമകള്‍ ഭരണ മാറ്റം വന്നതിനെതുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നു. ജയലളിതയുടെ രാഷ്ട്രീയ പ്രതികാര നടപടികളോടൊപ്പം ചാനലും നിലനില്പിന് ഭീഷണി നേരിടുന്നു. കേന്ദ്രത്തിലെ ഭരണത്തില്‍ നിന്നുള്ള പുറത്താകള്‍ മാരന്‍ കുടുംബത്തെ വലുതായി തന്നെ ബാധിച്ചിരിക്കുന്നു.
സണ്‍നെറ്റ്വര്‍ക്കിന്റെ ചാനലുകളെല്ലാം ഉത്തരേന്ത്യന്‍ കമ്പനിയായ ടെലിവിഷന്‍18 മായി സഹകരിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കൂടാതെ സൗത്ത് ഇന്ത്യയില്‍ ഡി.ടി.എച്ച് യുദ്ധത്തിന് കളമൊരുക്കിയ സണ്‍ഡയറക്ട് ഇപ്പോള്‍ റിലയന്‍സ് ഡി.ടി.എച്ചുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടിലിറങ്ങിയിരുന്ന ഭൂരിപക്ഷം സിനിമകളുടെയും സാറ്റലൈറ്റ് റൈറ്റ് വാങ്ങിയിരുന്ന കമ്പനി ഇപ്പോള്‍ പിന്നാക്കം പോയിരിക്കുന്നു.
ഒരു വര്‍ഷം മുമ്പ് അനൗണ്‍സ് ചെയ്യപ്പെട്ട കുട്ടി ടി.വി, സുര്‍ജോ, സണ്‍ ആക്ഷന്‍, സൂര്യ ആക്ഷന്‍ തുടങ്ങി നിരവധിചാനലുകളെ പ്പറ്റി ഇപ്പോള്‍ യാതൊരറിവുമില്ല.കൂടാതെ വന്‍മുതല്‍മുടക്കുള്ള പരിപാടികളുടെ നിര്‍മ്മാണം മലയാളത്തില്‍ നിര്‍ത്തിവച്ച് പ്രൈം ടൈമില്‍ തമിഴ് സിനിമകള്‍ പ്രക്ഷേപണം ചെയ്യുന്ന ഒരു നീക്കവും സൂര്യയില്‍ ആരംഭിച്ചിരിക്കുന്നു.
മാരന്‍കുടുംബത്തിനെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ സാമ്പത്തിക ഇടപാടുകളെ ബാധിച്ചുവെന്ന് വേണം കരുതാന്‍. ജയലളിതയുടെ പിടി മുറുകുന്നതോടെ ചെറുതല്ലാത്ത പ്രതിസന്ധിയിലേക്ക് സണ്‍ നെറ്റ്വര്‍ക്ക് നീങ്ങും. സണ്‍കേബിളിനെ തടയിടാന്‍ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ അരശു കേബിള്‍ തുടങ്ങിക്കഴിഞ്ഞു.
സൗത്ത് ഇന്ത്യയിലെ ചാനല്‍ഭീമന്‍മാര്‍ വരും ദിനങ്ങളില്‍ ഏതവസ്ഥയിലേക്ക് എത്തുമെന്ന് കാണേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.