ഒക്‌ടോബർ 01, 2011

പുതിയ മലയാളം ചാനലുകള്‍ ഒരുങ്ങുന്നു !



ചാനല്‍ വ്യവസായം മുതല്‍ മുടക്ക് കുറഞ്ഞ ഒന്നായി മാറിയതോടെ നിരവധി കമ്പനികളാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ തന്നെ പ്രഖ്യാപനത്തിന് ശേഷം പിന്‍വാങ്ങിയ നിരവധി ചാനലുകളുമുണ്ട്. നിലവില്‍ ലോഞ്ചിങ്ങ് ഉറപ്പായ ചാനലുകള്‍ മനോരമയുടെ മഴവില്‍ മനോരമ, കേരള കൗമുദിയുടെ ചാനല്‍, കോഴിക്കോട് നിന്നുള്ള മുസ്ലിം ചാനല്‍ ദര്‍ശന, മാധ്യമം പത്രത്തിന്‍ കീഴിലുള്ള ചാനല്‍, മാതൃഭൂമിയുടെ ന്യൂസ് ചാനല്‍,സൂര്യയുടെ കൊച്ചു ടി.വി, രാജ് ന്യൂസ് മലയാളം എന്നിവയാണ്.
വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചാനലകളുടെ എണ്ണം ഇതിനിരട്ടിയോളം വരും. കൈരളിയുടെ അറേബ്യ, ഏഷ്യാനെറ്റിന്റെ പുതിയ ചാനല്‍, മനോരമ യുവ, സീ ടെലിവിഷന്‍, ചാനല്‍ ഐ.ബി.സി എന്നിങ്ങനെ ചാനല്‍ പട്ടിക നീളുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.