ഒക്‌ടോബർ 09, 2011

ചാനലുകള്‍ക്ക് നിയന്ത്രണം .


ചാനലുകളുടെ എണ്ണത്തിലുണ്ടാകുന്ന വന്‍ വര്‍ദ്ധനവും, അവയുടെ ഗൗരവമായ സമീപനമില്ലായ്മയെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചാനലുകള്‍ക്ക് ലൈസന്‍സ് നല്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
വിദേശ ചാനലുകള്‍ക്ക് ഗ്യാരണ്ടി തുക 1.5 കോടിയില്‍ നിന്ന് 5 കോടിയായും, വാര്‍ത്താചാനലുകള്‍ക്ക് മൂന്നില്‍ നിന്ന് ഇരുപത് കോടിയായും ഗ്യാരണ്ടി തുക ഉയര്‍ത്തി. ലൈസന്‍സ് നേടി ഒരു വര്‍ഷത്തിനകം ആരംഭിച്ചില്ലെങ്കില്‍ ഗ്യാരമ്ടി തുക കണ്ട്‌കെട്ടും.
ഇന്ത്യയില്‍ അടുത്തകാലത്ത് ചാനല്‍ ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. എന്നാല്‍ ചാനല്‍ ലൈസന്‍സ് നേടി പ്രവര്‍ത്തനം തുടങ്ങാത്തതും, ഗൗരവമായ സമീപനം ഈ മേഖലയില്‍ കാണിക്കാത്തതുമായ ചാനലുകള്‍ ഏറെയാണ്. നിലവില്‍ 745 ചാനലുകള്‍ ലൈസന്‍സ് നേടിയിരിക്കുന്നതില്‍ 366 വാര്‍ത്താചാനലുകളും, 379 നോണ്‍ ന്യൂസ് ചാനലുകളുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.