ഒക്‌ടോബർ 12, 2011

പ്ലേബോയ് ടി.വി ഇന്ത്യയില്‍ ?


പ്രമുഖ യൂറോപ്യന്‍ അഡല്‍ട്ട് ചാനല്‍ പ്ലേബോയ് ഇന്ത്യയില്‍ പ്രക്ഷേപണം നടത്തുവാന്‍ പോകുന്നു എന്നൊരു ശ്രൂതി കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന് വന്നിരുന്നു. 2006 ല്‍ പ്ലേബോയ് പ്രതിനിധികള്‍ ഗവണ്‍മെന്റിനെ സമീപിക്കുകയും സാധ്യതകള്‍ ആരായുകയും ചെയ്തിരുന്നു എന്നത് സ്ഥീരീകരിക്കപ്പെട്ടിരുന്നു. ഒറിജിനല്‍ വേര്‍ഷനില്‍ നിന്ന് അല്പം കൂടി കടുപ്പം കുറഞ്ഞ കണ്ടന്റുകളായിരുന്നു പ്ലേബോയ് ടീമിന്റെ ലക്ഷ്യം. പക്ഷേ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത്തരമൊരവസരം നല്കുന്നത് എങ്ങനെ വഴിതിരിയും എന്ന് ആശങ്ക ഭരണകേന്ദ്രത്തിന് ഉണ്ടായതിനെ തുടര്‍ന്ന് ഈ ആവശ്യം നിരാകരിക്കപ്പെട്ടു. അന്നത്തെ പ്രമുഖ ഡി.ടി.എച്ച് സേവനദാതാവായ ഡിഷ് ടി.വി പ്ലേബോയ് ലഭ്യമാക്കുമെന്ന അഭ്യൂഹം വ്യാപകമായിരുന്നു. ഇത്തരത്തിലുള്ള റെയിന്‍ബോ, റഷ്യന്‍ ചാനല്‍ TB6 എന്നിവ ഇന്ത്യാഗവണ്‍മെന്റ് നിരോധിക്കുകയുണ്ടായി. ഇന്ത്യയില്‍ ഇന്ന് ലഭ്യമായ REN TV ഈ ഗണത്തില്‍പെട്ട ചാനലാണ് .1982 ല്‍ ആരംഭിച്ച പ്ലേബോയക്ക് യു.എസ്, ജപ്പാന്‍, ന്യൂസിലന്‍ഡ്, ഗ്രീസ്, യു.കെ,സ്‌പെയിന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ സര്‍വ്വീസുണ്ട്.


1 അഭിപ്രായം:

  1. സ്വാമി സന്ദീപ്‌ ചൈതന്യയുടെ പ്രഭാഷണം ഞാന്‍ നാട്ടില്‍ വച്ച് കേള്‍ക്കാറുണ്ടായിരുന്നു.ഒരിക്കല്‍ പോലും മത വിശ്വാസികളെ അദ്ദേഹം പ്രത്യക്ഷത്തിലും,പരോക്ഷത്തിലും, വിമര്‍ശിച്ചിട്ടില്ല. അത് കൊണ്ട് ആര്‍ക്കും അദ്ദേഹത്തെ കുറ്റം പറയാനാവില്ല. ഇത്രയും നര്‍മ്മ രസം കലര്‍ത്തി ഭാരതീയ തത്ത്വ ചിന്തകളെ ഹൃദയങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹത്തിന്റെ പാടവം അപാരം.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.