ബ്ലോക്ക് ബസ്റ്റര്‍, സൂപ്പര്‍ഹിറ്റ് എന്നിങ്ങനെ വിശേഷണങ്ങളുമായി ചാനലുകള്‍ അവതരിപ്പിച്ചിരുന്ന മൂന്നാംനിര ചലച്ചിത്രങ്ങള്‍ ചാനലുകളുടെ പടിക്ക് പുറത്താകുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ചാനലുകള്‍ സിനിമാ റൈറ്റുകള്‍ക്കായി മത്സരത്തിലായിരുന്നു. റിലീസായതും, ആകാത്തതുമായ സകല ചലച്ചിത്രങ്ങളുടെയും റൈറ്റുകള്‍ വാങ്ങിക്കൂട്ടിയ പ്രമുഖചാനലുകള്‍ അവയെ ഇപ്പോള്‍ കൈവെടിയുകയാണ്. ഇടക്കാലത്ത് ചാനലിനെ ലക്ഷ്യം വച്ച് പോലും മൂന്നാംകിട കോമഡി ചിത്രങ്ങള്‍ പടച്ചുവിട്ടിരുന്നു. വലിയമുതല്‍മുടക്കില്ലാത്ത ഈ ചിത്രങ്ങള്‍ സാറ്റലൈറ്റ് റൈറ്റില്‍ നിന്ന് തന്നെ മുടക്ക്മുതല്‍ കണ്ടെത്തിയിരുന്നു. തുമ്പും വാലുമില്ലാത്ത കഥയും, തരംതാണ തമാശസീനുകളുമായി വന്ന ഈ സിനിമാക്കൂത്തുകള്‍ ചാനലുകളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലായി. ആളുകള്‍ ഇത്തരം ലോക്ലാസ്സ് ചിത്രങ്ങളെ കൈവിടുന്നതായാണ് മാര്‍ക്കറ്റ് പഠനങ്ങള്‍ കാണിക്കുന്നത്. ചുരുക്കത്തില്‍ കാശുമുടക്കിവാങ്ങിയ സിനിമകള്‍ ചാനലിന്റെ റേറ്റിംഗ് കുറക്കുന്നതിലേക്കെത്തി. തുടര്‍ന്ന് ചാനലുകള്‍ സൂപ്പര്‍താരചിത്രങ്ങളും, സാമാന്യം തരക്കേടില്ലാത്ത സെറ്റപ്പിലുള്ള ചിത്രങ്ങളും മാത്രം വാങ്ങി തുടങ്ങി. അതോടെ ഇത്തരം തട്ടിക്കൂട്ട് ലോബഡ്ജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാണവും മന്ദീഭവിച്ചു. ഇപ്പോള്‍ ചാനലുകള്‍ക്ക് സംഘടനയുമായതോടെ ഇത്തരം കാര്യങ്ങളില്‍ പൊതുവായൊരു സമീപനം അവര്‍ സ്വീകരിച്ച് തുടങ്ങി. സാറ്റലൈറ്റ് റൈറ്റിന്റെ തുക കുറക്കുവാനുള്ള ഏകകണ്ഠമായ തീരുമാനം സംഘടന എടുത്തുകഴിഞ്ഞു.
ഒക്‌ടോബർ 13, 2011
സാറ്റലൈറ്റ് റൈറ്റ് ചാനലുകള്‍ നിലപാട് മാറ്റുന്നു....

ലേബലുകള്‍:
വാര്‍ത്തകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.