നവംബർ 03, 2011

സന്തോഷ് പണ്ഡിറ്റ് ഒരു സാമൂഹിക പ്രശ്‌നമോ ?

കുറച്ച് കാലമായി സന്തോഷ് പണ്ഡിറ്റ് എന്ന് കേട്ടാല്‍ ആളുകള്‍ അവിടെ ഇടിച്ച് കയറും. നെഗറ്റിവ് പബ്ലിസിറ്റി പോസിറ്റീവ് ആക്കിയെടുത്ത ഈ സകലകലാവിദഗ്ധന്‍ മലയാളികളെ (ഇന്റര്‍നെറ്റ് പൗരന്മാരെ) വിഡ്ഡികളാക്കി കാശുണ്ടാക്കുകയും ചെയ്തു. നിലവാരമില്ലായ്മ ഒരു പ്രശ്‌നമാണെങ്കിലും ഇത്രയൊക്കെ തെറിപറയാന്‍ എന്താണുള്ളത്. ഒരിരയെ ആവശ്യപ്പെടുന്ന ഇന്റര്‍നെറ്റ് പൗരന്മാര്‍ക്ക് സന്തോഷ് പണ്ഡിറ്റ് മികച്ച ഒരിനമാണ്. പ്രിഥ്വിരാജും, പണ്ഡിറ്റുമാണല്ലോ താരങ്ങള്‍. പക്ഷേ കണ്ടും കേട്ടും ഹിറ്റാക്കിയ ആ പാട്ടുകള്‍ മലയാളി കേട്ടിട്ടുള്ള ഏറ്റവും മോശം ഗാനങ്ങളില്‍ പെടുമോയെന്ന് സംശയമാണ്. നിലവാരമില്ലായ്മയുടെ ആസ്വാദനം ഒരു അഡിക്ഷന്‍ പോലെ ആനന്ദിപ്പിക്കാം എന്നതിന് തെളിവുമാണ് ഈ പാട്ടുകള്‍. ചൊറിയില്‍ മാന്തുമ്പോഴുള്ള സുഖം എന്ന് താത്വികമായി പറയാം.
ലോകം മുഴുവന് ക്രൂശിക്കാന്‍ ചെന്നിട്ടും ഇദ്ദേഹം പടം റിലീസ് ചെയ്തില്ലേ. നാലു തീയേറ്ററിലെങ്കിലും കാണിച്ചില്ലേ. അത് കാണാന്‍ ആളുകള്‍ കയറുകയും ചെയ്തു. മലയാളത്തിലെ എക്കാലത്തെയും ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ ഏറ്റവും പിന്നിലാവും ഈ പടം എന്ന് ഞാന്‍ കരുതുന്നില്ല. കാരണം എക്കാലത്തെയും മോശം ചിത്രങ്ങള്‍ നാം എന്നേ കണ്ട് കഴിഞ്ഞു. സന്തോഷിന്റെ ഗാന രംഗം കാണുമ്പോള്‍ അസ്വസ്ഥപ്പെടുന്നവര്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഗാനങ്ങള്‍ കണ്ട് അടുത്തകാലത്തൊന്നും ലജ്ജിച്ചിട്ടില്ലെങ്കില്‍ എന്തോ കാര്യമായ തകരാറുണ്ട്. രസതന്ത്രത്തില്‍ മോഹന്‍ലാല്‍ മീരജാസ്മിനൊപ്പം നൃത്തം ചെയ്യുന്നത് കണ്ട് നിങ്ങള്‍ക്ക് ആവേശമോ, പ്രണയാനുഭവമോ ആണ്  തോന്നിയത്? മാനസികപ്രശ്‌നമുള്ളവനും പടം പിടിക്കാമെന്നും, ടെലിഫിലിം നിലവാരം പോലുമില്ലാത്ത പരട്ടപടങ്ങള്‍ റിലീസുചെയ്യാന്‍ പറ്റുമെന്നതും പലര്‍ക്കും പുതിയ അറിവാണ്. ഇനി ആ വഴി പയറ്റാനും ചിലരുണ്ടാവും. പക്ഷേ ഇത്രത്തോളം നിലവാരം താഴ്ത്താനും, ഉളുപ്പില്ലാതെ വേഷം കെട്ട് നടത്താനും സ്വബോധമുള്ളവന് സാധിക്കാന്‍ വഴിയില്ല. അതിന് തെളിവാണ് മാമുക്കോയയുടെ വാക്കുകള്‍. രണ്ടാം ദിനത്തില്‍ തീയേറ്റര്‍ വിടുന്ന ചിത്രങ്ങളുടെ റിലീസ് ദിവസത്തെ പെയ്ഡ് ടെലിവിഷന്‍ ചര്‍ച്ചകള്‍ നാമെത്ര കാണുന്നു.
ശരിക്കും സന്തോഷ് പണ്ഡിറ്റ് ഒരവതാരമാണ്. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയുടെ യഥാര്‍ത്ഥ പ്രതിഫലനം. അതൂകൊണ്ട് തന്നെയാണ് ജനങ്ങള്‍ ഇങ്ങനെ നെഗറ്റീവ് ആയ കാര്യങ്ങളെ ആഘോഷിച്ചും, തെറി പറഞ്ഞും സ്വയം ആസ്വദിക്കുന്നത്. പണ്ട് മറ്റൊരു സന്തോഷ് ഒരു പടം പിടിച്ചിരുന്നു. കൈരളി ടി.വിയിലെ പഞ്ചാര സ്‌പെഷ്യലിസ്റ്റ് ആയിരുന്ന സന്തോഷ് പാലി.. അംഗവൈകല്യ സിനിമകളുടെ ലോകൈക സ്‌പെഷലിസ്റ്റ് ആയ വിനയന്‍ സാര്‍ സിനിമാ രംഗം കുളമാക്കി മീന്‍പിടിക്കുന്ന കാലത്ത് പുതുമുഖങ്ങള്‍ക്ക് അവസരം നല്കി സിനിമകള്‍ പുറത്തിറക്കാന്‍ ശ്രമിച്ചു.(അഭിനയിക്കാനല്ല, സംവിധാനിക്കാന്‍) ആ ഓളത്തില്‍ പാലിച്ചേട്ടന്‍ ഒരു പടം പിടിച്ചു. പാസ്..പാസ് എന്ന പേരില്‍. എനിക്കു തോന്നുന്നു പണ്ഡിറ്റ് സാറിന്റെ തൊഴുത്തില്‍ കെട്ടാവുന്ന പശുവായിരിക്കും അതെന്ന്.രണ്ടാം ദിനം നിത്യ നിദ്രയിലേക്ക് പോയ ആ സിനിമയെക്കുറിച്ച് പിന്നെ കേട്ടിട്ടില്ല. പാലിച്ചേട്ടനെ ഇപ്പോള്‍ കാണാറില്ല. കൈരളിയിലാണോ ആവോ?
ട്രെയ്‌ലര്‍ കണ്ട് തന്നെ തളര്‍ന്ന് പോയതിനാല്‍ ഞാന്‍ പടത്തിന് പോയില്ല. മനോരമ, ഏഷ്യാനെറ്റ്, കൈരളി, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളില്‍ ഇന്റര്‍വ്യൂകള്‍ നടക്കുന്നു. ബ്ലോഗുകളില്‍ റിവ്യുകള്‍ വരുന്നു. പണ്ഡിറ്റ്ജി പുതിയ പടം പ്രഖ്യാപിക്കുന്നു. പാട്ടുകള്‍ റിലീസ് ചെയ്യുന്നു. സ്‌ക്രീനില്‍ മുഖം കാണിക്കാന്‍ കൊതിക്കുന്ന, അതിനായി എന്തിനും തയ്യാറുള്ള പെണ്‍കുട്ടികള്‍ ഇരച്ച് വന്ന് പണ്ഡിറ്റ്ജിയുടെ കരങ്ങളില്‍ കയറി ഊഞ്ഞാലാടുന്നു...
കുടുംബത്തില്‍ മാനസികസംഘര്‍ഷം അനുഭവിക്കുന്ന ഭാവം അഭിനയിക്കുമ്പോള്‍ രണ്ട് ക്വിന്റലിന്റെ ചാക്ക് പൊക്കുന്ന ഭാവം വരുന്ന സുരേഷ് ഗോപിയെ സഹിക്കുന്ന നമ്മള്‍ ഇതും സഹിച്ചേ പറ്റൂ.
കണ്‍ക്ലൂഷന്‍ : 10 ബാലചന്ദ്രമേനോന്‍ =1 സന്തോഷ് പണ്ഡിറ്റ്.

5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍7:55 AM, നവംബർ 06, 2011

    നമ്മുടെ യുവ തലമുറയും ടെക്നോ പാര്‍ക്ക് ടെക്കികളും ഇത്തരം ഫ്രാസ്ട്രെഷനില്‍ ആണോ? കഴക്കൂട്ടത് നിന്നും നെടുമങ്ങാട് വരെ പോയി ഇവന്റെ പടം കണ്ട് കൂവാന്‍ മാത്രം ! സിറ്റിയില്‍ നിന്നും ഷക്കീല പടത്തില്‍ തുണ്ട് തേടി പണ്ട് പലരും കഴക്കൂട്ടത്ത് പോയിരുന്നു അത് മനസ്സിലാക്കാം പക്ഷെ പണം കൊടുത്ത് കൂവുന്നതെന്തിനു? കൂവാന്‍ വേണ്ടി ഇത്ര ദൂരം പെട്രോള്‍ അടിച്ചു പോകുന്നതെന്തിന് ? പണം കൂടുതല്‍ ഉണ്ടെങ്കില്‍ അത് വല്ല പാവങ്ങള്‍ക്കും ദാനം ചെയ്തു കൂടെ ? ചില ബാറിലെ അല്ലെങ്കില്‍ ഹോടലുകളിലെ സപ്ലയര്സ് അവരുടെ ഓഫ് ദിവസം വേറെ ഹോടലില്‍ പോയി അവിടെ ഉള്ള സപ്ലയര്‍മാര്‍ക്ക് തെറി കൈമാറ്റം ചെയ്യാറുണ്ട് മുംബയിലും ഗള്‍ഫിലും ഒക്കെ , പക്ഷെ ഇവരൊക്കെ സുഖിച്ചു ജീവിക്കുന്നവരാണ് ഇവര്‍ക്കിത്ര ഫ്രാസ്ട്രെഷന് കാരണം ഒന്നും തന്നെ ഇല്ല പാവം ഒരുത്തന്റെ പുറത്ത് കുതിര കയറാനുള്ള ഒരു മ്രഗ ത്ര്ഷ്ണ ആണ് പണ്ധിട്ടിനെ ഇന്ന് ലക്ഷാധിപതി ആക്കിയത് ഈ ട്രെന്‍ഡ് തുടരില്ലെന്ന് കരുതാം മലയാള സിനിമയില്‍ പന്ധിടിന്റെ പടവും സൂപ്പര്‍ സ്ടരിന്റെ പടവും തമ്മില്‍ വലിയ വ്യത്യാസം ഇല്ലാത്തതും ഒരു കാരണം ആകാം സുരാജ് വെഞാരമൂദ് ആണല്ലോ ഇന്ന് മലയാള സിനിമയിലെ സൂപ്പര്‍ സ്റാര്‍ അവന്റെ കൂതറ വിറ്റില്ലാതെ മമ്മൂട്ടിക്കോ മോഹന്‍ ലാലിനോ ഒരു പടം ഹിറ്റാക്കാന്‍ കഴിയാതെ ആയിരിക്കുന്നു സുരാജിന്റെ ഔര്‍ തറ പടം ഹിറ്റ്‌ ആയിരുന്നു അതിന്റെ തുടര്‍ച്ച ആവാം ഇതും

    മറുപടിഇല്ലാതാക്കൂ
  2. എന്റെ കാഴ്ചയില്‍ മലയാളിയുടെ മാനസിക വൈകല്യമാണ് ഇത്. ബുദ്ധിക്ക് വെളിവില്ലാത്ത ഒരുത്തന്‍ യാതൊരു നിലവാരവുമില്ലാത്ത (ഞാന്‍ പറയുന്നത് സാങ്കേതിക നിലവാരമാണ്...പാട്ടും കഥയും ഏത് സൂപ്പറിനും ചേരുന്നത് തന്നെയാണ,്‌കൈതപ്രത്തിന്റെയും മറ്റും ചില പാട്ടുകളേക്കാള്‍ നിലവാരം കാണും പണ്ഡിറ്റ് സാറിന്റേതിന്, ഈണവും... )ഒരു സാധനം വീഡിയോ ക്യാമറയില്‍ ഷൂട്ട് ചെയ്ത് തീയേറ്ററില്‍ റിലീസ് ചെയ്താല്‍, അത് വൃത്തികെട്ടതെന്ന് അറിഞ്ഞ് കൊണ്ട് തന്നെ കാണാന്‍ പോവുന്നത് മനോരോഗമാണ്. കൂവാനും തെറിപറയാനും സമൂഹത്തില്‍ ഇന്നത്തെ അവസ്ഥയില്‍ സാധിക്കാത്തതിനാല്‍ ഇതു വേണ്ടി വന്നേക്കാം. ഓഷോയുടെ ആശയപ്രകാരം മനസിലെ അടിഞ്ഞുകൂടിയ വികാരങ്ങള്‍ പുറത്തിറക്കിവിട്ടാല്‍ മനസ് ക്ലിയറായിക്കിട്ടും.
    പണ്ഡിറ്റിനാണോ അയാളെ പ്രോത്സാഹിപ്പിക്കുന്ന മലയാളിക്കാണോ മാനസികപ്രശ്‌നം?

    മറുപടിഇല്ലാതാക്കൂ
  3. സന്തോഷ് പണ്ഡിറ്റിന്റെ പടം കണ്ട് കൂവുകയും തെറിവിളിക്കുകയും ചെയ്യുന്നത് മലയാളികളുടെ മാനസിക പ്രശ്നം കൊണ്ടു തന്നെയാണു. യാതൊരു സംശയവുമില്ല. എല്ലാവരേയും പുച്ഛിക്കാനും നിസ്സാരക്കാരനായി കാണാനും മലയാളികൾ അഗ്രഗണ്യന്മാരാണു. ഒരു തരം നട്ടെല്ലില്ലാത്ത വർഗ്ഗം.

    മറുപടിഇല്ലാതാക്കൂ
  4. മലയാള സിനിമ ഇന്ന് അനുഭവിക്കുന്ന കഥ ദാരിദ്രം പുതുമകള്‍ ഇല്ലായ്മ ഇവക്കിടയില്‍ വന്നു പെട്ട ഒരു വേറിട്ട അനുഭവമാണ് സന്തോഷിന്റെ ഈ സിനിമ. ഇത്രയേറെ തെറി പറയാന്‍ മാത്രം തെറ്റൊന്നും ടിയാന്‍ ചെയ്തിട്ടുണ്ടെന്ന്
    തോന്നുന്നുമില്ല. പിന്നെ വിദേശ ഭാഷകളില്‍ നിന്ന് മ്യൂസിക്‌ അടിച്ചു മാറ്റി സംഗീതം പടയ്ക്കുന്ന ചിരികുമാരിനെക്കള്‍ എന്ത് കൊണ്ടും ഇദ്ദേഹം കേമന്‍.

    മറുപടിഇല്ലാതാക്കൂ
  5. താങ്കള്‍ പറഞ്ഞതില്‍ കാര്യമുണ്ട്....

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.