നവംബർ 25, 2011

ഹിസ്റ്ററി ചാനല്‍ ശ്രദ്ധ നേടുന്നു..



അനദിനമെന്നോണം പെരുകുന്ന ഇന്ത്യന്‍ ചാനലുകളുടെ ഇടയിലേക്ക് വന്ന പുതിയ ചാനലാണ് ഹിസ്റ്ററി. A&E ടെലിവിഷന്‍ നെറ്റ് വര്‍ക്കിന്റെ ഉടമസ്ത്ഥതയിലുള്ള ഈ ചാനല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഗണത്തില്‍ പെടുന്നു. 2003 നവംബറില്‍ ലോഞ്ച് ചെയ്ത ഈ ചാനല്‍ സ്റ്റാര്‍ എ.ഇ.ടി.എന്‍ സംയുക്ത സംരഭമായിരുന്നു. 2008 ല്‍ ഇവര്‍ പിരിയുകയും സ്റ്റാര്‍ ഫോക്‌സ് ഹിസ്റ്ററി ആന്‍ഡ് ട്രാവലര്‍ എന്ന ചാനല്‍ ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞമാസമാണ് ഇന്ത്യയില്‍ പ്രക്ഷേപണം ആരംഭിച്ചത്. ഇന്ത്യയില്‍ നെറ്റ്വര്‍ക്ക് 18 ന്റെ കീഴിലാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്.തുടക്കത്തില്‍ തന്നെ ആറ് ഇന്ത്യന്‍ ഭാഷകളില്‍ ഫീഡ് ലഭ്യമാക്കുന്ന ചാനല്‍ എച്ച്.ഡി യിലും ലഭ്യമാണ്.
എന്‍.ജി.സി ചാനലിനേക്കാള്‍ അവതരണത്തിലും പ്രോഗ്രാമിങ്ങിലും മികവുപുലര്‍ത്തുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ഹി്സ്റ്ററി, അഡ്വഞ്ചര്‍, വ്യക്തികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പരിപാടികള്‍ ദ്യശ്യവ്യക്തതയിലും, അവതരണത്തിലും മികച്ച അനുഭവം തരുന്നു.
ഷോക്ക് വേവ്, സ്ലൈസ്്ഡ്, സ്വാംപ് പീപ്പിള്‍, 102 മിനുട്ടസ് ദാറ്റ് ചേഞ്ച്ഡ് അമേരിക്ക, ഐ.ആര്‍.ടി ഡെഡ്‌ലിയെസ്‌ററ് റോഡ്‌സ്, എന്നിവ പ്രധാന പരിപാടികളില്‍ പെടുന്നു. ഇന്ത്യയില്‍ ചിത്രീകരിച്ച പരിപാടികളും ഉണ്ട്.
ചാനല്‍ ലഭ്്യമാകുന്ന സര്‍വ്വീസുകള്‍
ടാറ്റാ സ്‌കൈ - ചാനല്‍ നമ്പര്‍ 569 (SD)
ഡിഷ് ടി.വി - ചാനല്‍ 470 (sd) 56 (HD)
എയര്‍ടെല്‍ - ചാനല്‍ 348 (SD) 337(HD)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.