നവംബർ 28, 2011

മീഡിയ വണ്‍ ചാനല്‍ തറക്കല്ലിടല്‍ ഇന്ന്.


മാധ്യമം പത്രത്തില്‍ നിന്നുള്ള മീഡിയ വണ്‍ ചാനലിന്റെ സ്റ്റുഡിയോ ഓഫിസ് ബില്‍ഡിങ്ങുകളുടെ തറക്കല്ലിടല്‍ ഇന്ന് ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. മലബാറില്‍ നിന്ന് ഒരു ചാനല്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നു എന്ന് മാധ്യമത്തിന്റെ അഭിപ്രായം. തരാതരം പത്രങ്ങള്‍ (ജാതിക്കും, ഉപജാതിക്കും, വിമതര്‍ക്കും, കക്ഷികള്‍ക്കും, തല്പരകക്ഷികള്‍ക്കും, സ്വാമിമാര്‍ക്കും,പള്ളീലച്ചന്‍മാര്‍ക്കും...)ഉള്ളപ്പോള്‍ കാലത്തിനനുസരിച്ച് മാറ്റം വന്നേ പറ്റു. ജാതി സങ്കല്പങ്ങള്‍ക്ക് മേലേ നില്ക്കുന്ന ഒരു ചാനലാവും ഇത് എന്ന് പ്രത്യാശിക്കാം. ഈ ചാനല്‍ പ്രേക്ഷകരിലെത്തുന്നതിന് മുന്നേ ദര്‍ശന ടി.വി എത്തിയേക്കും. മുസ്ലിം ആശയങ്ങള്‍ പ്രതിഫലിക്കുന്ന ചാനലാവും ഇത്.
വ്യത്യസ്ഥത, മൂല്യബോധം എന്നിവ ചാനലുകളുടെ ബ്രോഷറുകളില്‍ മാത്രം കാണുന്ന ഒരു സംഭവമായിരിക്കവേ മാധ്യമം അത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. വരുമാനം ഇത്തരം പ്രസ്ഥാനങ്ങളെ സംബന്ധിച്ച് അനിവാര്യമല്ലാത്തിനാല്‍ നിലനില്പിനെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ല...അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ പോലും കാണാത്ത ജീവനും,കോണ്‍ഗ്രസുകാര്‍ കാണാത്ത ജയ്ഹിന്ദും, മലയാളികള്‍പലരും കേട്ടിട്ടില്ലാത്ത യെസ് ഇന്ത്യാ വിഷനും എങ്ങനെയാണ് നിലനില്‍ക്കുന്നത്.

3 അഭിപ്രായങ്ങൾ:

  1. സുഹൃത്തേ ...മീഡിയ വണ്‍ ചാനല്‍ ഒരിക്കലും മുസ്ലിം വേണ്ടി മാത്രം ഉള്ളതല്ല ..മാധ്യമം പത്രം ഒന്ന് തുറന്നു നോക്കുക ..

    മറുപടിഇല്ലാതാക്കൂ
  2. മലയാള പത്രങ്ങളിൽ ഏറിയൊരളവ് വരെ നിഷ്പക്ഷത പാലിക്കുന്നത് മാധ്യമം ആണെന്നാണ് എന്റെ പക്ഷം... ഇടതും വലതും ജാതിയും മതവും എല്ലാം അരങ്ങ് വാഴുന്ന മാദ്ധ്യമരംഗത്ത് വേറിട്ടൊരു കാൽ വെയ്പ്പ് തന്നെയാണ് മാധ്യമം നടത്തിയിരിക്കുന്നത്... ദൃശ്യ മാദ്ധ്യമ രംഗത്തും അത് അവർ അത് തുടർന്നാൽ നല്ലത്...

    മറുപടിഇല്ലാതാക്കൂ
  3. പിന്നെ എന്തിനാണിത്രയും ചാനല്‍

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.