നവംബർ 10, 2011

മലയാളം ചാനലുകള്‍ ഇന്റല്‍സാറ്റിലേക്ക്..........


മലയാളം ചാനലുകള്‍ മിക്കതും ഇന്റല്‍സാറ്റിലേക്ക് മാറുകയാണ്. തമിഴ് ചാനലുകള്‍ ഭൂരിപക്ഷവും ഇന്റല്‍ സാറ്റിലൂടെ പ്രക്ഷേപണം ആരംഭിച്ചുകഴിഞ്ഞു. ഏതാനും നാളുകള്‍ക്കകം ഇന്‍സാറ്റ് 2E  ഉപേക്ഷിക്കപ്പെടുന്നതോടെ പഴയ ഡയറക്ഷനില്‍ (83') ചാനലുകള്‍ കുറയും. പുതിയ ഇന്ത്യന്‍ ഉപഗ്രഹം G sat ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. നിലവില്‍ ഹോട്ട് സ്‌പോട്ട് എന്നറിയപ്പെട്ടിരുന്ന 83 ഡിഗ്രി ഇതോടെ ഇല്ലാതാവുകയാണ്. അമൃത ടി.വി ഇപ്പോള്‍ ഇന്റല്‍സാറ്റില്‍ലഭ്യമാണ്. ഫ്രീക്വന്‍സി -4024, സിബല്‍റേറ്റ് - 14400, പോളരൈസേഷന്‍ - വെര്‍ട്ടിക്കല്‍, MPEG 4.ഇതോടൊപ്പം ഏഷ്യാനെറ്റ് ചാനലുകള്‍, സൂര്യ ചാനലുകള്‍, ദര്‍ശന എന്നിവയും ഇപ്പോള്‍ ഇന്റല്‍സാറ്റില്‍ ലഭ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.