ഡിസംബർ 04, 2011

ഗുഡ്‌നെസ് ടി.വി ടെസ്റ്റിംഗ് ആരംഭിച്ചു.


മലയാളത്തിലെ പുതിയ ക്രിസ്ത്യന്‍ ഡിവോഷണല്‍ ചാനല്‍ ഗുഡ്‌നെസ് ടി.വി ടെസ്റ്റ് റണ്‍ ആരംഭിച്ചു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ കീഴിലാണ് ഈ ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ഡിവൈന്‍ ടി.വി എന്ന പേരില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ നിന്ന് ചാനല്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അതിന് വിതരണാനുമതിയില്ല. നിലവില്‍ വിദേശരാജ്യങ്ങളില്‍ മാത്രമാണ് ചാനല്‍ ലഭിക്കുന്നത്.
ഗുഡ്‌നെസ് കൂടി ആരംഭിക്കുന്നതോടെ മലയാളത്തിലെ ക്രിസ്ത്യന്‍ ഡിവോഷണല്‍ ചാനലുകളുടെ എണ്ണം നാലാകും. ശാലോം, പവര്‍വിഷന്‍, ആത്മീയയാത്ര എന്നിവ നിലവില്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. വരും ദിനങ്ങളില്‍ കൂടുതല്‍ ആത്മിയ ചാനലുകള്‍ വരാനുള്ള സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ലഭിക്കുന്ന അതേ ഫ്രീക്വന്‍സിയില്‍ ചാനല്‍ ലഭിക്കും. ഫ്രീക്വന്‍സി .4024, സിംബല്‍റേറ്റ് .14400, പോളരൈസേഷന്‍. ഹോറിസോണ്ടല്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.