ഡിസംബർ 06, 2011

ദയാനിധിയുടെ തമിഴ് ചാനല്‍...


തമിഴ്‌സിനമയിലെ പ്രമുഖ നിര്‍മ്മാതാവും, കരുണാനിധി കുടുംബാഗവുമായ ദയാനിധി അഴഗിരി പുതിയ തമിഴ് ചാനലുമായി വരുന്നു. ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ശ്രേണിയില്‍പെട്ട ഈ ചാനലിന് ദയ എന്നാണ് പേരിട്ടിരിക്കുന്നത്. ചാനലിന്റെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി തമിഴ് ചാനലുകളാണ് 2011-12 വര്‍ഷത്തില്‍ വരുന്നത്. കാപ്റ്റന്‍ ടി.വിയുടെ ന്യൂസ്ചാനല്‍, പുതിയതലമുറൈ എന്ന വാര്‍ത്താചാനല്‍, മെഗാ ടി.വിയുടെ ചാനല്‍, കലൈഞ്ജറിന്റെ മുരശ് ടി.വി, ജയ മൂവി, വെന്താര്‍ ടി.വി എന്നിവ കൂടാതെ ചാനല്‍ രംഗത്തെ അതികായരായ സണ്ണിന്റെ എച്ച്.ഡിചാനലുകളും, പുതിയ ഇംഗഌഷ് ന്യൂസ്ചാനല്‍, ലൈഫ് സ്റ്റൈല്‍ ചാനല്‍ എന്നിവയും ഉടന്‍ പ്രക്ഷേപണമാരംഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.