ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് അടുത്തകാലത്തായി അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അതിന്റെ അവസാന സംഭവമായിരുന്നു സണ്‍ ടി.വിയും, Tv 18 ഗ്രൂപ്പും ഒത്തുചേര്‍ന്നത്. ഇപ്പോള്‍ അതിനേക്കാള്‍ വലിയ സംഭവം നടന്നിരിക്കുന്നു. ടിവി 18 ഗ്രൂപ്പ് 2100 കോടി രൂപ മുടക്കി പ്രമുഖ തെലുങ്ക് മീഡിയാകമ്പനിയായ ഈനാടിന്റെ ചാനലുകള്‍ ഏറ്റെടുത്തിരിക്കുന്നു. അതിനേക്കാള്‍ പ്രാധാന്യം റിലയന്‍സ് ഗ്രൂപ്പിന് ഇതിലുള്ള പങ്കാളിത്തമാണ്. ഒറിജിനലിനേക്കാള്‍ ഡമ്മി കമ്പനികളുള്ള റിലയന്‍സ് ഇന്ത്യന്‍ വാര്‍ത്താവിനിമയ രംഗത്ത് ചെയ്തുകൂട്ടുന്ന കള്ളത്തരങ്ങള്‍ക്ക് കണക്കില്ല. അത് 3ജി വിഷയത്തില്‍ വെളിവായതുമാണ്. ഡി.ടി.എച്ച് രംഗത്ത് കാലുകുത്തിയതോടെയാണ് ചാനല്‍ വ്യവസായത്തിന്റെ സാധ്യതകള്‍ റിലയന്‍സ് മനസിലാക്കുന്നത്. പത്തുപന്ത്രണ്ട് ചാനലുകള്‍ അനൗണ്‍സ് ചെയ്‌തെങ്കിലും അതില്‍ ചിലത് മാത്രമേ ആരംഭിച്ചിട്ടുള്ളു. പക്ഷേ ഇന്ത്യന്‍ ഭരണകൂടത്തെ തന്നെ നിയന്ത്രിക്കുന്ന അംബാനിമാര്‍ക്ക് ചാനല്‍, മീഡിയ വ്യവസായം അത്ര വലുതൊന്നുമല്ല. പക്ഷേ അതിന്റെ വരും കാല സാധ്യതകള്‍ അവര്‍ മനസിലാക്കി കഴിഞ്ഞു.
സണ്‍-റിലയന്‍സ് സഖ്യം അതിന്റെ മറ്റൊരു വശമാണ്. മത്സരം നടന്നിരുന്ന രണ്ട് ഡി.ടി.എച്ച് സര്‍വ്വീസുകള്‍ ഇപ്പോള്‍ തോളില്‍ കയ്യിട്ട് കൂട്ടുകച്ചവടം നടത്തുന്നു. സണ്‍ ഡയറക്ടിനും, ബിഗ് ടി.വിക്കും ട്രാന്‍സ്‌പോണ്ടര്‍ ഷെയറിങ്ങ് ഉണ്ട്. ഇതുവഴി അവര്‍ കൂടുതല്‍ ലാഭം നേടുകയും ചെയ്യുന്നു. 75 രൂപക്ക് ഡി.ടി.എച്ച സബ്‌സ്‌ക്രിപ്ഷന്‍ കൊടുത്ത സണ്‍ ഇപ്പോള്‍ എത്ര വാങ്ങുന്നു എന്നറിഞ്ഞാല്‍ ആ കാര്യം ബോധ്യമാവും.
ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ തന്നെ മുന്‍നിര മീഡിയ കമ്പനിയായ സ്റ്റാര്‍ ഗ്രൂപ്പ് റിലയന്‍സുമായി അടുത്തിടെ സഹകരണകരാര്‍ ഒപ്പിട്ടിരുന്നു. മാറിയിരുന്ന് നോക്കുന്നവന് പിടി കിട്ടാത്ത കളികളാണ് നടന്നുകൊണ്ടിരിക്കുന്നത്. പെട്രോള്‍ വില കൂട്ടുമെന്ന് നമ്മുടെ സിങ്ങേട്ടന്‍ അസന്ദിഗ്ദമായി പ്രഖ്യാപിക്കുമ്പോഴും, കുറയ്ക്കില്ല..ഇനിയും കൂട്ടുമെന്നും പറയുമ്പോഴും ജനം പല്ലിറുമ്മുന്നുണ്ടാവും..പക്ഷേ അനന്തരാവകാശത്തോടെ ഇന്ത്യ ഭരിക്കുന്ന നെഹ്രു പരമ്പരകളുടെ സ്വാധിനത്തിനുമപ്പുറം ദേശീയ സ്വത്തായ എണ്ണഘനനം റിലയന്‍സ് യാതൊരു തടസവുമില്ലാതെ ചെയ്യുന്നത് പലരും കാണുന്നില്ല. കുടുംബ സൗഹ്യദങ്ങള്‍ മറ്റെന്തിനൊക്കെ ഉപകരിക്കുമെന്ന് നെഹ്രു ഭരണകാലം മുതല്‍ ഇന്ത്യ കാണുന്നതാണല്ലോ.
നിയമങ്ങളൊന്നും ബാധകമല്ലാത്ത ഇവര്‍ക്ക് മുന്നില്‍ നാളെ ഇന്ത്യന്‍ വാര്‍ത്താ വിനിമയവിഭാഗം മെത്തമായി കാഴ്ചവയ്ക്കുന്നതും നാളെ കാണേണ്ടി വന്നേയ്ക്കാം.
ഫ്രീ ടെലിവിഷന്‍ വ്യവിങ്ങിന്റെ കാലം കഴിഞ്ഞു എന്നു തന്നെ ഉറപ്പിക്കുക...എന്ന് മാത്രമല്ല പറയുന്ന റേറ്റില്‍ സബ്‌സ്‌ക്രൈബ് ചെയ്യേണ്ടി വരികയും ചെയ്യും.
2 രൂപയുടെ അരി വാങ്ങി 35 രൂപയുടെ ഇ.എസ്.പി.എന്നില്‍ കളി കാണുന്ന ഇന്ത്യക്കാര്‍ ജയിക്കട്ടെ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.