ജനുവരി 29, 2012

സുരേഷ് ഗോപി മിനിസ്‌ക്രീനിലേക്ക്


പ്രമുഖതാരങ്ങളെല്ലാം മിനിസ്‌ക്രീനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുന്നവരാണ്. മോഹന്‍ലാല്‍ സീരിയല്‍ നിര്‍മ്മിച്ചിരുന്നു. മമ്മൂട്ടിയാണെങ്കില്‍ ചാനല്‍ മുതലാളിയാണ്. മുകേഷ് പരിപാടി അവതാരകന്‍. അങ്ങനെ മലയാളത്തിലെ ഭൂരിപക്ഷം താരങ്ങളും അഭിനയത്തിനും അല്ലാതെയും ടെലിവിഷന്‍ മാധ്യമത്തെ ഉപയോഗിക്കുന്നു. എന്നാല്‍ ഇത്രകാലമായിട്ടും ഈ മേഖലയില്‍ പ്രവേശിക്കാത്ത ഒരു നടനായിരുന്നു സുരേഷ് ഗോപി. നിര്‍മ്മാണ മേഖലയില്‍ താല്പര്യങ്ങളില്ലാത്തതും, സീരിയല്‍ അഭിനയം യോജിക്കാത്തതിനാലും ടെലിവിഷനില്‍ നിന്ന് മാറിനിന്ന സൂരേഷ് ഗോപി കോടീശ്വരന്‍ റിയാലിറ്റി ഷോയിലൂടെ മലയാളം ചാനലിലെ അവതാരകനാകുന്നു. ഏഷ്യാനെറ്റാണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. കോന്‍ ബനേഗാ ക്രോര്‍പതിയുടെ മലയാളം പതിപ്പ് ആദ്യം വന്നത് സൂര്യയിലാണ്. മുകേഷായിരുന്നു അവതാരകന്‍. ഇപ്പോള്‍ സ്റ്റാറിന്റെ കീഴിലുള്ള ഏഷ്യാനെറ്റില്‍ വൈകാതെ പരിപാടി ആരംഭിക്കും. റിലയന്‍സ് ഗ്രൂപ്പിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ് പരിപാടി നിര്‍മ്മിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.