ഫെബ്രുവരി 04, 2012

സ്ത്രീകള്‍ക്കായി ഒരു മലയാളം ചാനല്‍


ഇന്ത്യയിലെ തന്നെ വനിതകള്‍ക്കായുള്ള ആദ്യ ചാനല്‍ മലയാളത്തില്‍. വിനോദ,വിജ്ഞാന,ക്ഷേമപ്രവര്‍ത്തനങ്ങളുമായാണ് ചാനല്‍ വരുന്നത്. സഖി എന്ന പേരിലാണ് ചാനല്‍ അവതരിപ്പിക്കുന്നത്. സഖി ടെലിവിഷന്‍ കമ്യൂണിക്കേഷന്‍ ലിമിറ്റഡാണ് കമ്പനി. നാല് ഭാഷകളില്‍ കൂടി ചാനല്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.
സീരിയലുകള്‍ക്കപ്പുറം സ്ത്രീശാക്തീകരണത്തിന് ലക്ഷ്യം വച്ചായിരിക്കും പ്രവര്‍ത്തനം.
സിനമാനടി ശാരദയാണ് രക്ഷാധികാരി. ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ സി.ഇ.ഒ ആണ്. ഫെബ്രുവരി 8ന് ചാനല്‍ പ്രവര്‍ത്തനോദ്ഘാടനം നടക്കും. ലോഗോ പ്രകാശനവും ഇതോടൊപ്പം നടക്കും.

(കുറിപ്പ്... അനൗണ്‍സു ചെയ്യപ്പെട്ട ചാനലുകള്‍ നിലവില്‍ വന്ന ചാനലുകളുടെ ഇരട്ടി വരും. വരും, ഇതാ വരുന്നു, ദാ വന്നു, കണ്ടില്ല എന്ന മട്ടില്‍ ഒട്ടേറെ ചാനലുകള്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനുവരി 26 ന് തുടങ്ങുമെന്ന് പരസ്യം നല്കിയ സീ ടെലിവിഷനെപ്പറ്റി അറിവില്ല. രാജ് ന്യൂസ് നിദ്ര തുടരുന്നു. കലാരഞ്ജിനിയെന്ന ചാനല്‍ സ്വപ്‌നമായി അവശേഷിക്കുന്നു. ഈ ചാനലിന് രാജസേനന്‍ പടത്തിന്റെ ഗതിയാകാതിരുന്നാല്‍ ഭാഗ്യം.........)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.