ജൂലൈ 20, 2012

ജയ് മലയാളം - പുതിയ ചാനല്‍



പുതിയൊരു മലയാളം ചാനല്‍ കൂടി മലയാളത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടിരിക്കുന്നു. തമിഴ്നാട് കേന്ദ്രമാക്കിയ ഗൗദ കമ്മ്യൂണിക്കേഷന്‍സിന്റെ ജയ് മലയാളം എന്ന ചാനലാണ് പുതുതായി വരുന്ന ചാനല്‍. നിലവില്‍ ടെലിവിഷന്‍ രംഗത്തില്ലാത്ത ഇവര്‍ നാല് ചാനലുകളുമായാണ്. രംഗപ്രവേശം നടത്താനൊരുങ്ങുന്നത്. ജയ് മലയാളം, ജയ് തമിഴ്, ജയ് കന്നട, ജയ് തെലുഗ് എന്നിവയാണ് ഇവ. ഹിന്ദി ചാനല്‍ ഇ.ആര്‍ .എ ന്യൂസ് അക്വയര്‍ ചെയ്താണ്  ജയ് മലയാളം ആരംഭിക്കുന്നത്. ഇന്റല്‍സാറ്റ് 17 വഴിയാകും പ്രക്ഷേപണം.

നിലവില്‍ മലയാളത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ട പല ചാനലുകളെക്കുറിച്ചും വിവരമിലല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഒരു കൊല്ലം മുമ്പ് ടെസ്റ്റ് സംപ്രേഷണം ആരംഭിച്ച കേരള കൗമുദി ചാനല്‍ എപ്പോള്‍ ലോഞ്ച് ചെയ്യും എന്നതിനെപ്പറ്റി വിവരമില്ല. കെ. മുരളീധരന്‍ ആരംഭിക്കാനിരുന്ന ജനപ്രിയയുടെ അവസ്ഥയും അതു തന്നെ. ജനപ്രിയയുടെ വെബ്സൈറ്റ് പോലും നാളുകളായി ഹാക്ക് ചെയ്യപ്പെട്ട അവസ്ഥയിലാണ്. പക്ഷേ ചാനലിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ട് നാളേറെയായി. തൃശൂരില്‍ നിന്ന് ആര്‍ .എസ്.എസ്. ആഭിമുഖ്യത്തിലുള്ള ജനം ടി.വിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചാനലിന്റെ സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.