ജൂലൈ 19, 2012

ചാനല്‍ വി മ്യൂസിക്ക് ഉപേക്ഷിക്കുന്നു


സാറ്റലൈറ്റ് ടെലിവിഷന്‍ ഇന്ത്യയില്‍ വേരുപിടിച്ചകാലത്ത് ഏറ്റവും പ്രേക്ഷകരുണ്ടായിരുന്ന വിദേശ മ്യൂസിക് ചാനലുകളായിരുന്നു വി ചാനലും, എം.ടി.വിയും. വന്‍ലാഭം നേടിയിരുന്ന ഈ ചാനലുകള്‍ യുവത്വത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നു. എന്നാല്‍ ചാനലുകളുടെ പ്രളയത്തില്‍ മ്യൂസിക് ചാനലുകള്‍ പെരുത്തപ്പോള്‍ കാലിടറിയവരുടെ ഗണത്തിലേക്ക് ഇവയും മാറി. വലിയ മുതല്‍ മുടക്കൊന്നും കൂടാതെ മ്യൂസിക് ചാനലുകള്‍ തുടങ്ങാമെന്ന് വന്നതോടെ ആ മേഖലയില്‍ കടുത്ത മത്സരമായി. തുടര്‍ന്ന് വി ചാനല്‍ സംഗീത പരിപാടികള്‍ കുറച്ച് മറ്റ് പരിപാടികള്‍ക്ക് പ്രാധാന്യം നല്കിത്തുടങ്ങി. എം.ടി.വിയും ഇതേ പാതയിലാണ്. ചാനല്‍ വി ഇപ്പോള്‍ സംഗീത പരിപാടികള്‍ നിര്‍ത്തി പൂര്‍ണ്ണമായും യൂത്ത് ഓറിയന്റഡാകാനുള്ള നീക്കത്തിലാണ്. ഇതുവഴി കൂടുതല്‍ പ്രേക്ഷകരെയും, വരുമാനവും കമ്പനി ലക്ഷ്യമിടുന്നു. അങ്ങനെ ഒരു കാലത്ത് ഓളം സൃഷ്ടിച്ചിരുന്ന സംഗീത പരിപാടികളും, അവതാരകരും ഓര്‍മ്മയായി മാറുകയാണ് ചാനല്‍ വിയെ സംബന്ധിച്ച്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.